തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വ്യാജ ഡോക്ടര്‍ പിടിയിലായി. വെള്ളിയാഴ്ച വൈകുനേരം അത്യാഹിത വിഭാഗത്തില്‍ ഒബ്‌സര്‍വേഷന്‍ മുറിയിലാണ് ഇയാള്‍ രോഗികളെ പരിശോധിക്കാന്‍ എത്തിയത്.
ആലപ്പുഴ സ്വദേശിയായ വിപിനാണ് (25) പിടിയിലായത്. അത്യഹിത വിഭാഗത്തില്‍ എത്തിയ രോഗികളില്‍ നിന്നും പൈസ വാങ്ങുന്നത് സെക്യൂരിറ്റികാരന്റെ ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് ഇയാള്‍ പിടിയിലായത്.

ഡോക്ടറുടെ സ്‌തെസ്‌കോപ്പ്, പള്‍സ് നോക്കുന്ന ഉപകരണം, ചെവി പരിശോധിക്കുന്ന ഉപകരണം, ഗ്യാസ് ഗുളികകള്‍, വ്യാജ ഐഡന്റിറ്റി കാര്‍ഡ് എന്നിവയുമായാണ് ഇയാള്‍ ആശുപത്രിയില്‍ എത്തിയത്.
സംഭവത്തില്‍ ഇയാളെ മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് ചോദ്യം ചെയ്തു വരികയാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് ഐഡി കാര്‍ഡും, സന്ദര്‍ശകര്‍ക്ക് പാസും ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ തീരുമാനിച്ചു.












Click it and Unblock the Notifications