Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്രപ്രവര്‍ത്തകനാണെന്ന വ്യാജേന തട്ടിപ്പ്: തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍

തിരുവനന്തപുരം: പത്രപ്രവര്‍ത്തകന്‍ ചമഞ്ഞ് വിവിധ സ്ഥാപനങ്ങളില്‍ നിന്നും ക്വാറി ഉടമകളില്‍ നിന്നും തട്ടിപ്പ് നടത്തിയാള്‍ അറസ്റ്റില്‍ . തിരുവനന്തപുരം കിഴക്കോണം പള്ളിക്കല്‍ സ്വദേശി അല്‍ അമീന്‍(36) ആണ് പോലീസ് പിടിയിലായത്. മലപ്പുറം അങ്ങാടിപ്പുറത്തു വച്ചാണ് ഇയാളെ പിടികൂടിയത്.

ഫെബ്രുവരി 20 ന് കട്ടുപ്പാറയിലെ ക്വാറി ഉടമയില്‍ നിന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ സെക്രട്ടറിയാണെന്ന വ്യാജേന പണപ്പിരിവ് നടത്തിയിരുന്നു. യൂണിയന്റെ വാര്‍ഷിക പതിപ്പിലേക്ക് പരസ്യം എന്ന പേരിലാണ് ഇയാള്‍ മറ്റു സ്ഥാപനങ്ങളില്‍ നിന്ന് തട്ടിപ്പ് നടത്തിയത്.

-crime-

എന്നാല്‍ തട്ടിപ്പ് നടത്തുന്നതിനെ കുറിച്ച് പോലീസിന് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. മറ്റു ചിലരോടും പണം പിരിച്ചതായി പരാതി ഉണ്ട്.

ക്വാറി ഉടമകളുടെ വിവരങ്ങരള്‍ ശേഖരിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു. ഇയാളില്‍ നിന്ന് പത്രപ്രവര്‍ത്തക യൂണിയന്റെ കാര്‍ഡുകളും രസീത് ബുക്കുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളുടെ സഹായികളെയും പോലീസ് അന്വേഷിച്ചു വരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+