കെ സുരേന്ദ്രൻ സത്യവാങ്മൂലത്തിൽ കള്ളം പറഞ്ഞു? തോറ്റ പരീക്ഷയിൽ ജയിച്ചുവെന്ന്... വാർത്ത പുറത്ത് വിട്ട് കൈരളി
കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇത്തവണ രണ്ട് നിയമസഭാ മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. മഞ്ചേശ്വരത്തും കോന്നിയിലും. ഹെലികോപ്റ്ററിനെ ആണ് രണ്ട് മണ്ഡലങ്ങളില്‍ ഓടിയെത്താന്‍ സുരേന്ദ്രന്‍ ആശ്രയിക്കുന്നത്.
ഇപ്പോള്‍ അതൊന്നും അല്ല വാര്‍ത്ത. കെ സുരേന്ദ്രന്‍ സത്യവാങ്മൂലത്തില്‍ കള്ളം പറഞ്ഞു എന്നതാണ്. തോറ്റ പരീക്ഷ, ജയിച്ചു എന്നാണ് സുരേന്ദ്രന്‍ സത്യവാങ്മൂലത്തില്‍ പറയുന്നത് എന്നാണ് ആരോപണം. കൈരളി ടിവിയാണ് ഈ വാര്‍ത്ത പുറത്ത് കൊണ്ടുവന്നിരിക്കുന്നത്. വിശദാംശങ്ങള്‍...
തമിഴ്നാട് ഭരണം പിടിക്കാൻ ഡിഎംകെ, തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങൾ കാണാം

വിദ്യാഭ്യാസ യോഗ്യത
കെ സുരേന്ദ്രന്‍ കോഴിക്കോട് ഗുരുവായുരപ്പന്‍ കോളേജില്‍ ആണ് ബിരുദ പഠനം നടത്തിയത്. രസതന്ത്രം ആയിരുന്നു വിഷയം. 1987-1990 ബാച്ചില്‍ ആയിരുന്നു അദ്ദേഹം പഠിച്ചിരുന്നത്. ഈ കാലഘട്ടത്തില്‍ തന്നെ എബിവിപിയില്‍ സജീവമായിരുന്നു.

വ്യാജ യോഗ്യത
ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയായി കെ സുരേന്ദ്രന്‍ സത്യവാങ്മൂലത്തില്‍ നല്‍കിയിരിക്കുന്നത് ശാസ്ത്രത്തിലെ ബിരുദമാണ്. 1098-1990 ബാച്ചില്‍ പാസായി എന്നാണ് പറഞ്ഞിരിക്കുന്നത്. പക്ഷേ, അത് വ്യാജമാണെന്നാണ് ഇപ്പോള്‍ കൈരളി ടിവി പുറത്തുവിടുന്ന വാര്‍ത്ത വ്യക്തമാക്കുന്നത്.

തോറ്റ പരീക്ഷ
1987-1990 ബാച്ചില്‍ കെ സുരേന്ദ്രന്‍ പരീക്ഷ ജയിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. വെറുതേ പറയുന്നതല്ല, കാലിക്കറ്റ് സര്‍വ്വകലാശാല പരീക്ഷാ ഭവന്‍ രേഖകള്‍ സഹിതമാണ് കൈരളി ടിവി ഈ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ഇത് ബിജെപിയ്ക്ക് തിരിച്ചടിയാകുമോ എന്നാണ് ഇനി അറിയേണ്ടത്.

രജിസ്റ്റര്‍ നമ്പര്‍
94212 എന്നതായിരുന്നു കെ സുരേന്ദ്രന്റെ രജിസ്റ്റര്‍ മ്പര്‍ എന്നാണ് പറയുന്നത്. ഈ രജിസ്റ്റര്‍ നമ്പറില്‍ ഉള്ള വിദ്യാര്‍ത്ഥി 1987-90 ബാച്ചില്‍ വിജയിച്ചിട്ടില്ല. തോറ്റ വിദ്യാര്‍ത്ഥികളുടെ പട്ടികയിലാണ് ഈ രജിസ്റ്റര്‍ നമ്പര്‍ ഉള്ളത് എന്നാണ് കൈരളി റിപ്പോര്‍ട്ടില്‍ പറയുന്നത്. വിവരാവകാശ രേഖ ഉദ്ധരിച്ചാണ് വാര്‍ത്ത.

രണ്ട് പത്രികകളിലും
രണ്ട് മണ്ഡലങ്ങളിലാണ് കെ സുരേന്ദ്രന്‍ മത്സരിക്കുന്നത്. കോന്നിയിലും മഞ്ചേശ്വരത്തും. ഈ രണ്ട് മണ്ഡലങ്ങളിലും നല്‍കിയ പത്രികയ്‌ക്കൊപ്പം സമര്‍പിച്ച സത്യവാങ്മൂലങ്ങളിലും ഇതേ വിവരങ്ങള്‍ തന്നെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

പ്രശ്‌നമാകുമോ?
തിരഞ്ഞെടുപ്പ് കമ്മീഷന് തെറ്റായ വിവരങ്ങള്‍ നല്‍കുക എന്നത് ഗുരുതരമായ കുറ്റമാണ്. എന്നാല്‍ സുരേന്ദ്രന്റെ പത്രികകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അംഗീകരിക്കപ്പെട്ടവയും ആണ്. ഇതില്‍ എന്ത് നടപടിയാണ് നിയമപരമായി സ്വീകരിക്കാനാവുക എന്ന ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്.

പത്രിക പ്രശ്‌നങ്ങള്‍
ഈ തിരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പണത്തില്‍ ബിജെപി വലിയ പ്രതിരോധത്തിലാണ്. മൂന്ന് മണ്ഡലങ്ങളിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളപ്പെട്ടത്. അതില്‍ ഗുരുവായൂരിലും തലശ്ശേരിയിലും ബിജെപി സ്ഥാനാര്‍ത്ഥികളുടെ പത്രികകളാണ് പൂരിപ്പിച്ചതിലെ അപാകം മൂലം വരണാധികാരികള്‍ തള്ളിയത്. ഈ രണ്ടിടത്തും പാര്‍ട്ടിയ്ക്ക് ഡമ്മി സ്ഥാനാര്‍ത്ഥികളും ഉണ്ടായിരുന്നില്ല.

വിവാദം കൊഴുക്കും
കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. ആ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനാണ് കെ സുരേന്ദ്രന്‍. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് സുരേന്ദ്രന്‍ സമര്‍പ്പിച്ചത് വ്യാജ വിവരങ്ങള്‍ ആണെങ്കില്‍ അത് വരും ദിനങ്ങളില്‍ വലിയ വിവാദമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതും രാജ്യത്ത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.
ഇന്ത്യയിലിരുന്ന് കളിക്കാം പവർബോൾ ജാക്ക്പോട്ട്; സമ്മാനത്തുക 200 മില്യൺ ഡോളർ
വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞ് റിയ ചക്രവര്‍ത്തി വീണ്ടും സജീവമാകുന്നു: നടിയുടെ പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications