കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയും കൂട്ടരും പദ്ധതിയിട്ടത് ഏഴ് കോടിയുടെ കള്ളനോട്ട് അടിക്കാന്‍!! ആഡംബര വീട്ടിലെ കള്ളനോട്ടടിയുടെ കഥ

  • By Desk
Google Oneindia Malayalam News

57 ലക്ഷത്തിന്‍റെ കള്ളനോട്ടുമായി കഴിഞ്ഞ ദിവസമാണ് സീരിയല്‍ നടി സൂര്യ ശശികുമാറും അമ്മ രമാദേവിയും സഹോദരി ശ്രുതിയും പോലീസിന്‍റെ പിടിയിലായത്. മാസങ്ങള്‍ക്ക് മുന്‍പേ തന്നെ നോട്ടടിക്കാനുള്ള സജ്ജീകരണങ്ങള്‍ വീട്ടില്‍ നടിയും കുടുംബവും ഒരുക്കിയിരുന്നതായി പോലീസ് കണ്ടെത്തി.

മൂവരേയും ചോദ്യം ചെയ്തതോടെ പോലാസിനെ പോലും ഞെട്ടിക്കുന്ന കാര്യങ്ങളാണ് താരവും കുടുംബവും പോലീസിനോട് വെളിപ്പെടുത്തിയത്. പോലീസ് ദീര്‍ഘകാല ആസൂത്രണ പദ്ധതിയുടെ ചുരുളഴിച്ചത് ഇങ്ങനെ

എട്ടുമാസത്തോളം

എട്ടുമാസത്തോളം

എട്ടു മാസത്തോളം നീണ്ട തയ്യാറെടുപ്പാണ് സൂര്യയും സംഘവും നടത്തിയത്. രണ്ട് പെണ്‍മക്കളുടേയും ആഡംബര വിവാഹത്തിന് പിന്നാലെ വന്ന സാമ്പത്തിക ബാധ്യതയാണ് രമാദേവിയെ കള്ളനോട്ടടി സംഘവുമായി ബന്ധിപ്പിച്ചത്. രമാദേവിയേയും മക്കളേയും കൂടാതെ ഏഴ് പേരാണ് സംഘത്തില്‍ ഉള്ളതെന്നും പോലീസ് പറഞ്ഞു.

നാല് ലക്ഷം

നാല് ലക്ഷം

ആധുനിക സാങ്കേതിക രീതി ഉപയോഗിച്ചാണ് കൊല്ലം മുളങ്കാടകത്തുള്ള വീട്ടില്‍ വെച്ച് കള്ളനോട്ടുകള്‍ അടിച്ചത്. നോട്ടടി യന്ത്രവും പ്രിന്‍ററും പേപ്പറും വാങ്ങാനായി സൂര്യയും രമാദേവിയും 4.36 ലക്ഷം രൂപയാണ് സംഘത്തില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ക്ക് നല്‍കിയിരുന്നത്.

സീരിയല്‍ ബന്ധം

സീരിയല്‍ ബന്ധം

സീരിയല്‍ ബന്ധത്തിന്‍റെ മറവില്‍ ആരും തങ്ങളെ സംശയിക്കില്ലെന്ന് രമാദേവി സംഘത്തിന് ഉറപ്പ് നല്‍കി. കള്ളനോട്ട് വിറ്റുകിട്ടുന്ന തുകയുടെ പകുതി രമാദേവിക്ക് നല്‍കാമെന്ന ധാരണയിലായിരുന്നു സംഘം മുന്നോട്ട് പോയത്.

വയനാട് സ്വദേശി

വയനാട് സ്വദേശി

സീരിയല്‍ മേഖലയിലെ വയനാട് സ്വദേശിയായ ബിജുവാണ് സംഘത്തിലെ തലവനായ ലിയോ ജോര്‍ജ്ജിനെ രമാദേവിക്കും സൂര്യക്കും പരിചയപ്പെടുത്തി കൊടുത്തത്.

ഹൈദരാബാദില്‍ നിന്ന്

ഹൈദരാബാദില്‍ നിന്ന്

ഹൈദരാബാദില്‍ നിന്ന് കൊണ്ടുവന്ന ഗുണമേന്‍മയുള്ള ലിയോ എത്തിച്ചതെന്നാണ് പോലീസ് പറയുന്നത്. കൂടാതെ വാട്ടര്‍മാര്‍ക്ക് ഉണ്ടാക്കാനും ആര്‍ബിഐ മുദ്ര രേഖപ്പെടുത്താനുള്ള യന്ത്രങ്ങളും കംമ്പ്യൂട്ടര്‍ പ്രിന്‍ററും കൊല്ലത്തെ വീട്ടില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

പരിശോധന

പരിശോധന

ഈ മെഷിയനില്‍ നിര്‍മ്മിച്ച കള്ളനോട്ടുകള്‍ സാധരണ പരിശോധനയില്‍ കണ്ടെത്താന്‍ സാധിക്കില്ല. അള്‍ട്രാ വയലറ്റ് രശ്മികള്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ മാത്രമേ ഇവ തിരിച്ചറിയാന്‍ കഴിയൂവെന്നാണ് റിപ്പോര്‍ട്ട്.

ഒരു ലക്ഷത്തിന് മൂന്നര ലക്ഷം

ഒരു ലക്ഷത്തിന് മൂന്നര ലക്ഷം

ഒരു ലക്ഷം രൂപയ്ക്ക് മൂന്നരലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് സംഘം നല്‍കാന്‍ തിരുമാനിച്ചത്. എല്ലാം സജ്ജമായ പിന്നാലെ ഏതാനും ആഴ്ച മുന്‍പേ 200 ന്‍റെ 1096 നോട്ടുകളാണ് സംഘം അച്ചടിച്ചത്.

വിതരണത്തിന്

വിതരണത്തിന്

ഇത് വിതരണം ചെയ്യാന്‍ അണക്കരയില്‍ എത്തിച്ചപ്പോഴാണ് ലിയോ, കൃഷ്ണകുമാര്‍, രവീന്ദ്രന്‍ എന്നിവര്‍ പോലീസിന്‍റെ പിടിയില്‍ ആകുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സൂര്യയ്ക്കും അമ്മയ്ക്കും പങ്കുള്ള കാര്യം പോലീസ് കണ്ടെത്തിയത്.

English summary
fake currency printing more details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X