സെക്രട്ടറിയേറ്റില്‍ ബോംബ് വെച്ചതായി സന്ദേശം; രാത്രി വ്യാപക തിരച്ചില്‍, ഒരാള്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ബോംബ് വെച്ചതായി വ്യാജഭീഷണി. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സെക്രട്ടറിയേറ്റില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് എത്തിയത്. ഇതേ തുടർടന്ന് ഉടന്‍ തന്നെ സെക്രട്ടറിയേറ്റിലും പരിസര പ്രദേശങ്ങളിലും വ്യാപക തിരച്ചില്‍ നടതുന്നു. പൊലീസും ഡോഗ്-ബോംബ് സ്ക്വാഡുകള്‍ ഉള്‍പ്പെടുന്ന വന്‍ സംഘം മറിക്കൂറുകളോളം തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. ഇതോടെ സന്ദേശം വ്യാജമാണെന്ന നിഗമനത്തിലെത്തുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തില്‍ മാറനല്ലൂർ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സെക്രട്ടറിയേറ്റിന് പുറത്ത് ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശമായിരുന്നു കണ്‍ട്രോള്‍ റൂമിലേക്ക് എത്തിയത്. സൈബർ സെല്ലിന്റെ സഹായത്തോടെ അരമണിക്കൂറിനുള്ളില്‍ തന്നെ വിളിച്ചയാളെ കണ്ടെത്താന്‍ പൊലീസിന് സാധിച്ചു.
മാനസിക വെല്ലുവിളി നേരിടുന്നയാളാണ് വ്യാജ ഭീഷണി സന്ദേശം അയച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സെക്രട്ടറിയേറ്റില്‍ ബോംബ് വെച്ചതായുള്ള സന്ദേശം വാട്സാപ്പില്‍ കിട്ടിയെന്നും അത് പൊലീസിനെ അറിയിച്ചതാണെന്നുമാണ് ഇയാള്‍ അവകാശപ്പെടുന്നത്.
'മൊഞ്ചെന്ന് പറഞ്ഞാല്‍ ഇതിലപ്പുറമുണ്ടോ': ഓരോ സ്ത്രീയും ഒരു രാജ്ഞിയെന്ന് ഭാവന: വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications