'പാര്‍വ്വതി മാഫിയ സംഘത്തിന്റെ വലയില്‍, താനുമായി പ്രണയത്തില്‍'; യുവാവിനെ പോലീസ് പൂട്ടി
കൊച്ചി: ഒരു പക്ഷേ സോഷ്യല്‍ മീഡിയയിലൂടെ ഏറ്റവും അധികം അപമാനിക്കപ്പെട്ട താരമായിരിക്കും നടി പാര്‍വ്വതി തിരുവോത്ത്. അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ നിരന്തരം അവര്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പൊങ്കാലയും പതിവാണ്. വ്യക്തിഹത്യ നടത്തുകയും തെറിവിളിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ അവര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്.
ഇപ്പോഴിതാ അത്തരത്തില്‍ നടിയെ കുറിച്ച് അപവാദം പ്രചരപ്പിച്ചയാളെ പൂട്ടിയിരിക്കുകയാണ് പോലീസ്. വിശദാംശങ്ങള്‍ ഇങ്ങനെ

സംവിധായകനെന്ന്
അഭിഭാഷകനും സംവിധായകനുമെന്ന് അവകാശപ്പെടുന്ന പാലക്കാട് നെന്മാറ സ്വദേശി കിഷോര്‍ (40)നെയാണ് നടിയുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെ തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്ര മേളയുടെ വേദിക്കരികില്‍ വെച്ചാണ് ഇയാളെ പോലീസ് പിടികൂടിിയത്.

ഫെയ്സ്ബുക്ക് വഴി
പാര്‍വ്വതിയെ കുറിച്ച് മോശമായ സന്ദേശങ്ങള്‍ ഇയാള്‍ നടിയുടെ പിതാവിനും സഹോദരനും അയച്ചിരുന്നത്ര.ഒരിക്കല്‍ പാര്‍വ്വതിയുടെ സഹോദരനെ ഫെയ്സ്ബുക്ക് വഴി കിഷോര്‍ ബന്ധപ്പെട്ടു. മെസഞ്ചറിലൂടെയായിരുന്നു സന്ദേശം. തനിക്ക് പാര്‍വ്വതിയെ കുറിച്ച് ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞായിരുന്നു സന്ദേശം.

മാഫിയ സംഘത്തിന്റെ പിടിയിലെന്ന്
പാര്‍വ്വതി ഇപ്പോള്‍ എവിടെയെന്ന് സഹോദരനോട് തിരിക്കിയപ്പോള്‍ നടി അമേരിക്കയിലാണെന്ന് സഹോദരന് മറുപടി നല്കി. എന്നാല്‍ പാര്‍വ്വതി അമേരിക്കയിലൊന്നും പോയിട്ടില്ലെന്നും കൊച്ചിയില്‍ ഒരു മാഫിയ സംഘത്തിന്റെ പിടിയിലാണെന്നുമാണത്രേ ഇയാള്‍ സഹോദരനോട് പറഞ്ഞത്.

പാര്‍വ്വതിയെ രക്ഷിക്കണം
എങ്ങനെയെങ്കിലും പാര്‍വ്വതിയെ ഇവിടെ നിന്ന് രക്ഷിക്കണം. തന്റെ സുഹൃത്തുക്കള്‍ക്ക് പാര്‍വ്വതിയെ അറിയാം. അവളെ കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നതെന്നും ഇയാള്‍ സന്ദേശമയച്ചത്ര. താന്‍ പാര്‍വ്വതിയുമായി പ്രണയത്തിലാണെന്നും ഇയാള്‍ സഹോദരനോട് പറഞ്ഞു.

പിതാവിന് അയച്ചു
ഇതോടെ കിഷോറിന്റെ ശല്യം സഹിക്കവയ്യാതെ സഹോദരന് ഇയാളുടെ സന്ദേശങ്ങള്‍ അവഗണിച്ചു. എന്നാല്‍ ഇതോടെ ഇയാള്‍ നടിയുടെ പിതാവിന് സന്ദേശങ്ങള്‍ അയക്കാന്‍ തുടങ്ങി. എന്നാല്‍ പിതാവ് ഇതിനോട് പ്രതികരിക്കാതിരുന്നതോടെ ഇയാള്‍ പാര്‍വ്വതിയുടെ കോഴിക്കോടുള്ള വീട്ടിലേക്ക് നേരിട്ട് എത്തി.

പോലീസിന് പരാതി
തുടര്‍ന്നാണ് നടി ഇയാള്‍ അയച്ച സന്ദേശങ്ങളുടെ സ്ക്രീന്‍ഷോട്ടുകളും റെക്കോഡുകളും സഹിതം പോലീസിന് പരാതി നല്‍കിയത്. നോര്‍ത്ത് അസി. കമ്മീഷ്ണര്‍ കെ അഷ്റഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications