കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് ബംഗാളിയെ അടിച്ചുകൊന്നെന്ന് വ്യാജ സന്ദേശം! ഇതരസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നു

കഴിഞ്ഞ രണ്ടുദിവസത്തിനുള്ളിൽ കോഴിക്കോട് നിന്നും നാന്നൂറിലധികം ഇതരസംസ്ഥാന തൊഴിലാളികളാണ് ജോലി ഉപേക്ഷിച്ച് മടങ്ങിയത്.

  • By ഡെന്നീസ്
Google Oneindia Malayalam News

Recommended Video

cmsvideo
'മലയാളികള്‍ ഇതരസംസ്ഥാന തൊഴിലാളികളെ കൊന്നൊടുക്കുന്നു' ഭീതിയില്‍ കൂട്ടപലായനം

കോഴിക്കോട്: സമൂഹമാധ്യമങ്ങളിൽ കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം. കേരളത്തിലെ ഹോട്ടലുകളിൽ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികൾ വ്യാപകമായി ആക്രമിക്കപ്പെടുന്നുവെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നത്.

അഖിലയും നിമിഷയും കമ്മ്യൂണിസ്റ്റ് കുടുംബങ്ങളിലുള്ളവർ! മാറാട് കേസിൽ തെളിവ് നശിപ്പിച്ചത് ഇ അഹമ്മദ്...അഖിലയും നിമിഷയും കമ്മ്യൂണിസ്റ്റ് കുടുംബങ്ങളിലുള്ളവർ! മാറാട് കേസിൽ തെളിവ് നശിപ്പിച്ചത് ഇ അഹമ്മദ്...

മദ്യപിച്ച് മെഡിക്കൽ ഷോപ്പിലെത്തിയ യുവതി കാണിച്ചുകൂട്ടിയത്! നാട്ടുകാരും ഞെട്ടി; സംഭവം കൊച്ചിയിൽമദ്യപിച്ച് മെഡിക്കൽ ഷോപ്പിലെത്തിയ യുവതി കാണിച്ചുകൂട്ടിയത്! നാട്ടുകാരും ഞെട്ടി; സംഭവം കൊച്ചിയിൽ

ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികൾ ആക്രമിക്കപ്പെടുന്നുവെന്ന സന്ദേശം പ്രചരിക്കുന്നത്. ഇതിനെതുടർന്ന് കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ സ്വന്തം നാടുകളിലേക്ക് മടങ്ങി. കഴിഞ്ഞ രണ്ടുദിവസത്തിനുള്ളിൽ കോഴിക്കോട് നിന്നും നാന്നൂറിലധികം ഇതരസംസ്ഥാന തൊഴിലാളികളാണ് ജോലി ഉപേക്ഷിച്ച് മടങ്ങിയത്. തൊഴിലാളികൾ കൂട്ടത്തോടെ ജോലി ഉപേക്ഷിച്ച് പോയതിനാൽ മലബാർ മേഖലകളിലെ മിക്ക ഹോട്ടലുകളിലും ആവശ്യത്തിന് ജോലിക്കാരെ കിട്ടാത്ത സ്ഥിതിയാണുള്ളത്.

ബംഗാളിയെ അടിച്ചുകൊന്നെന്ന്...

ബംഗാളിയെ അടിച്ചുകൊന്നെന്ന്...

കോഴിക്കോട് മിഠായിത്തെരുവിലെ ഹോട്ടലുടമ ബംഗാൾ സ്വദേശിയായ തൊഴിലാളിയെ അടിച്ചുകൊന്ന് കെട്ടിതൂക്കിയെന്ന ഓഡിയോ സന്ദേശമാണ് വ്യാപകമായി പ്രചരിക്കുന്നത്.

ഇതരസംസ്ഥാന തൊഴിലാളികൾ...

ഇതരസംസ്ഥാന തൊഴിലാളികൾ...

കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലാണ് ഇത്തരത്തിലുള്ള വ്യാജ സന്ദേശം പ്രചരിക്കുന്നത്. ഉത്തരേന്ത്യയിലും, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഇതേ സന്ദേശം പ്രചരിക്കുന്നുണ്ട്.

എല്ലാം വ്യാജം...

എല്ലാം വ്യാജം...

ഓ‍ഡിയോ സന്ദേശത്തോടൊപ്പം കേരളത്തിലേതെന്ന പേരിൽ ഉത്തരേന്ത്യയിലെ ആൾക്കൂട്ട കൊലപാതകങ്ങളുടെ ഫോട്ടോകളും വാട്സാപ്പിൽ പ്രചരിക്കുന്നുണ്ട്.

ഭീതിയിൽ...

ഭീതിയിൽ...

വ്യാജ സന്ദേശം വ്യാപകമായി പ്രചരിച്ചതോടെ കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികൾ ഭീതിയിലാണ്. കേരളത്തിൽ നിന്നും വേഗം തിരിച്ചെത്തണമെന്നാണ് പലർക്കും നാട്ടിൽ നിന്ന് സന്ദേശം ലഭിച്ചിരിക്കുന്നത്.

തിരിച്ചുപോകുന്നു...

തിരിച്ചുപോകുന്നു...

വ്യാജ പ്രചാരണമാണെന്ന് ഇതരസംസ്ഥാന തൊഴിലാളികൾ സമ്മതിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം പേരും നാട്ടിലേക്ക് മടങ്ങുകയാണ്. കഴിഞ്ഞ രണ്ടുദിവസത്തിനുള്ളിൽ നാന്നൂറോളം ഇതരസംസ്ഥാന തൊഴിലാളികളാണ് കോഴിക്കോട്ട് നിന്ന് ജോലി ഉപേക്ഷിച്ച് മടങ്ങിയത്.

പ്രതിസന്ധിയിൽ...

പ്രതിസന്ധിയിൽ...

തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങിയതിനാൽ കോഴിക്കോട്ടെ ഹോട്ടലുകളുടെ പ്രവർത്തനം അവതാളത്തിലായി. മിക്ക ഹോട്ടലുകളിലും ആവശ്യത്തിന് ജോലിക്കാരില്ലാത്ത സ്ഥിതിയാണുള്ളത്. ഇതിനിടെ രണ്ട് ഹോട്ടലുകൾ അടച്ചിടുകയും ചെയ്തു.

പരാതി...

പരാതി...

സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചരണത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹോട്ടലുടമകൾ രംഗത്തെത്തിയിട്ടുണ്ട്. വ്യാജ പ്രചാരണം തടയണമെന്നാവശ്യപ്പെട്ട് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്കും ജില്ലാ കളക്ടർക്കും ഹോട്ടലുടമകൾ രേഖാമൂലം പരാതി നൽകി.

English summary
fake message in social media;migrant labourers returning from kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X