കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളനോട്ട് മാഫിയകളെ കണ്ടെത്താന്‍ അന്വേഷണസംഘം ബാംഗ്ലൂരുവിലേക്ക്

  • By Desk
Google Oneindia Malayalam News

വടകര: രാജ്യത്തിന്‍റെ സമ്പദ്ഘടനയെ തര്‍ക്കുംവിധം പടര്‍ന്ന് പന്തലിച്ച കള്ളനോട്ട് വിതരണ ശൃഖംലയെ പൂട്ടാന്‍ വടകര പൊലീസ്. കഴിഞ്ഞ മൂന്നുമാസക്കാലത്തിനിടെ ലക്ഷകണക്കിന് രൂപയാണ് വടകരയില്‍ നിന്നും പരിസര പ്രദേശങ്ങളിലും നിന്നായി പൊലീസ് പിടിച്ചത്. സമീപകാലത്ത് പിടിച്ചെടുത്തതില്‍ നിന്നും ഏറ്റവും വലിയ തുകയാണ് കഴിഞ്ഞ ദിവസം രണ്ട് വ്യക്തികളില്‍ നിന്നായി പൊലീസ് കണ്ടെടുത്തത്.
വയനാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കള്ളനോട്ട് സംഘത്തെ നിയന്ത്രിക്കുന്നത് ബാംഗ്ലുരില്‍ നിന്നാണ്. മൂന്നു ലക്ഷം രൂപയുടെ വ്യാജന്‍ അച്ചടിച്ചാല്‍ ഒന്നര ലക്ഷം രൂപ വിതരണസംഘം നല്‍കുമെന്നാണു കരാര്‍. ഇതിനായി ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങളുണ്ടത്രെ.

ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്ക് പിന്തുണയേകി ഫുട്ബാള്‍ കളിയുമായി വനിതകള്‍ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്ക് പിന്തുണയേകി ഫുട്ബാള്‍ കളിയുമായി വനിതകള്‍

പിടിയിലായ രണ്ടു പേരില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ കള്ളനോട്ട് സംഘങ്ങള്‍ക്കായി വടകര പൊലീസ് വല വിരിച്ചു.വടകര സ്വദേശി സലീം, മേലാറ്റൂരിലെ അബ്ദുല്‍ ലത്തീഫ് എന്നിവരെയാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. രണ്ടു പേരും വിദേശ ജോലി കഴിഞ്ഞു നാട്ടില്‍ കഴിയുന്നവരാണ്. സലീമിനു പ്രത്യേകിച്ചു ജോലിയൊന്നുമില്ല. ലത്തീഫ് പെരിന്തല്‍മണ്ണയില്‍ അന്യ സംസ്ഥാന തൊഴിലാളികളെ വിതരണം ചെയ്യുന്ന ഏജന്റാണ്. ഒരാള്‍ ഇവരുടെ സംഘത്തിലുണ്ടെന്നും സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഗള്‍ഫിൽ നിന്ന് മടങ്ങിയ ചിലര്‍ ഇത്തരം സംഘങ്ങളില്‍ ചെന്നു പെട്ടതായും പൊലീസ് പറഞ്ഞു.

fakecurrency

തിരൂരില്‍ പിടികൂടിയ 45 ലക്ഷത്തിന്റെ കുഴല്‍പ്പണവും അറസ്റ്റിലായ മുഹമ്മദ് ഹനീഫയും.

പിടിച്ചെടുത്ത കള്ളനോട്ടുകള്‍ ഒറിജിനലുമായി ഏറെ സാദൃശ്യം പുലര്‍ത്തുന്നവയാണ്. ത്രെഡും വാട്ടര്‍മാര്‍ക്കുമുള്ള നോട്ടുകള്‍ വിതരണം ചെയ്തു പോന്ന സംഘത്തിനു ബെംഗളൂരു, വയനാട് എന്നിവിടങ്ങളുമായി ബന്ധമുണ്ട്. സ്‌കാന്‍ ചെയ്‌തെടുത്ത ഒറിജിനലിന്റെ അതേ കോപ്പികള്‍ വയനാട്ടില്‍ അച്ചടിച്ചതാണെന്നു പൊലീസ് കണ്ടെത്തി. പതിവായി ബെംഗളൂരുവില്‍ പോകുന്ന പ്രതികള്‍ ഇവിടെയുള്ള കള്ളനോട്ട് സംഘങ്ങളുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നും വ്യക്തമായിട്ടുണ്ട്.

English summary
Fake currency mafias in Kerala police enquiry reaches to Bangalore mafia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X