കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്ബിഐ എടിഎമ്മില്‍ കള്ളനോട്ട്; പോലീസ് അന്വേഷണം ആരംഭിച്ചു

  • By Desk
Google Oneindia Malayalam News

വടകര : എസ്ബിഐ എടിഎമ്മിലും വ്യാജൻ. എസ്ബിഐയുടെ കോണ്‍വെന്റ് റോഡില്‍ പ്രവര്‍ത്തിക്കുന്ന എടിഎമ്മില്‍നിന്നും രണ്ടായിരം രൂപയുടെ കള്ളനോട്ട് ലഭിച്ചതായി പരാതി. താഴെഅങ്ങാടിസ്വദേശിക്കാണ് എടിഎമ്മിലൂടെ കള്ളനോട്ട് ലഭിച്ചത്. ഇയാള്‍ ഒരു കടയില്‍നിന്നും സാധനം വാങ്ങിയ ശേഷം സംശയം തോന്നിയ കടയുടമ നോട്ട്തിരിച്ചേല്‍പ്പിക്കുകയായിരുന്നു.ഇതേ തുടര്‍ന്ന് ഇയാള്‍ വടകര പൊലീസില്‍ പരാതി നല്‍കി. പരാതിയെ കുറിച്ച് ബേങ്കില്‍ അന്വേഷണം നടത്തിയ ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

മഹാലക്ഷ്മിക്ക് പിന്നിലും ഗണേഷ് കുമാര്‍? താര എംഎല്‍എയെ വിട്ടൊഴിയാതെ വിവാദങ്ങള്‍... ലക്ഷ്യം മറ്റൊന്ന്?മഹാലക്ഷ്മിക്ക് പിന്നിലും ഗണേഷ് കുമാര്‍? താര എംഎല്‍എയെ വിട്ടൊഴിയാതെ വിവാദങ്ങള്‍... ലക്ഷ്യം മറ്റൊന്ന്?

കള്ളനോട്ട് കേസുകൾ നോട്ട്നി രോധനത്തിനുശേഷം വ്യാപകമായിക്കൊണ്ടിരിക്കുകയാണ്.കോഴിക്കോട് നഗരത്തിൻ തന്നെ നിരവധി തവണ കള്ളനോട്ട് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിടുണ്ട്.എന്നാൽ എസ്എബിഐ എടിഎമ്മിൽ നിന്ന് ഇതാദ്യമായാണ് കള്ളനോട്ട് ലഭിക്കുന്നത്.ഏറെ വിശ്വസനീയമായ എസ്ബിഐ പോലുള്ള ബാങ്കുകളിൽ നിന്ന് ഇത്തരം കേസുകൾ റിപ്പോർ‍ട്ട് ചെയ്യുന്നത് ആശങ്കയുണർത്തുന്നതാണ്.

fake currency

ബാങ്കുകൾ ഏജന്റുമാർ മുഖേനയാണ് എടിഎമ്മുകളിൽ പണം നിറയ്ക്കുന്നത്. അതിനാൽ കള്ളനോട്ട് ഏതുവഴിയാണ് എടിഎമ്മിൽ എത്തിയതെന്ന് അന്വേഷിച്ച് വരികയാണ്.പരാതിയെ കുറിച്ച് ബേങ്കില്‍ അന്വേഷണം നടത്തിയ ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

English summary
Fake currency in SBI ATM,police start investigation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X