കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തട്ടിക്കൊണ്ടുപോവാന്‍ ശ്രമമെന്ന 14 വയസ്സുകാരന്‍റെ വ്യാജകഥ വിശ്വസിച്ച് യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനം

Google Oneindia Malayalam News

മലപ്പുറം: പതിനാല് വയലുകാരന്‍ പറഞ്ഞ തട്ടിക്കൊണ്ടുപോകല്‍ സത്യമാണെന്ന് വിശ്വസിച്ച് മലപ്പുറത്ത് യുവാക്കള്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമം. മലപ്പുറം കൊണ്ടോട്ടി ഓമാനൂരിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചെന്നാരോപിച്ച് രണ്ട് യുവാക്കളെ ആള്‍ക്കൂട്ടം ആക്രമിച്ചത്. കാര്‍ യാത്രക്കാരയ രണ്ട് പേര്‍ തന്നെ തട്ടിക്കൊണ്ടുപോവാന്‍ വിദ്യാര്‍ത്ഥി നാട്ടുകാരോട് പരാതിപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം.

6 ബിഎസ്പി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍; കലിതുള്ളി മായാവതി, ചതിയന്‍മാരോട് പൊറുക്കില്ല6 ബിഎസ്പി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍; കലിതുള്ളി മായാവതി, ചതിയന്‍മാരോട് പൊറുക്കില്ല

വിദ്യാര്‍ത്ഥി പറഞ്ഞ കഥ വിശ്വസിച്ച നാട്ടുകാര്‍ കാര്‍ തടഞ്ഞു വച്ച് യാത്രക്കാരായ വാഴക്കാട് സ്വദേശി ചീരോത്ത് റഹ്മത്ത്, കൊണ്ടോട്ടി സ്വദേശി സഫറുള്ള എന്നിവരെ ആക്രമിക്കുകയായിരുന്നു. പിന്നീട് പോലീസെത്തി കുട്ടിയെ ചോദ്യം ചെയ്തതോടെയാണ് തട്ടിക്കൊണ്ടുപോകല്‍ നാടകം പൊളിയുന്നത്. പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന പേടിയിലാണ് തട്ടിക്കൊണ്ടുപോകല്‍ കഥ മെനഞ്ഞതെന്ന് കുട്ടി സമ്മതിച്ചു.

malappuram

യുവാക്കളെ അക്രമിച്ചവര്‍ക്കെതിരെ പോലീല്‍ വധശ്രമത്തിന് കേസ് എടുത്തു. ആറ് പ്രധാനപ്രതികള്‍ ഉള്‍പ്പടെ കണ്ടാലറിയാവുന്ന നാല്‍പ്പതോളം പേര്‍ക്കെതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ആക്രമണത്തിന് ഇരയായ യുവാക്കള്‍ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവങ്ങള്‍ വിശദീകരിച്ചുകൊണ്ട് മര്‍ദ്ദനത്തിരയായ യുവാക്കളുടെ സഹോദരന്‍ ഫേസബുക്കില്‍ പങ്കുവെച്ച കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

ഇന്നലെ കുട്ടിയെ തട്ടി കൊണ്ട് പോവാൻ ശ്രമിച്ചെന്ന് ഒരു കുട്ടി പറയുകയും അതിന്റെ അടിസ്ഥാനത്തിൽ പോലീസ് അത് വഴി പോയ വാഹനത്തെ നമ്പർ നോക്കി വിളിച്ചു വരുത്തി. പോലീസ് വിളിച്ച അടിസ്ഥാനത്തിൽ തിരിച്ചു വരുന്ന പ്രിയ ജേഷ്ട്ട സഹോദരമാരെ കുട്ടിയുടെ സ്വദേശമായ ഓമാനൂർ വെച്ച് നാട്ടുകൂട്ടം പോലീസ് തടഞ്ഞു വെച്ഛ് അതി ക്രൂരമായ രീതിയിൽ ആണ് മർദിച്ചത്. തലക്കും വയറിനുമായി വരുന്നവർ വരുന്നവർ മാറി മാറി മർദിച്ചു രക്തം തുപ്പുന്നവരെ. ഒരു നിമിഷം പോലും ചിന്തിച്ചില്ല തട്ടി കൊണ്ട് പോവുന്ന സംഘം പോലീസ് വിളിച്ചാൽ തിരിച്ചു വരുമെന്ന്.

കരാറുകാരന്‍റെ മരണം: ട്രസ്റ്റ് ഭാരവാഹികള്‍ പണം നല്‍കിയില്ലെന്ന് കെപിസിസി സമിതിയുടെ കണ്ടെത്തല്‍കരാറുകാരന്‍റെ മരണം: ട്രസ്റ്റ് ഭാരവാഹികള്‍ പണം നല്‍കിയില്ലെന്ന് കെപിസിസി സമിതിയുടെ കണ്ടെത്തല്‍

എന്നിട്ട് സ്വന്തം നാട്ടിൽ വെച്ച മാറി മാറി തല്ലി പോലീസ് വന്നിട്ടും കലി അടങ്ങാതെ തല്ലി. പൊലീസിന് നേരെയും കൈയേറ്റ ശ്രമം എന്നിട്ടു നിങ്ങളുടെ കലി അടങ്ങിയില്ല. ഉന്നത പോലീസ് സംഘം വന്നതിനു ശേഷവും നിങ്ങൾ അടങ്ങിയില്ല .എണീക്കാൻ പോലും കഴിയാത്തവരെ ഒരു ആംബുലൻസിൽ പോലും ഹോസ്പിറ്റൽ കൊണ്ട് പോവാൻ സമ്മതിക്കാതെ പോലീസ് ജീപ്പിൽ തന്നെ കൊണ്ട് പോവണം എന്ന് നിങ്ങൾക്ക് വാശി നിങ്ങൾ ഒക്കെ മനുഷ്യരാണോ...?

ഇന്നലെ അതി കഠിനമായ വേദന സഹിക്കാൻ കഴിയാതെ ഒരുപോള കണ്ണടക്കാതെ കോഴിക്കോട് മെഡിക്കൽ കോളേജിൽ കഴിഞ്ഞു ഇന്ന് മലബാർ ഹോസ്പിറ്റലിലേക്ക് മാറിയിട്ടുണ്ട് ഇപ്പോഴും ശരീരത്തിൽ അതി കഠിനമായ വേദന ഉണ്ട്. നിങ്ങൾ മാറി മാറി അടിച്ചു ആനന്ദം കണ്ടു അവർ മാറി മാറി ഡോക്ടറേ കാണിച്ചു വേദന കടിച്ചു അമർത്തുകയാണ്. ഒന്ന് ഓർക്കണം
കുടുംബവും കുട്ടികളും എല്ലാം ആ ഭീതിയിൽ നിന്ന് വിട്ടു മാറാതെ നിൽക്കുകയാണ്. ഒരു കാര്യം നിങ്ങളോടു വെക്തമായി പറയാം നിങ്ങൾക്ക് മാപ്പ് ഇല്ല ...

English summary
fake kidnapping allegation in malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X