കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചസാരയും ഫെവിക്കോളുമുപയോഗിച്ച് വ്യാജ തേന്‍ വില്പന, ആലപ്പുഴയില്‍ സംഘം പിടിയില്‍

  • By Sruthi K M
Google Oneindia Malayalam News

ആലപ്പുഴ: പഞ്ചസാരയും ശര്‍ക്കരയും ഫെവിക്കോളും ഉപയോഗിച്ച് തേന്‍ നിര്‍മ്മാണം. മനുഷ്യജീവന് ഹാനികരമാകുന്ന തരത്തില്‍ കെമിക്കലുകള്‍ ചേര്‍ത്ത് വ്യാജ തേന്‍ വിറ്റിരുന്ന സംഘത്തെ പോലീസ് പിടികൂടി. ആലപ്പുഴയില്‍ നിന്നാണ് സംഘത്തെ പിടികൂടിയത്. തമിഴ്‌നാട് കടലൂര്‍ സ്വദേശികളായ ധര്‍മലിംഗം, പാണ്ഡ്യന്‍ എന്നിവരെയാണ് ആലപ്പുഴ ഡിവൈഎസ്പി കെ.ലാല്‍ജിയും സംഘവും അറസ്റ്റ് ചെയ്തത്.

ഇവരുടെ കൈവശം ഉണ്ടായിരുന്ന 300 ലിറ്റര്‍ തേനും പിടിച്ചെടുത്തിട്ടുണ്ട്. ആലപ്പുഴ വഴിച്ചേരി പട്ടാണി ഇടുക്കിന് സമീപത്തുള്ള ലോഡ്ജ് വാടകയ്‌ക്കെടുത്താണ് ഇവര്‍ വ്യാജ തേന്‍ ഉണ്ടാക്കിയിരുന്നത്. ഇവര്‍ കഴിഞ്ഞ ദിവസം സമീപത്തുള്ള കടയില്‍ നിന്നും മുന്നൂറ് കിലോ പഞ്ചസാര വാങ്ങിയിരുന്നു. സംശയത്തെതുടര്‍ന്ന് കടക്കാരന്‍ പോലീസിനെ വിവരം അറിയിക്കുകയാണുണ്ടായത്.

honey

തുടര്‍ന്ന് പോലീസും നഗരസഭ ആരോഗ്യവകുപ്പും സംഭവ സ്ഥലത്തെത്തി പരിശോധിക്കുകയായിരുന്നു. ശര്‍ക്കര, പഞ്ചസാര, ഫെവിക്കോള്‍ എന്നിവ ചേര്‍ത്ത് ഉണ്ടാക്കുന്ന പേസ്റ്റ് പഴയ തേനീച്ചക്കൂടിലൂടെ ഒഴിച്ച് കാട്ടുതേനാണെന്ന് ആളുകളെ തെറ്റിദ്ധരിപ്പിച്ചാണ് ഇവര്‍ വില്പന നടത്തിയത്.

തേനിന് 400 രൂപ മുതല്‍ ആയിരം രൂപ വരെയാണ് ഇവര്‍ വാങ്ങുന്നത്. പ്ലാസ്റ്റിക്, അലൂമിനിയം ബക്കറ്റുകള്‍, സ്റ്റൗ, അരിപ്പ, മ്ലാവിന്റെ കൊമ്പ് എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ഇവരുടെ പിന്നില്‍ വന്‍ സംഘം തന്നെ ഉണ്ടെന്നാണ് പറയുന്നത്. ഇവര്‍ക്കെതിരെ വഞ്ചന, ഭക്ഷ്യവസ്തുക്കളില്‍ മായംചേര്‍ക്കല്‍, വന്യജീവി സംരക്ഷണ നിയമം പ്രകാരമുള്ള വകുപ്പുകള്‍ക്ക് ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തു.

English summary
fake honey sale gang held in alappuzha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X