Get Updates
Get notified of breaking news, exclusive insights, and must-see stories!

അപ്രഖ്യാപിത ഹർത്താലിന് തീവ്രവാദ ബന്ധം; എൻഐയെ രംഗത്തെത്താൻ സാധ്യത, അന്വേഷിക്കാൻ പ്രത്യേക സംഘം

Recommended Video

cmsvideo
    വ്യാജ ഹർത്താലിന് പിന്നിൽ തീവ്രവാദ ബന്ധമെന്ന് പോലീസ്

    തിരുവനന്തപുരം: കശ്മീരിൽ എട്ട് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കേരളത്തിൽ നടത്തിയ അപ്രഖ്യാപിത ഹർത്താലിൽ തീവ്രവാദമുണ്ടെന്ന് പോലീസ്. കാശ്മീരിലെ കാത്വയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായി മരിക്കാനിടയായതില്‍ പ്രതിഷേധിച്ച്‌ സമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. ഹര്‍ത്താല്‍ ആഹ്വാനം സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കാര്യമാക്കിയിയിരുന്നില്ല.

    രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ ഇല്ലെന്നതാണ് പ്രധാന കാരണം. എന്നാല്‍ ഹർത്താൽ‍ ദിനത്തിൽ മുമ്പെങ്ങും കാണാത്തതരത്തിലുള്ള അക്രമ സംഭവങ്ങളാണ് നടന്നത്. പോലീസ് സ്റ്റേഷൻ ആക്രമിക്കാൻ വരെ സമരാനുകൂലികൾ ശ്രമിച്ചിരുന്നു. അപ്പോൾ തന്നെ എസ്ഡിപിഐ-എൻഡിഎഫ് ആണ് ഹർ‍ത്താലിന് പിന്നിലെന്ന് പോലീസ് റിപ്പോർട്ട് ചെയ്തിരുന്നു. ഹർത്താൽ നടത്തിയവർക്കെതിരെ കര്ഡശന നടപി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാ് ബെഹ്റ പറഞ്ഞിരുന്നു.

    ഇസ്ലാമിക തീവ്രവാദികള്‍

    ഇസ്ലാമിക തീവ്രവാദികള്‍

    പ്രാഥമിക പരിശോധനയില്‍, പരിശീലനം ലഭിച്ച ഐഎസ്‌പോലുള്ള ഭീകര സംഘടനകളില്‍പ്പെട്ടവര്‍ നടത്തുന്ന തരത്തില്‍ ഇസ്ലാമിക തീവ്രവാദികള്‍ ഹര്‍ത്താലിന്റെ മറവില്‍ അഴിഞ്ഞാടിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കാശ്മീരില്‍ ഭീകര സംഘടനകള്‍ സമൂഹ്യമാധ്യമങ്ങള്‍ വഴി ഹര്‍ത്താലിന് ആഹ്വാനം നല്‍കാറുണ്ട്. ഇത്തരം ഹര്‍ത്താലുകള്‍ സമാധാനപരമല്ല. പോലീസും സൈന്യവുമായി ഹര്‍ത്താല്‍ അനുകൂലികള്‍ അവിടെ ഏറ്റുമുട്ടാറുമുണ്ട്. അത്തരത്തിലുള്ള ഒരു സമരമായിരുന്നു തിങ്കളാഴഅച കേരളത്തിലും നടന്നതെന്നാണ് സൂചനകൾ. ഹൈന്ദവ ആരാധനാ കേന്ദ്രങ്ങളും വ്യാപാര സ്ഥാപനങ്ങളും തെരഞ്ഞുപിടിച്ച്‌ ആക്രമിച്ചിരുന്നു.

    അന്വേഷണ സംഘത്തിന് രൂപം നൽകി

    അന്വേഷണ സംഘത്തിന് രൂപം നൽകി

    എന്‍ഐഎ രംഗത്തുവരാന്‍ സാധ്യതയുള്ളതിനാല്‍ ഹര്‍ത്താലിലെ തീവ്രവാദബന്ധത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശാനുസരണം പ്രത്യേക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. ഇസ്ലാമിക തീവ്രവാദികള്‍ തിങ്ങിപ്പാര്‍ക്കാത്ത സ്ഥലങ്ങളില്‍ ഹര്‍ത്താല്‍ ദിവസം ലഭിച്ച പ്രതികരണവും ഇതിന് ഊന്നൽ നൽകുന്നതാണ്. ഹിന്ദു യുാവക്കളെ ജനകീയ ഹർത്താൽ എന്ന പേരിൽ ആക്രമണത്തിന്റെ ഭാഗമാക്കിയിരുന്നു. ഇവർക്കെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഹര്‍ത്താല്‍ മതേതരമെന്ന് കാണിക്കുന്നതോടൊപ്പം പോലീസ് പിടികൂടൂമ്ബോള്‍ അവര്‍ക്ക് നിയമസഹായം നല്‍കി ഭാവിയില്‍ തങ്ങളുടെ കൂടെ കൂട്ടാനുള്ള പദ്ധതിയാണ് ഇതിനു പിന്നിലെന്ന് ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു. മലബാർ മേഖലകളിലാണ് ഹർത്താൽ അക്രമാസക്തമായിരുന്നത്.

    അഡ്മിനെ കണ്ടെത്താൻ പോലീസ് ശ്രമം

    അഡ്മിനെ കണ്ടെത്താൻ പോലീസ് ശ്രമം

    തിങ്കളാഴ്ച ഹർത്താലുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് വേണ്ടി ഇസ്ലാമിക സംഘം ലക്ഷങ്ങൾ ചെലവഴിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഹര്‍ത്താലിന് ആഹ്വാനം ചെയ്ത വാട്‌സ് ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിനെ കണ്ടെത്താനുള്ള നീക്കത്തിലാണ് പോലീസ്. രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തിയാണ് പോലീസ് അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്. ഹർത്താലിന് തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. കത്വ സംഭവത്തില്‍ രാജ്യത്തിന്റെ മനഃസാക്ഷി ഒറ്റക്കെട്ടായി ആസിഫക്കൊപ്പം ഉള്ളപ്പോള്‍ ആ ഐക്യദാര്‍ഢ്യത്തില്‍ വിള്ളല്‍ വരുത്തുംവിധവും സമാധാനാന്തരീക്ഷത്തിന് കോട്ടമുണ്ടാക്കുന്ന തരത്തിലുമുള്ള പ്രതിഷേധങ്ങള്‍ അനഭിലഷണീയമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

    ഭിന്നതയും സ്പര്‍ധയും സൃഷ്ടിക്കുന്നു

    ഭിന്നതയും സ്പര്‍ധയും സൃഷ്ടിക്കുന്നു

    മനുഷ്യന്റെ മാനവും ജീവനും നശിപ്പിക്കുന്ന അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് കര്‍ശന ശിക്ഷ വാങ്ങിക്കൊടുക്കാനും ഇത്തരം ചെയ്തികള്‍ ആവര്‍ത്തിക്കാതിരിക്കാനും മത, ജാതി, ദേശചിന്തകള്‍ക്കതീതമായി രാജ്യം കൈകോര്‍ക്കുകയാണ് വേണ്ടത്.ആസിഫ വിഷയത്തില്‍ നീതി ഉറപ്പാക്കുന്നതിനുള്ള നിയമ നടപടികള്‍ക്ക് മുസ്ലിംലീഗും മുന്നിട്ടിറങ്ങുകയാണ്. നിരവധി പ്രസ്ഥാനങ്ങളും നീതിപീഠവുമെല്ലാം സംഭവത്തെ ഗൗരവതരമായി തന്നെ സമീപിച്ചിരിക്കുന്നു. ഇങ്ങനെ സമൂഹം ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനും വര്‍ഗീയ സ്വഭാവവും ഭിന്നതയും സ്പര്‍ധയും സൃഷ്ടിക്കുന്നതിനും ചില കേന്ദ്രങ്ങള്‍ ആസൂത്രിത ശ്രമം നടത്തുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പ്രകോപനപരമായ പ്രചാരണങ്ങള്‍ക്കും വഴിവിട്ട പ്രതിഷേധങ്ങള്‍ക്കും അരങ്ങൊരുക്കുന്നവര്‍ ആസിഫയെ നശിപ്പിച്ചവരുടെ താല്‍പര്യങ്ങളിലേക്കും അവര്‍ ഒരുക്കുന്ന കെണിയിലേക്കുമാണ് അറിഞ്ഞോ, അറിയാതെയോ എത്തിച്ചേരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

    അക്രമികൾ അഴിഞ്ഞാടിയത് മലബാറിൽ

    അക്രമികൾ അഴിഞ്ഞാടിയത് മലബാറിൽ

    ഹര്‍ത്താല്‍ ആഹ്വാനത്തിന്റെ മറവില്‍ മലബാറില്‍ പലയിടത്തും സംഘര്‍ഷം നടത്തിയതുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായവരില്‍ ഏറെയും എസ്ഡിപിഐ- മുസ്ലിം ലീഗ് പ്രവര്‍ത്തകരാണെന്നാണ് പോലീസ് അറിയിക്കുന്നത്. സംഘര്‍ഷം രൂക്ഷമായ മലപ്പുറം ജില്ലയിലെ താനൂരിലും പരിസര പ്രദേശങ്ങളിലും പോലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഹര്‍ത്താല്‍ നടത്താന്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാല്‍ ഒരു സംഘടനയും പാര്‍ട്ടിയും ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിച്ചിരുന്നില്ല. മലപ്പുറത്തെ വിവിധ ഭാഗങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ കല്ലേറിലും മറ്റും ഇരുപതോളം പോലീസുകാര്‍ക്ക് പരിക്കേറ്റു. ആറ് കെഎസ്ആര്‍ടിസി ബസുകളാണ് മലബാറില്‍ ആക്രമിക്കപ്പെട്ടത്. താനൂരില്‍ മാത്രം രണ്ട് കെഎസ്ആര്‍ടിസിക്ക് നേരെ ആക്രമണമുണ്ടായി. താനൂരിൽ പോലീസ് സ്റ്റേഷന് നേർക്ക് കല്ലേറും ഉണ്ടായിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+