യുഡിഎഫിന് വേണ്ടി അരുവിക്കരയില്‍ ശാലു മേനോന് പ്രചാരണത്തിന് ! ഇനിയുമുണ്ട് ചില വിശേഷങ്ങള്‍
തിരുവനന്തപുരം: അരുവിക്കരയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ സൈബര്‍ ലോകത്ത് പോര് മുറുകുന്നു.യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതോട് കൂടി സോഷ്യല്‍ മീഡിയയിലെ പോര് ഒന്നു കൂടി മുറുകിയെന്ന് പറഞ്ഞാല്‍ മതിയല്ലോ. നേതാക്കളുടേയും വിവാദ താരം ശാലു മേനോന്റേയുമൊക്കെ പേരില്‍ വ്യാജ തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ സജീവമാവുകയാണ്.
തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് അരുവിക്കര അടുക്കുന്നതോടെ ഇപ്പോള്‍ നടക്കുന്ന സൈബര്‍ പോരും മുറുകാനാണ് സാധ്യത. വിഎം, സുധീരന്, വിടി ബല്‍റാം, പികെ കുഞ്ഞാലിക്കുട്ടി എന്നിവരൊക്കെ വ്യാജ ഫേസ്ബുക്ക് പോസ്റ്റിന്റെ ഇരകളായി കഴിഞ്ഞു. താന്‍ അരുവിക്കരയില്‍ യുഡിഎഫിനായി പ്രചാരണത്തിനെത്തുമെന്ന പേരിലാണ് ശാലു മേനോന്റെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പ്രചാരണം നടക്കുന്നത്. നേതാക്കള്‍ പറയാത്ത പല കാര്യങ്ങളും ഫേസ്ബുക്കിലൂടെ പറഞ്ഞ് തിരഞ്ഞെടുപ്പ് പോരാട്ടത്തിന് പുതിയ പാതയൊരുക്കുകയാണ് സൈബര്‍ ലോകം...

ശാലു മേനോന്
താന്‍ യുഡിഎഫിന് വേണ്ടി അരുവിക്കരയില്‍ പ്രചാരണത്തിനിറങ്ങുമെന്നാണ് ശാലു മേനോന്റെ പേരില്‍ ഫേസ് ബുക്കില്‍ നടക്കുന്ന വ്യാജ പ്രചാരണം. ഒരു പ്രായശ്ചിത്തമെന്ന പേരില്‍ പ്രചാരണത്തിനിറങ്ങുന്നതാണ് വ്യാജ ശാലു മേനോന് പറയുന്നത്.

ജഗദീഷ്
കോണ്‍ഗ്രസ് അനുഭാവിയായ ജഗദീഷിനേയും വ്യാജന്മാര് വെറുതെ വിടുന്നില്ല. തനിയ്ക്കൊപ്പം അരുവിക്കരയില്‍ ജഗദീഷുമുണ്ടാകുമെന്ന് വ്യാജ ശാലു മേനോന് പോസ്റ്റിലൂടെ പറയുകയാണ് വ്യാജന്മാര്

ശാലു രംഗത്ത്
വ്യാജന്മാര്ക്കെതിരെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ശാലു മേനോന് രംഗത്തെത്തിയിട്ടുണ്ട്

കുഞ്ഞാലിക്കുട്ടി
പ്രചാരണത്തിന് ഇറങ്ങി നാണം കെടാന്‍ ലീഗിനെ കിട്ടില്ലെന്നാണ് പികെ കുഞ്ഞാലിക്കുട്ടിയുടെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നത്

തോമസ് ഐസ്ക്
ടിഎം തോമസ് ഐസക്കിനും വ്യാജന്മാര് പണികൊടുത്തു എന്ന് പറഞ്ഞാല്‍മതിയല്ലോ. അരുവിക്കരയില്‍ പിണറായി വിജയന് മത്സരിയ്ക്കാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും മത്സരിച്ചാല്‍ പരാജയപ്പെടുമെന്ന് ഭീതി പാര്‍ട്ടിയ്ക്കുണ്ടായിരുന്നു എന്ന തരത്തിലുമാണ് തോമസ് ഐസക്കിന്റെ പേരില്‍ പ്രചരിയ്ക്കുന്ന വ്യാജ പോസ്റ്റ്

വിഎം സുധീരന്
ജനത്തെ എന്നും വിഡ്ഢിയാക്കാന്‍ പറ്റില്ലെന്നും അരുവിക്കരയില്‍ പ്രതീക്ഷ വേണ്ടെന്നുമാണ് സുധീരന്റെ പേരിലുള്ള വ്യാജ പോസ്റ്റ്

വിടി ബല്‍റാം
മാണിയും സരിതയും വിടാതെ പിന്തുടരുന്നിടത്തോളം കോണ്‍ഗ്രസിന് തിരിച്ച് വരവ് അസാധ്യം എന്ന പേരിലാണ് വിടിയെ വ്യാജന്മാര് കുടുക്കിയത്

ഇനിയെന്തൊക്കെ?
തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ഇനി എന്തെല്ലാം തരത്തിലുള്ള പ്രചാരണങ്ങള്‍ കാണേണ്ടി വരും
-
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
എസ്ഡിപിഐ പിന്തുണ വിനയാകുമോ? വെട്ടിലായി ഇടത്-വലത് മുന്നണികൾ -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം












Click it and Unblock the Notifications