Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതിയെ ഗര്‍ഭിണിയാക്കി നവജാത ശിശുവിനെ വഴിയില്‍ ഉപേക്ഷിച്ച വ്യജ സിദ്ധന്‍ പിടിയില്‍...

കണ്ണൂര്‍: ചികിത്സയ്‌ക്കെത്തിയെ യുവതിയെ ഗര്‍ഭിണിയാക്കി പ്രസവത്തിനു ശേഷം കുഞ്ഞിനെ ഉപേക്ഷിച്ച വ്യാജ സിദ്ധനെ പോലീസ് പിടികൂടി. വലിയൂര്‍ ലത്തീവ് എന്ന വ്യാജ സിദ്ധനെയാണ് വള പട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. ആസ്മ രോഗത്തിന് ചികിത്സ തേടിയെത്തിയ യുവതിയെ വശത്താക്കി ഇയാള്‍ ഗര്‍ഭിണിയാക്കുകയായിരുന്നു.

പ്രസവത്തിനു ശേഷം ഇയാള്‍ കുഞ്ഞിനെ വാങ്ങി അഴീക്കല്‍ ബീച്ചിനടുത്ത് വിജനമായ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് പോലീസ് പറഞ്ഞു. ദത്ത് നല്‍കാനാണെന്ന് പറഞ്ഞാണ് ലത്തീഫ് യുവതിയില്‍ നിന്ന് കുഞ്ഞിനെ കൈക്കലാക്കിയത്.

Crime Infant

ജൂണ്‍ പതിമൂന്നിനാണ് രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിനെ വിജയനമായ സ്ഥലത്തു നിന്നും കണ്ടെത്തിയത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട പരിസരവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. വളപട്ടണം എസ്‌ഐ ശ്രീജിത്തും സംഘവും സ്ഥലത്തെത്തി കുഞ്ഞിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

വിവിധ ആശുപത്രികളില്‍ നടത്തിയ അന്വേഷണത്തില്‍ നിന്നാണ് ലത്തീഫിനെയും യുവതിയെയും കുറിച്ച് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് ലത്തീഫ് കുഞ്ഞിനെ ദത്ത് നല്‍കാനെന്ന് പറഞ്ഞ് കൊണ്ടുപോയതായി പോലീസിന് വിവരം ലഭിച്ചത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യാജ സിദ്ധനെ പോലീസ് പിടികൂടുന്നത്. കണ്ണൂരിലെ ഒരു ബിയര്‍ പാര്‍ലറില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചികിത്സയ്‌ക്കെത്തുന്ന സ്ത്രീകളെ ചതിച്ച് ഇയാള്‍ ആഭരണങ്ങള്‍ തട്ടിയെടുക്കാറുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+