ഇനി നെഹ്‌റു എങ്ങാനും എടുത്തോ എന്തോ! ഡിഗ്രി വിവാദത്തിൽ സ്മൃതി ഇറാനിയെ ട്രോളി ഷാഫി പറമ്പിൽ
ദില്ലി: കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ ബിരുദം സോഷ്യല്‍ മീഡിയയില്‍ ഏറെ പരിഹസിക്കപ്പെട്ടിട്ടുളളതാണ്. 2014ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയ സ്മൃതി ഇറാനി സത്യവാങ്മൂലത്തില്‍ തനിക്ക് ഡിഗ്രിയുണ്ട് എന്നാണ് കാണിച്ചിരുന്നത്. ഇത് സത്യമല്ലെന്ന് പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ ഇത്തവണ അമേഠിയില്‍ നാമനിര്‍ദേശ പത്രികയ്ക്ക് ഒപ്പം സമര്‍പ്പിച്ചിരിക്കുന്ന സത്യവാങ്മൂലത്തില്‍ പറയുന്നത് തനിക്ക് പ്ലസ് ടു വിദ്യാഭ്യാസം മാത്രമേ ഉളളൂ എന്നാണ്.
ഇതോടെ സ്മൃതി ഇറാനിക്ക് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറയുകയാണ്. കോണ്‍ഗ്രസ് നേതാക്കളടക്കം സ്മൃതി ഇറാനിയെ പരിഹസിച്ച് രംഗത്ത് വന്നിട്ടുണ്ട്. കോണ്‍ഗ്രസ് എംഎല്‍എ ഷാഫി പറമ്പില്‍ സ്മൃതി ഇറാനിയെ പരിഹസിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റ് വൈറലായിരിക്കുകയാണ്.

''ഡേയ്..മന്ത്രി ആയിരുന്നടെയ് മന്ത്രി.. തിരക്കിന്നിടയിൽ എവിടേലും വെച്ച് കളഞ്ഞ് പോയതാവും .. അല്ലാതെ 2014 ഉള്ള ഡിഗ്രി 2019 ആവുമ്പോഴേക്കും +2 ആവോ ?
ഇനി നെഹ്‌റു എങ്ങാനും എടുത്തോ എന്തോ'' എന്നാണ് ഷാഫി പറമ്പിലിന്റെ ഫേസ്ഹബുക്ക് കുറിപ്പ്. കോണ്‍ഗ്രസ് വക്താവ് പ്രിയങ്കാ ചതുര്‍വേദി അടക്കമുളളവര്‍ സമ്ൃതി ഇറാനിയെ പരിഹസിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. സ്മൃതി ഇറാനിയുടെ പഴയ അഭിനയ കാലം ഓര്‍മ്മിപ്പിച്ചായിരുന്നു പ്രിയങ്കയുടെ പരിഹാസം. സ്മൃതി ഇറാനിയുടെ പുതിയ സീരിയല്‍ വരുന്നുണ്ടെന്നും ക്യൂന്‍കി മന്ത്രിജി ഭീ കഭീ ഗ്രാജ്വേറ്റ് ഥീ എന്നാണ് സീരിയലിന്റെ പേര് എന്നും പ്രിയങ്ക ചതുര്‍വേദി പരിഹസിച്ചു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ
ഡിഗ്രി വിവാദത്തില്‍ സ്മൃതി ഇറാനി പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. വിവാദം കോണ്‍ഗ്രസുണ്ടാക്കിയതാണ് എന്നും തന്നെ അപമാനിക്കുന്നത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും സ്മൃതി ഇറാനി ആരോപിച്ചു. അതേസമയം സത്യവാങ്മൂലത്തില്‍ തെറ്റായ വിവരം നല്‍കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചിരിക്കുകയാണ്.












Click it and Unblock the Notifications