കഞ്ചാവ് മാഫിയക്കെതിരെ പ്രതികരിച്ചതിന് കള്ളക്കേസില്‍ കുടുക്കിയതായി പരാതി
ചട്ടഞ്ചാല്‍: കഞ്ചാവ് മാഫിയക്കെതിരെ നിരന്തരം പ്രവര്‍ത്തിച്ചതിന് കള്ളക്കേസില്‍ കുടുക്കിയതായി പരാതി. ചട്ടഞ്ചാലിലെ പൊതുപ്രവര്‍ത്തകന്‍ ഖാദര്‍ കണ്ണമ്പള്ളിയാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്.
2011ല്‍ ചട്ടഞ്ചാലില്‍ പാക്കറ്റ് ചാരായവും ചൂതാട്ടവും വില്‍പ്പന നടത്തുന്നത് സജീവമായപ്പോള്‍ അതിനെതിരെ പ്രതികരിച്ചിരുന്നു. 2017 ഫെബ്രുവരി 20ന് കഞ്ചാവ് കടത്തുകാരുടെ കാറിടിച്ച് 80കാരന്‍ മരിച്ചിരുന്നു.

ഇതേ തുടര്‍ന്ന് ലഹരി മാഫിയക്കെതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രകടനം നടത്തുകയും കഞ്ചാവ് വില്‍പനക്കാരുടെ കേന്ദ്രം നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് ഖാദര്‍ കണ്ണമ്പള്ളിയുടെ പരാതിയില്‍ പറയുന്നു. നിഷ്പക്ഷമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications