കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആത്മാര്‍ത്ഥതയോടെ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍; യോഗ്യത കേട്ടാലോ ഞെട്ടും

ആലപ്പുഴ സ്വദേശി പ്രകാശിന്റെ ഉടമസ്ഥതയിലുള്ളതാണ് തുരുത്തിയിലെ ഉദയ ആശുപത്രി.

  • By Akshay
Google Oneindia Malayalam News

ചങ്ങനാശേരി: സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടര്‍ പിടിയില്‍. ആലപ്പുഴ എസ്എല്‍പുരം ചാരുങ്കല്‍ രാമചന്ദ്രനെ(52) ആണ് ഷാഡോ പോലീസ് അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷമായി തുരുത്തിയിലെ ഉദയ ആശുപത്രിയില്‍ ചികിത്സി നടത്തി വരികയായിരുന്നു വ്യാജന്‍. ഇയാള്‍ കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലും ഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയിരുന്നു.

1988ല്‍ മതപരിവര്‍ത്തനം നടത്തി നെടുമങ്ങാട് ആനാട് ഷാ കോട്ടേജ് ഷിഹാബുദീന്‍ എന്ന പേരിലാണ് ഇയാള്‍ അറിയപ്പെടുന്നത്. നിരവധി രോഗികള്‍ ഇവിടെ ചികിത്സ തേടിയിരുന്നു. ആശുപത്രി കെട്ടിടത്തില്‍ തന്നെയായായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. ആലപ്പുഴ സ്വദേശി പ്രകാശിന്റെ ഉടമസ്ഥതയിലുള്ളതാണ് തുരുത്തിയിലെ ഉദയ ആശുപത്രി.

 നിരീക്ഷിച്ചു

നിരീക്ഷിച്ചു

ജില്ലാ പോലീസ് മേധാവി എന്‍ രാമചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചങ്ങനാശേരി ഷാഡോ പോലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.

 പോലീസ് പരിശോധന

പോലീസ് പരിശോധന

ഷാഡോ പോലീസ് ഉദ്യോഗസ്ഥര്‍ വേഷം മാറി ഇയാളുടെ അടുത്തെത്തി ചികിത്സ തേടിയിരുന്നു. പിന്നീട് വൈകിട്ട് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഇയാള്‍ എസ്എസ്എല്‍സി മാത്രമേ പാസായിട്ടുള്ളൂ എന്ന് വ്യക്തമാകുകയായിരുന്നു.

 ചോദ്യം ചെയ്യല്‍

ചോദ്യം ചെയ്യല്‍

പോലീസിന്റെ ചോദ്യ ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.

റിമാന്റ് ചെയ്തു

റിമാന്റ് ചെയ്തു

ആശുപത്രിയിലെ പോലീസ് പരിശോധനയില്‍ രാമചന്ദ്രന്‍ ബിഎസ്സി എംബിബിഎസ് എന്ന പേരിലുള്ള സീല്‍ കണ്ടെടുത്തിരുന്നു. രാമചന്ദ്രനെ ചങ്ങനാശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

കസ്റ്റഡിയില്‍ വാങ്ങും

കസ്റ്റഡിയില്‍ വാങ്ങും

രാമചന്ദ്രനെ പോലീസ് കസ്റ്റഡില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

English summary
Fake doctor arrested in Changanassery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X