കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തട്ടിക്കൊണ്ടുപോയതായി വിദ്യാര്‍ത്ഥിനിയുടെ കള്ളക്കഥ!നട്ടംതിരിഞ്ഞ് കൊച്ചി പോലീസ്!എല്ലാം ചെയ്തത്...

സ്ത്രീ ഉള്‍പ്പെട്ട നാലംഗ സംഘം തന്നെ തട്ടിക്കൊണ്ടുപോയെന്നാണ് വിദ്യാര്‍ത്ഥിനി അദ്ധ്യാപികയ്ക്ക് മെസേജ് അയച്ചത്.

Google Oneindia Malayalam News

കൊച്ചി: തട്ടിക്കൊണ്ടുപോയെന്ന കള്ളക്കഥയുണ്ടാക്കി വട്ടംകറക്കിയ വിദ്യാര്‍ത്ഥിനിയെ പോലീസ് പാലക്കാട് നിന്നും കസ്റ്റഡയിലെടുത്തു. കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ എയര്‍ലൈന്‍ കോഴ്‌സിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനിയാണ് പോലീസിന് തലവേദനയുണ്ടാക്കിയത്. മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിലൊടുവിലാണ് വിദ്യാര്‍ത്ഥിനിയുടെ പരാതി വ്യാജമായിരുന്നുവെന്ന് തെളിഞ്ഞത്.

മാര്‍ച്ച് 13 തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. കൊച്ചിയില്‍ എയര്‍ലൈന്‍ കോഴ്‌സിന് പഠിക്കുന്ന പാലക്കാട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിക്ക് തിങ്കളാഴ്ച പരീക്ഷയുണ്ടായിരുന്നു. രാവിലെ ഹോസ്റ്റലില്‍ നിന്ന് പരീക്ഷയ്ക്കായി പോയ വിദ്യാര്‍ത്ഥിനിയാണ് തന്നെ ഒരു സംഘം തട്ടിക്കൊണ്ടുപോയെന്ന് അദ്ധ്യാപികയ്ക്ക് മെസേജ് അയച്ചത്.

പണം കവര്‍ന്നെന്നും സന്ദേശം...

പണം കവര്‍ന്നെന്നും സന്ദേശം...

സ്ത്രീ ഉള്‍പ്പെട്ട നാലംഗ സംഘം തന്നെ തട്ടിക്കൊണ്ടുപോയെന്നാണ് വിദ്യാര്‍ത്ഥിനി അദ്ധ്യാപികയ്ക്ക് മെസേജ് അയച്ചത്. ഇവര്‍ തന്റെ കൈയിലുണ്ടായിരുന്ന 30000 രൂപ കവര്‍ന്നെന്നും സന്ദേശത്തിലുണ്ടായിരുന്നു. എന്നാല്‍ പരീക്ഷാ ഡ്യൂട്ടിയിലായിരുന്ന അദ്ധ്യാപിക ഇടവേള സമയത്ത് ഫോണ്‍ ഓണ്‍ ചെയ്തപ്പോഴാണ് വിദ്യാര്‍ത്ഥിനിയുടെ മെസേജ് കണ്ടത്.

മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം...

മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം...

വിദ്യാര്‍ത്ഥിനിയുടെ മെസേജ് കണ്ട അദ്ധ്യാപിക ഉടന്‍തന്നെ മറ്റു അദ്ധ്യാപകരെയും പിന്നീട് പോലീസിനെയും വിവരമറിയിച്ചു. പരാതി ലഭിച്ച പോലീസ് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

അതിരപ്പിള്ളിയില്‍ പോയെന്ന് വിവരം...

അതിരപ്പിള്ളിയില്‍ പോയെന്ന് വിവരം...

പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി മൊബൈല്‍ ഫോണില്‍ ഒരു യുവാവുമായി ബന്ധപ്പെട്ടിരുന്നതായി തെളിഞ്ഞു. പെണ്‍കുട്ടി അതിരിപ്പള്ളിയിലെ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയതായും മനസിലായ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിനിടെയാണ് വിദ്യാര്‍ത്ഥിനി പാലക്കാടെ വീട്ടിലെത്തിയതായി വിവരം ലഭിച്ചത്.

കടം വാങ്ങിയ പണം കൊടുക്കാന്‍ കഴിയാത്തതിനാല്‍...

കടം വാങ്ങിയ പണം കൊടുക്കാന്‍ കഴിയാത്തതിനാല്‍...

എയര്‍ലൈന്‍ കോഴ്‌സിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനി സുഹൃത്തിന്റെ പക്കല്‍ നിന്നും 3000 രൂപ കടം വാങ്ങിയിരുന്നു. ഇതുതിരിച്ചു നല്‍കാന്‍ കഴിയാത്തതിനാലാണ് തട്ടിക്കൊണ്ടുപോയി പണം കവര്‍ച്ച ചെയ്‌തെന്ന കള്ളക്കഥയുണ്ടാക്കിയതെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. പാലക്കാട്ടെ വീട്ടില്‍ നിന്നുമാണ് എറണാകുളം നോര്‍ത്ത് പോലീസ് പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തത്.

English summary
Fake kidnap complaint by a girl.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X