• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഹർത്താലും അക്രമവും; വാട്സാപ്പ് അഡ്മിൻമാർ ഭയക്കേണ്ട... അതുകൊണ്ട് മാത്രം ശിക്ഷിക്കപ്പെടില്ല...

  • By Desk

കോഴിക്കോട്: ഏപ്രിൽ 16ലെ അപ്രഖ്യാപിത ഹർത്താലും അക്രമസംഭവങ്ങളും ഉണ്ടാക്കിയ ഞെട്ടലിൽ നിന്ന് കേരളം ഇതുവരെ മുക്തമായിട്ടില്ല. വാട്സാപ്പ് സന്ദേശത്തെ തുടർന്ന് ഒരു കൂട്ടം യുവാക്കൾ തെരുവിലിറങ്ങിയപ്പോൾ അക്രമവും കൊള്ളയുമാണ് പലയിടത്തും അരങ്ങേറിയത്. എന്തായാലും വാട്സാപ്പ് വഴി ഹർത്താലിന് ആഹ്വാനം ചെയ്ത് സംസ്ഥാനത്ത് വർഗീയ കലപാം സൃഷ്ടിക്കാനായിരുന്നു ചില ഛിദ്രശക്തികളുടെ ശ്രമമെന്ന് പോലീസ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട അറസ്റ്റും നടപടികളും തുടർന്നുവരികയുമാണ്.

ഏപ്രിൽ 16ലെ ഹർത്താലിന് പിന്നിലാരെന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ഹർത്താൽ അനുകൂല സന്ദേശങ്ങൾ പ്രചരിച്ച വാട്സാപ്പ് ഗ്രൂപ്പുകളും പോലീസ് നിരീക്ഷിക്കുന്നത്. വിവിധ ഭാഗങ്ങളിൽ ഇത്തരം സന്ദേശങ്ങൾ പ്രചരിച്ച വാട്സാപ്പ് ഗ്രൂപ്പ് അഡ്മിൻമാരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

അഡ്മിന്മാർ...

അഡ്മിന്മാർ...

പോലീസ് നടപടി ശക്തമായതോടെ വടക്കൻ കേരളത്തിലെ യുവാക്കളടങ്ങിയ മിക്ക ഗ്രൂപ്പുകളും അപ്രത്യക്ഷമായെന്നാണ് റിപ്പോർട്ട്. പല ഗ്രൂപ്പുകളിലെയും അഡ്മിൻമാർ ഗ്രൂപ്പ് ഡിലീറ്റ് ചെയ്ത് തടിതപ്പി. ചിലരാകട്ടെ അഡ്മിൻ സ്ഥാനം സ്വയം ഒഴിഞ്ഞു. ഹർത്താൽ സന്ദേശവും തുടർന്നുള്ള പ്രകോപനപരമായ സന്ദേശങ്ങളും പ്രചരിച്ച ഗ്രൂപ്പുകളിൽ നിന്നാണ് അഡ്മിൻമാർ മുങ്ങിയത്. എന്നാൽ ഈ അഡ്മിൻമാരിൽ മിക്കവരും ഇത്തരം സന്ദേശങ്ങൾ ശ്രദ്ധിച്ചിട്ടുപോലുമില്ലെന്നും വാദമുണ്ട്. വാട്സാപ്പ് ഗ്രൂപ്പിൽ വരുന്ന എല്ലാ സന്ദേശങ്ങൾക്കും അഡ്മിൻ ഉത്തരവാദിയാണെന്ന വാദം നിരത്തിയാണ് പോലീസ് അഡ്മിന്മാരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്.

 ശിക്ഷിക്കപ്പെടില്ല...

ശിക്ഷിക്കപ്പെടില്ല...

എന്നാൽ വാട്സാപ്പ് ഗ്രൂപ്പ് അഡ്മിൻമാർക്ക് അൽപം ആശ്വാസം പകരുന്ന ചില വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഒരു അഡ്മിൻ ആയി എന്നതുകൊണ്ട് മാത്രം ഒരാൾ ശിക്ഷിക്കപ്പെടില്ലെന്ന് വ്യക്തമാക്കി ഐടി അറ്റ് സ്കൂൾ ഡയറക്ടർ അൻവർ സാദത്താണ് വാട്സാപ്പ് അഡ്മിനുകൾക്ക് ആശ്വാസമേകുന്ന പുതിയ വിവരം നൽകിയിരിക്കുന്നത്. അൻവർ സാദത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ...

ഒരംഗം ഗ്രൂപ്പിൽ

ഒരംഗം ഗ്രൂപ്പിൽ

വാട്സാപ് അഡ്മിന് ഗ്രൂപ്പിലെ പോസ്റ്റുകളുടെ പൂർണ ഉത്തരവാദിത്വം ഇല്ല, അഡ്മിൻ ആയി എന്നതുകൊണ്ട് മാത്രം ശിക്ഷിക്കാനും ആകില്ല

***********************************************

'ഗ്രൂപ്പിലെ ഒരംഗം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നതുവഴി നടത്തിയ കുറ്റകൃത്യത്തിന്‌ അഡ്മിനും തുല്യ പങ്കാളിയാനിന്നാണ് ഐ ടി നിയമത്തിൽ പറയുന്നത് ' എന്ന തരത്തിലുള്ള ഇന്നലത്തെ മാതൃഭൂമി വാർത്ത ഇപ്പോളാണ് കണ്ടത്. ഇത് ശരിയല്ല എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.

ഐ ടി ആക്ടിൽ വാട്സാപ്പ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ അഡ്മിന്മാർ 'intermediaries' ( മധ്യവർത്തികൾ / ഇടനിലക്കാർ ) എന്ന ഗണത്തിലാണ് പെടുക. ഗൂഗിളും ഫേസ്ബുക്കും മുതൽ സാധാരണ സൈബർ കഫേകൾ വരെ ഈ വിഭാഗത്തിലാണ്.

 കുറ്റകൃത്യങ്ങളിൽ

കുറ്റകൃത്യങ്ങളിൽ

ഐടി ആക്ടിന്റെ 79 ആം വകുപ്പ് പ്രകാരം ( സ്ക്രീൻഷോട്ട് താഴെ ) മറ്റാരെങ്കിലും ഉല്പാദിപ്പിക്കപ്പെടുന്ന ഉള്ളടക്കത്തിന്റെ ( 'third party information" ) ഉത്തരവാദിത്വം വേദിയൊരുക്കുന്നതുകൊണ്ട് മാത്രം മധ്യവർത്തികൾക്ക് ഇല്ല.

അതായത് അഡ്മിന്മാർക്ക് താഴെപ്പറയുന്ന മൂന്നു കാര്യങ്ങൾ വഴി നടക്കുന്ന കുറ്റകൃത്യങ്ങളിൽ ഉത്തരവാദിത്വം ഇല്ല ;

(1 ) ആ വിവരം തയ്യാറാക്കുന്നത് ( source ) അവരല്ലെങ്കിൽ

(2) അത് ആർക്കയക്കണം എന്ന് തീരുമാനിക്കുന്നത് അവരല്ലെങ്കിൽ

(3) അതിലെ ഉള്ളടക്കം തിരഞ്ഞെടുക്കാനോ , അതിൽ മാറ്റം വരുത്താനോ അവർക്ക് അധികാരമില്ലെങ്കിൽ

ബാധ്യത വരില്ല

ബാധ്യത വരില്ല

അതായത് കേവലം ഒരു വേദി ഒരുക്കുന്ന അഡ്മിന് ആ ഗ്രൂപ്പിൽ ആരെങ്കിലും നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ ബാധ്യത വരില്ല . എന്നാൽ ആ വിനിമയം പ്രോത്സാഹിപ്പിക്കാൻ ഗൂഢാലോചന നടത്തുക, വസ്തുത ശ്രദ്ധയിൽപ്പെട്ടാലോ അല്ലെങ്കിൽ സർക്കാർ ഏജൻസികൾ അറിയിച്ചാലോ അവ മാറ്റാതിരിക്കലും ശിക്ഷാർഹമാണ്.

ഇത്തരം വിവരങ്ങൾ 'like' ചെയ്യുന്നത് ശിക്ഷാർഹമാണ് എന്ന് പറയാൻ കഴിയുമെന്ന് തോന്നുന്നില്ല . എന്നാൽ അവ ' Foreward / Share' ചെയ്യുംപോൾ അത് transmission ( പ്രസരണം ) ആണ് . ഉറവിടം പോലെത്തന്നെ നാമും അതിന്റെ ഭാഗമാകുകയാണ് . ഇക്കാര്യത്തിലാണ് കൂടുതൽ ജാഗ്രത വേണ്ടത് .

വലിയൊരു ചരിത്ര പശ്ചാത്തലം

വലിയൊരു ചരിത്ര പശ്ചാത്തലം

പിൻകുറി :

79 ആം വകുപ്പിന് വലിയൊരു ചരിത്ര പശ്ചാത്തലം കൂടിയുണ്ട് . 2000 ഒക്ടോബർ 17 ന് ആണ് ഇന്ത്യയിൽ "ഐടി ആക്ട് 2000 " എന്ന പേരിൽ സൈബർ നിയമം നിലവിൽ വന്നത്. 2004 ഡിസംബറിൽ ദൽഹി പബ്ലിക് സ്‌കൂളിലെ കുട്ടികളുടെ അശ്ലീല വീഡിയോ bazee.com എന്ന പോർട്ടലിൽ വിൽപനക്കായി പ്രദർശിപ്പിച്ചതിൽ ഐടി ആക്ടിലെ 85 , 67 വകുപ്പുകൾ പ്രകാരം പോർട്ടലിന്റെ സി ഇ ഒ ആയ അവിനാശ് ബജാജിനെ പോലീസ് അറസ്റ് ചെയ്തു . ഇത് ഇന്ത്യൻ ഐടി വ്യവസായ മണ്ഡലത്തിൽ കോളിളക്കം സൃഷ്ടിച്ചു. നെറ്റ്‌വർക്ക് സേവന ദാതാക്കളുടെ അറിവോടെയല്ലാതെ അവരുടെ നെറ്റ്‌വർക്ക് വഴി നടത്തുന്ന നിയമ ലംഘനങ്ങൾക്ക് അവർ ഉത്തരവാദികൾ അല്ല എന്ന് ആക്ടിലെ 79 ആം വകുപ്പിൽ അന്നും പറഞ്ഞിരുന്നുവെങ്കിലും ഇപ്രകാരം തങ്ങൾ ഉത്തരവാദികളല്ല എന്ന് 'തെളിയിക്കേണ്ട ബാധ്യതയും ' അന്നത്തെ നിയമ പ്രകാരം അവർക്കായിരുന്നു.

 ടെലികോം കമ്പനികൾ

ടെലികോം കമ്പനികൾ

അതായത് തങ്ങളുടെ ടെലിഫോൺ നെറ്റ്‌വർക്കിലൂടെ നടത്തുന്ന നിയമ വിരുദ്ധ ഫോൺ വിളികളുടെ ഉത്തരവാദിത്വം ടെലികോം കമ്പനികൾ ഏറ്റെടുക്കണം എന്ന് പറയുന്ന പോലെ വിചിത്രമാണ് ഈ വകുപ്പ് എന്നായിരുന്നു അന്നത്തെ വിമർശനം.

ഇതേത്തുടർന്ന് 2005 ജനുവരിയിൽ സൈബർ നിയമം ഭേദഗതി ചെയ്യാൻ സർക്കാർ സമിതിയെ നിശ്ചയിച്ചു . നാലു വർഷവും കഴിഞ്ഞു 2009 ഫെബ്രുവരിയിലാണ് സൈബർനിയമത്തിൽ ഭേദഗതികൾ ഉൾപ്പടെയുള്ള ഗസറ്റ് വിജ്ഞാപനം വന്നതും , ആദ്യം സൂചിപ്പിച്ച ഭാഗം ( 'Exemption from liability of intermediariy in certain cases' ) നിയമത്തിൽ ഉൾപ്പെടുത്തുന്നതും.

സോ, റിലാക്‌സ് ....

( കെ.അൻവർ സാദത്ത് )

ഹർത്താലിലെ തേർവാഴ്ച! വാട്സാപ്പ് നമ്പറുകൾ നിരീക്ഷണത്തിൽ, 500ലധികം പേർ പിടിയിൽ...

തൂങ്ങിമരിച്ച അമ്മയുടെ മൃതദേഹത്തിനരികെ ഒന്നുമറിയാതെ ആറ് വയസുകാരനായ മകൻ! മൂന്ന് പകലും രാത്രിയും...

English summary
fake harthal; anvar sadath's fb post about whatsapp admins responsibility and it act.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more