ഇന്നസെന്റ് വീണ്ടും 'മരിച്ചു'!!! കൊന്നത് സോഷ്യല്‍ മീഡിയ തന്നെ... പരാതിയുമായി താരം
ഇരിങ്ങാലക്കുട: നടനും എംപിയും ആയ ഇന്നസെന്റ് അര്‍ബുദ ബാധിതനാണെന്ന് എല്ലാവര്‍ക്കും അറിയാം. അര്‍ബുദത്തെ ഇത്രയും ധീരതയോടെ നേരിടുന്ന ആളുകള്‍ കുറവാണെന്നും അറിയാം. എങ്കിലും ഇന്നസെന്റിനെ പെട്ടെന്ന് 'കൊല്ലാന്‍' ആരൊക്കെയോ ശ്രമിയ്ക്കുന്നുണ്ട്.
ഇന്നസെന്റിനെ വീണ്ടും 'കൊന്നിരിയ്ക്കുകയാണ്' ചിലര്‍. അതും സോഷ്യല്‍ മീഡിയ ഉപയോഗിച്ച്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് സോഷ്യല്‍ മീഡിയയില്‍ ഇന്നസെന്റിന്റെ വ്യാജ മരണ വാര്‍ത്ത പ്രചരിയ്ക്കുന്നത്.
സാധാരണ ഗതിയില്‍ ഇത്തരം സംഗതികളെ തമാശ ആയി എടുക്കുന്ന ഇന്നസെന്റ് ഇത്തവണ അത്ര 'കൂള്‍' അല്ല. മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരിക്കുകയാണ് താരം.

ഇന്നസെന്റ്
അര്‍ബുദ ബാധിതനായ ഇന്നസെന്റിനെ കുറിച്ച് പല തവണ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിട്ടുണ്ട്. ഗുരുതരാവസ്ഥയിലാണെന്നും മരിച്ചു എന്നും ഒക്കെ ചിലര്‍ വാര്‍ത്തകള്‍ പടച്ചു വിട്ടു.

വീണ്ടും കൊന്നു
കഴിഞ്ഞ ദിവസം ഇത് വീണ്ടും സംഭവിച്ചു. ഇന്നസെന്റ് മരിച്ചു എന്ന് വാട്‌സ് ആപ്പും ഫേസ്ബുക്കും അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ വാര്‍ത്ത പ്രചരിച്ചു.

ഇത് രണ്ടാം തവണ
മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇന്നസെന്റ് മരിച്ചു എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നത്.

സത്യപ്രതിജ്ഞാ ദിനത്തില്‍
എല്‍ഡിഎഫ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മെയ് 25 നായിരുന്നു ഇങ്ങനെ ഒരു വാര്‍ത്ത ആദ്യം പ്രചരിച്ചത്. തൊടുപുഴയില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ഈ വ്യാജ വാര്‍ത്ത.

പരാതി നല്‍കി
ഇത്തവണ അത്ര ലളിതമായിട്ടല്ല ഇന്നസെന്റ് ഈ വാര്‍ത്തയെ സമീപിച്ചത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിട്ടുണ്ട്.

അന്ന് എല്ലാവരും ഞെട്ടി
എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ദിനത്തില്‍ ഇന്നസെന്റിന്റെ മരണ വാര്‍ത്ത പ്രചരിച്ചപ്പോള്‍ എല്ലാവരും ഞെട്ടി. ഇടുക്കി ജില്ലാ ഭരണകൂടം പോലും അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാന്‍ ഉത്തരവിട്ടു.

ഫോണ്‍ ചതിച്ചു
ഇന്നസെന്റിന്റെ മരണ വാര്‍ത്ത പ്രചരിച്ച സമയത്ത് അദ്ദേഹത്തിന്റെ ഫോണ്‍ പരിധിയ്ക്ക് പുറത്തായിരുന്നു. അതോടെ അന്ന് ആളുകള്‍ 'മരണം' ഉറപ്പിച്ചു!

ഞാന്‍ മരിച്ചു പോയില്ലേ
ഒടുവില്‍ അന്ന് ഇന്നസെന്റിനെ 'ജീവനോടെ' കിട്ടിയപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണവും രസകരമായിരുന്നു. 'ഞാന്‍ മരിച്ചുപോയില്ലേ... ഇനിയെന്ത് പറയാന്‍' എന്നായിരുന്നു ഇന്നസെന്റ് പ്രതികരിച്ചത്.

ജിഷ്ണു മരിച്ചപ്പോള്‍
സിനിമ താരം ജിഷ്ണു ക്യാന്‍സര്‍ ബാധിതനായി മരിച്ചതിന് ശേഷമാണ് ഇന്നസെന്റിനെ കുറിച്ചുള്ള വ്യാജ വാര്‍ത്തകളും വ്യാപകമായി പ്രചരിയ്ക്കാന്‍ തുടങ്ങിയത്.

പലരേയും കൊന്നു
പല പ്രമുഖരേയും ജീവിച്ചിരിയ്ക്കുമ്പോള്‍ തന്നെ 'കൊല്ലുക' എന്നത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പതിവായിരിക്കുകയാണ്. സിനിമ താരം സലീം കുമാറിനേയും ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ 'പരേതന്‍' ആക്കിയിട്ടുണ്ട്.












Click it and Unblock the Notifications