ഹര്‍ത്താലിന്റെ മറവിലെ അക്രമം എന്‍ഐഎ അന്വേഷിക്കണമെന്ന് ഹനുമാന്‍സേനയും ബിജെപിയും
മലപ്പുറം: വാട്‌സ് അപ്പ് കൂട്ടായ്മയുടെ മറവില്‍ ഒരു വിഭാഗത്തിന്റെ കച്ചവട സ്ഥാപനങ്ങള്‍ അടിച്ച് തകര്‍ക്കുകയും മോഷണം നടത്തുകയും ചെയ്തവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഹനുമാന്‍സേന ഭരത് സംസ്ഥാന പ്രസിഡന്റ് എ.എം ഭക്തവല്‍സന്‍ ആവശ്യപ്പെട്ടു. കേസ് എന്‍.ഐ.എ അനേ്വഷക്കണമെന്നും അക്രമ ബാധിത പ്രദേശം സന്ദര്‍ശിച്ച അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ ചെയര്‍മാന്‍ എ.പി.കുമാരന്‍,ജോയിന്റ് സെക്രട്ടറി ഉണ്ണികൃഷ്ണന്‍, സേവ പ്രമുഖ് ചൂതപ്പള്ളി വേണുഗോപാല്‍ എന്നിവരും അദ്ദേഹത്തോടപ്പമുണ്ടായിരുന്നു.
അതേ സമയം ഹര്‍ത്താലിന്റെ മറവില്‍ മലപ്പുറം ജില്ലയില്‍ നടന്ന അക്രമങ്ങള്‍ക്ക് പിന്നിലെ അന്തര്‍ദേശീയ ഗൂഡാലോചനയും ദേശീയ-സംസ്ഥാന തലത്തില്‍ നടന്ന ആസൂത്രണവും എന്‍.ഐ.എ അന്വേഷിക്കണമെന്ന് ഇന്നലെ ബി.ജെ. പി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസും പത്രസമ്മേളണത്തില്‍ ആവശ്യപ്പെട്ടിരുന്നു. സാമൂഹ്യമാധ്യമങ്ങള്‍ വഴി ഹര്‍ത്താല്‍ പ്രചരണം നടത്തിയത് വിദേശത്തുള്ള ഗ്രൂപ്പുകളിലൂടെയാണ്. ഇതിന്റെ അഡ്മിന്‍മാരെക്കുറിച്ച് അന്വേഷിച്ച് ഗൂഡാലോചന വെളിച്ചത്തു കൊണ്ടുവരണം. വര്‍ഗീയ കലാപമാണ് നടന്നത്.

ഈ സാഹചര്യത്തില്‍ സ്ഥിരം പട്ടാള ക്യാമ്പും മലപ്പുറത്ത് സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടണം. സംഘടിതമായ ആസൂത്രിത ഹര്‍ത്താലാണ് നടന്നത്. പിണറായി സര്‍ക്കാറിന്റെ ഭരണത്തിന് കീഴില്‍ ഹിന്ദു സമൂഹം അരക്ഷിതരാണ്. അക്രമം തടയുന്നതിലും പ്രതികളെ അറസ്റ്റു ചെയ്യുന്നതിനും ആഭ്യന്തരവകുപ്പ് നിഷ്‌ക്രിയത്വം തുടരുകയാണ്. സര്‍ക്കാര്‍ അക്രമത്തിന് കൂട്ടു നിന്നെന്നതിന്റെ തെളിവാണിത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഹിന്ദുക്കളെ മതതീവ്രവാദികള്‍ക്ക് എറിഞ്ഞുകൊടുക്കുകയാണ് പിണറായി സര്‍ക്കാരെന്ന് അദ്ദേഹം ആരോപിച്ചു.
അക്രമമുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്. തിരൂര്‍, താനൂര്‍ മേഖലയില്‍
ഹിന്ദുക്കളുടെ കടകള്‍തെരഞ്ഞു പിടിച്ച് അക്രമിക്കുകയും കൊള്ളയടിക്കുകയുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. അക്രമത്തില്‍ തങ്ങളുടെ
പ്രവര്‍ത്തകര്‍ പങ്കെടുത്തതിനെക്കുറിച്ച് കോണ്‍ഗ്രസ്, ലീഗ്, സി.പി.എം നേതൃത്വം നിലപാട് വ്യക്തമാക്കണം. ഇതിനുള്ള തെളിവ് ബി ജെ പിയുടെ
കയ്യിലുണ്ട്. ഹര്‍ത്താലിന് മുന്നോടിയായി മുഖ്യമന്ത്രിയുടെ പ്രതിനിധിയായി മന്ത്രി കെ ടി ജലീല്‍ അബ്ദുല്‍ നാസര്‍ മദനിയെ സന്ദര്‍ശിച്ചതും അക്രമത്തെ ലഘൂകരിക്കാന്‍ സ്ഥലം സന്ദര്‍ശിച്ച വേളയില്‍ മന്ത്രി ശ്രമിച്ചതും ഗൂഡാലോചനയുടെ ഭാഗമാണോയെന്നും അന്വേഷിക്കണമെന്ന് കൃഷ്ണദാസ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications