കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസുകാരെ വട്ടംകറക്കിയ 'ഐപിഎസ് ഉദ്യോഗസ്ഥന്‍' പിടിയില്‍; സംഭവം മൂന്നാറില്‍

തൃക്കൊടിത്താനം സ്വദേശിയായ മുഹമ്മദ് ഷാമോന്‍ ആണ് പോലീസിനെ കബളിപ്പിച്ചത്

  • By Akshay
Google Oneindia Malayalam News

മൂന്നാര്‍: പോലീസുകാരെ വട്ടം കറക്കിയ 'ഐപിഎസ് ഉദ്യോഗസ്ഥന്‍' പിടിയില്‍. ഐപിഎസ് ഉദ്യോഗസ്ഥന്‍ എന്ന് പറഞ്ഞ് മൂന്നാര്‍ പോലീസിനെയാണ് ഇയാള്‍ മണിക്കൂറുകളോളം കബളിപ്പിച്ചത്. തൃക്കൊടിത്താനം സ്വദേശിയായ മുഹമ്മദ് ഷാമോന്‍ ആണ് പോലീസിനെ കബളിപ്പിച്ചത്. കൊച്ചിയില്‍ നിന്നുള്ള സ്‌പെഷ്യല്‍ ഓഫീസര്‍ എന്ന് പറഞ്ഞാണ് ഇയാള്‍ മൂന്നാറിലെത്തിയത്.

പോലീസ് ജീപ്പും സഹായത്തിന് പോലീസുകാരെയും തയ്യാറാക്കി മൂന്നാറില്‍ ഇയാള്‍ ചുറ്റിയടിക്കുകയും ചെയ്തു. പിന്നീട് തിരിച്ചെത്തി സ്റ്റേഷനിലെ ആളൊഴിഞ്ഞ സ്ഥലത്ത് നിന്ന് മദിയപിക്കാന്‍ ശ്രമിച്ചതോടെയാണ് പോലീസുകാര്‍ക്ക് സംശയം തോന്നിയത്. തിരിച്ചറിയല്‍ രേഖകള്‍ ചോദിച്ചപ്പോള്‍ എടുക്കാന്‍ മറന്നു എന്നായിരുന്നു മറുപടി.

 കണ്ടെടുത്തു

കണ്ടെടുത്തു

മുഹമ്മദ് ഷാമോന്റെ ബാഗില്‍ നിന്നും പോലീസ് തൊപ്പിയും യൂണിഫോമും പിസ്റ്റള്‍ കവറും കണ്ടെത്തിയിട്ടുണ്ട്.

 ഐപിഎസ് ഉദ്യോഗസ്ഥന്‍

ഐപിഎസ് ഉദ്യോഗസ്ഥന്‍

കൊച്ചിയില്‍ നിന്ന് പ്രത്യേക കേസ് അന്വേഷിക്കാന്‍ പോലീസ് ഉദ്യോഗസ്ഥന്‍ എത്തുമെന്നും സഹായങ്ങള്‍ ചെയ്തു കൊടുക്കണമെന്നുമായിരുന്നു നിര്‍ദേശം. ഐപിഎസ് ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തുകയും ചെയ്തു.

 കള്ളി പൊളിഞ്ഞു

കള്ളി പൊളിഞ്ഞു

മൂന്നാറില്‍ കറങ്ങിയ ശേഷം തിരികെ എത്തി മദ്യപിക്കാന്‍ ശ്രമിച്ചതോടെ കള്ളി പൊളിയുകയായിരുന്നു.

 ചോദ്യം ചെയ്തു

ചോദ്യം ചെയ്തു

തിരിച്ചറിയല്‍ രേഖകള്‍ ചോദിച്ചപ്പോള്‍ എടുക്കാന്‍ മറന്നെന്നായിരുന്നു മറുപടി. പിന്നീട് ഡിവൈഎസ്പിയുടെ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തതോടെയാണ് കള്ളം പോളിഞ്ഞത്.

 ഐപിഎസ്

ഐപിഎസ്

മൂന്ന് തവണ ഐപിഎസ് പരീക്ഷ എഴുതിയെന്നാണ് ഇയാള്‍ മൊഴിനല്‍കിയത്. സമാന രീതിയില്‍ ഇതിനുമുമ്പ് തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്.

English summary
Fake IPS officer arrested in Moonnar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X