കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹര്‍ത്താലെന്ന് പ്രചാരണം; വ്യാപകമായി വാഹനം തടയല്‍, കടകള്‍ അടപ്പിക്കുന്നു, വട്ടംകറക്കി യുവാക്കള്‍

ശനി, ഞായര്‍ ദിവസങ്ങളില്‍ വടക്കന്‍ ജില്ലകളില്‍ ക്ലബ്ബുകളും പ്രാദേശിക കൂട്ടായ്മകളും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ഇതിനെതിരായ പ്രകടനങ്ങളും പലയിടത്തും നടന്നു.

Google Oneindia Malayalam News

Recommended Video

cmsvideo
ഇന്നത്തെ ഹർത്താലിന്റെ സത്യാവസ്ഥയാണ്

കോഴിക്കോട്: കത്വ, ഉന്നാവോ സംഭവങ്ങളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താലാണെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം. എന്നാല്‍ പ്രചാരണം ഏറ്റെടുത്ത പോലെ പലയിടത്തും വാഹനങ്ങള്‍ തടയുകയാണ് യുവാക്കള്‍. കടകള്‍ അടപ്പിക്കാനും ശ്രമങ്ങള്‍ നടക്കുന്നു. വടക്കന്‍ ജില്ലകളിലാണ് ഹര്‍ത്താല്‍ പ്രതീതി. മലപ്പുറത്തും കോഴിക്കോടും കണ്ണൂരും കാസര്‍ക്കോട്ടും പലയിടത്തും വാഹനങ്ങള്‍ തടയുന്നുണ്ട്. കെഎസ്ആര്‍ടിസി ബസുകള്‍ തടയുന്നില്ല.

എന്നാല്‍ കല്ലേറ് ഭയന്ന് പല ബസുകളും പലയിടത്തായി പിടിച്ചിട്ടിരിക്കുകയാണ്. സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടുന്നുണ്ട്. വാഹനങ്ങള്‍ തടഞ്ഞ് പലവിധ ചോദ്യങ്ങള്‍ ചോദിച്ച ശേഷമാണ് സ്വകാര്യ വാഹനം കടത്തിവിടുന്നത്. പലയിടത്തും ബസുകള്‍ ബലമായി തടഞ്ഞു. തുറന്ന കടകള്‍ അടപ്പിച്ചു. ബന്ധപ്പെട്ട വിവരങ്ങള്‍ ഇങ്ങനെ...

സമൂഹ മാധ്യമങ്ങള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍

സമൂഹ മാധ്യമങ്ങള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍

കോഴിക്കോട് താമരശേരി-കൊയിലാണ്ടി പാതയില്‍ വാഹനങ്ങള്‍ തടയുന്നുണ്ട്. തിങ്കളാഴ്ച ഹര്‍ത്താലാണെന്നും എല്ലാവരും സഹകരിക്കണമെന്നും കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ ഒരു സംഘടനയും പാര്‍ട്ടിയും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടില്ല. ഹര്‍ത്താലുമായി സഹകരിക്കുന്നില്ലെന്ന് നിരവധി രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും നേതാക്കള്‍ സോഷ്യല്‍ മീഡിയ വഴി അറിയിച്ചിട്ടുണ്ട. എങ്കിലും അതെല്ലാം അവഗണിച്ചാണ് യുവാക്കള്‍ റോഡുകള്‍ കൈയ്യേറിയിരിക്കുന്നത്. ഞായറാഴ്ച അര്‍ധരാത്രി മുതല്‍ തിങ്കളാഴ്ച രാത്രി വരെയാണ് ഹര്‍ത്താലെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുണ്ട്.

വടക്കന്‍ ജില്ലകളില്‍ അവസ്ഥ ഇങ്ങനെ

വടക്കന്‍ ജില്ലകളില്‍ അവസ്ഥ ഇങ്ങനെ

ഹര്‍ത്താലാണെന്ന് വിശ്വസിച്ച് വാഹനം പലരും റോഡിലിറക്കുന്നില്ല. മലപ്പുറത്ത് നിരവധി കേന്ദ്രങ്ങളില്‍ വാഹനങ്ങള്‍ തടയുകയാണ്. തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി, കോട്ടക്കല്‍, വളുവമ്പ്രം, വാണിയമ്പലം, മഞ്ചേരി എന്നിവിടങ്ങളിലെല്ലാം യുവാക്കള്‍ വാഹനം തടയുകയും കടകള്‍ അടപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. പലയിടങ്ങളിലും അതിരാവിലെ തന്നെ മാര്‍ഗതടസം സൃഷ്ടിച്ചിരുന്നു. കോഴിക്കോട് ബേപ്പൂര്‍, കിണാശേരി, കടിയങ്ങാട്, തലയാട്, താമരശേരി, വടകര എന്നിവിടങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു. കാസര്‍കോട് വിദ്യാനഗര്‍ അണങ്കൂറും വാഹനങ്ങള്‍ തടഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. സ്വകാര്യ ബസുകള്‍ പല ജില്ലകളിലും സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. തൃശൂരില്‍ നിന്നെത്തിയ ബസുകള്‍ കോട്ടക്കല്‍ ചങ്കുവെട്ടിയില്‍ പിടിച്ചിട്ടു.

പോലീസ് അറിയിപ്പ്

പോലീസ് അറിയിപ്പ്

ബസ് തടഞ്ഞ് ആളുകളെ ഇറക്കിവിട്ട സംഭവവും കോഴിക്കോടുണ്ടായി. പോലീസ് എത്തുന്നതിന് മുമ്പ് റോഡ് തടസപ്പെടുത്തുകയാണ് യുവാക്കള്‍. പോലീസ് എത്തിയാല്‍ മാറി നില്‍ക്കുകയും പിന്നീട് വീണ്ടുമെത്തി ഗതാഗതം തടയുകയും ചെയ്യുന്നുണ്ട്. വാഹനങ്ങള്‍ തടഞ്ഞാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു. പലയിടത്തും വാഹനം തടയുന്നവരെ പോലീസ് വിരട്ടിയോടിച്ചു. തെക്കന്‍ ജില്ലകളില്‍ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഹര്‍ത്താലാണെന്ന് വിശ്വസിച്ച് നിരവധി കടയുടമകള്‍ കട തുറക്കാന്‍ പോലും വന്നിട്ടില്ല. വടക്കന്‍ ജില്ലകളില്‍ പലയിടത്തും ഞായരാഴ്ച രാത്രി പ്രകടനങ്ങള്‍ നടന്നിരുന്നു. ശേഷം തിങ്കളാഴ്ച കടകള്‍ അടച്ച് ഹര്‍ത്താലുമായി സഹകരിക്കണമെന്നും യുവാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

അനുകൂലിച്ചും എതിര്‍ത്തും പ്രകടനങ്ങള്‍

അനുകൂലിച്ചും എതിര്‍ത്തും പ്രകടനങ്ങള്‍

വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ വഴിയാണ് ഹര്‍ത്താല്‍ സംബന്ധിച്ച് കൂടുതല്‍ പ്രചരിപ്പിക്കപ്പെട്ടത്. നിര്‍ബന്ധിച്ച് ആരെയും അടപ്പിക്കില്ലെന്നും എല്ലാവരും സ്വയം ഹര്‍ത്താല്‍ ആചരിക്കണമെന്നുമാണ് സന്ദേശത്തില്‍ പറയുന്നത്. സംഘപരിവാര്‍ സംഘടനകള്‍ക്കെതിരായ പ്രതിഷേധമായിട്ടാണ് പലയിടത്തും യുവാക്കള്‍ തെരുവിറങ്ങിയിട്ടുള്ളത്. ശനി, ഞായര്‍ ദിവസങ്ങളില്‍ വടക്കന്‍ ജില്ലകളില്‍ ക്ലബ്ബുകളും പ്രാദേശിക കൂട്ടായ്മകളും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ഇതിനെതിരായ പ്രകടനങ്ങളും പലയിടത്തും നടന്നു. ഇതോടെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടില്ലെന്നും പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ട് പല സംഘടനാ, രാഷ്ട്രീയ നേതാക്കള്‍ രംഗത്തുവന്നത്.

English summary
Fake Harthal news spreading road blocking in Malabar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X