കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊണ്ടോട്ടിയില്‍ ബാങ്കില്‍ മാറാനെത്തിയ 37,000 രൂപയുടെ കള്ളനോട്ട് പിടികൂടി; കള്ളപ്പണം ?

കോഴിക്കോട് കൊണ്ടോട്ടിയില്‍ ബാങ്കില്‍ മാറാന്‍ കൊണ്ടുവന്ന 37,000 രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടി. കൊണ്ടോട്ടി എസ്ബിഐ ശാഖയിലാണ് സംഭവം.

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് കൊണ്ടോട്ടിയില്‍ ബാങ്കില്‍ മാറാന്‍ കൊണ്ടുവന്ന കള്ളനോട്ടുകള്‍ പിടികൂടി. കൊണ്ടോട്ടി എസ്ബിഐ ശാഖയിലാണ് സംഭവം. പണം നിക്ഷേപിക്കാനെത്തിയ സ്ത്രീയില്‍ നിന്ന് 37,000 രൂപയുടെ കള്ളനോട്ടാണ് പിടികൂടിയത്. അസാധവുവായ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാനെത്തിയ മറിയുമ്മ (65) എന്ന സ്ത്രീയാണ് പോലീസ് പിടിയിലായത്.

നാല്‍പ്പത്തയ്യായിരം രൂപയാണ് മറിയുമ്മ ബാങ്കില്‍ നിക്ഷേപിക്കാനായി കൊണ്ടുവന്നത്. ആയിരം രൂപ നോട്ടുകളായിരുന്നു ഇവരുടെ കൈവശമുണ്ടായിരുന്നത്. മറിയുമ്മ നല്‍കിയ നോട്ടുകള്‍ കള്ളനോട്ടാണെന്ന് ആദ്യം സംശയം പ്രകടിപ്പിച്ചത് കൗണ്ടറിലിരുന്ന ഉദ്യോഗസ്ഥനാണ്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 37,000 രൂപ വ്യാജ നോട്ടുകളാണെന്ന് കണ്ടെത്തി. ഇത് കള്ളപ്പണമാകാനാണ് സാധ്യതയെന്നാണ് പോലീസ് പറയുന്നത്.

fake-currency

കള്ളനോട്ട് കണ്ടെത്തിയതോടെ ബാങ്ക് അധികൃതര്‍ വിവരം പോലീസില്‍ അറിയിച്ചു. പോലീസെത്തി മറിയുമ്മയെ കസ്റ്റഡിയിലെടുത്തു. വീടുപണിക്കായി മാറ്റിവച്ച പണമാണിതെന്നാണ് മറിയുമ്മ പോലീസിനോട് പറഞ്ഞത്. ഇവരുടെ മക്കള്‍ ഗള്‍ഫിലാണ്. എന്നാല്‍ മറ്റാരെങ്കിലും നല്‍കിയ പണം ബാങ്കില്‍ വന്ന് മാറാന്‍ ശ്രമിച്ചതാണോ എന്നാണ് പോലീസിന്റെ സംശയം. ഇവരെ ചോദ്യം ചെയ്യുകയാണ്. മറിയുമ്മയുടെ ബന്ധുക്കളെ പോലീസ് വിവരം അറിയിച്ചിട്ടുണ്ട്.

English summary
Fake currency seized from while exchanging notes at bank in Kondotty.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X