കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തൃപ്തി ദേശായിക്ക് ആര്‍ത്തവം'.. ജനം ടിവിയുടെ പേരില്‍ വ്യാജ വാര്‍ത്ത.. എട്ടിന്‍റെ പണി.. കുരുക്ക്

  • By Aami Madhu
Google Oneindia Malayalam News

ശബരിമല സ്ത്രീപ്രവേശനം ആളികത്തിക്കുന്നതിനൊപ്പം ജനവികാരം കൂടി ആളികത്തിച്ച് മുതലെടുപ്പ് നടത്തുന്ന വാര്‍ത്തകളാണ് ജനം ടിവി നല്‍കുന്നതെന്ന് വലിയ രീതിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. മലകയറാനെത്തിയ രഹ്ന ഫാത്തിമയുടെ ഇരുമുടികെട്ടില്‍ സാനിറ്ററി പാഡ് ആണെന്നും സിപിഎം നേതാവ് ശശികല റഹീം ശബരിമലയില്‍ എത്തുമെന്നുമൊക്കെയുള്ള വ്യാജ വാര്‍ത്തകളും ഇക്കൂട്ടത്തിലുള്ള ജനം ടിവിയുടെ ബ്രേക്കിങ്ങുകളായിരുന്നു. അവസാനമായി തൃപ്തി ദേശായിയെ കുറിച്ചായിരുന്നു ജനം ടിവിയുടെ വ്യാജ പ്രചരണം. തൃപ്തി ദേശായി ക്രിസ്ത്യാനി ആണെന്ന തരത്തിലാണ് ജനം വാര്‍ത്ത നല്‍കിയത്. ഇതിനെതിരെ തൃപ്തി നിയമനടപടി സ്വീകരിക്കുമെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സംഘികളുടെ കണ്ണിലെ കരട്.. ശബരിമലയിലെ ' ആക്ഷന്‍ ഹീറോ'! ആരാണ് യതീഷ് ചന്ദ്ര ഐപിഎസ്സംഘികളുടെ കണ്ണിലെ കരട്.. ശബരിമലയിലെ ' ആക്ഷന്‍ ഹീറോ'! ആരാണ് യതീഷ് ചന്ദ്ര ഐപിഎസ്

എന്നാല്‍ എന്നും വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന ജനം ടിവിക്ക് എട്ടിന്‍റെ പണി കിട്ടിയ സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രന്‍റിങ്ങ്. ജനം ടിവിയുടെ ലോഗ് ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തയ്ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ചാനല്‍. ജനം ടിവിയുടെ 'ബിഗ് ബ്രേക്കിങ്ങ്" എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത ഇങ്ങനെ

 ശബരിമല ദര്‍ശനത്തിന്

ശബരിമല ദര്‍ശനത്തിന്

സുപ്രീം കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും ആറ് യുവതികളും ശബരിമല ദര്‍ശനത്തിനായി കേരളത്തില്‍ എത്തി. കൊച്ചി വിമാനത്താവളത്തില്‍ ഇറങ്ങിയ സംഘത്തിന് പക്ഷേ പ്രതിഷേധത്തെ തുടര്‍ന്ന് പുറത്തിറങ്ങാന്‍ പോലും സാധിച്ചില്ല.

 മടങ്ങി പോയി

മടങ്ങി പോയി

ഒടുവില്‍ വിമാനത്താവളത്തിനുള്ളില്‍ 17 മണിക്കൂറോളം കഴിഞ്ഞ് ഒടുവില്‍ അവര്‍ക്ക് പൂനയിലേക്ക് മടങ്ങി പോകേണ്ടി വന്നു. അതേസമയം തൃപ്തി വിമാനത്താവളത്തില്‍ ഇറങ്ങിയത് മുതല്‍ ചാനലുകളില്‍ എല്ലാം തൃപ്തിയുടെ വരവും പ്രതിഷേധവുമെല്ലാം ലൈവായി വാര്‍ത്തകളായി.ഇതിനിടയില്‍ ഞെട്ടിക്കുന്ന ഒരു ബിഗ് ബ്രേക്കിങ്ങും ജനം ടിവി നല്‍കി.

വ്യാജ വാര്‍ത്ത

വ്യാജ വാര്‍ത്ത

തൃപ്തി ദേശായി ക്രിസ്ത്യന്‍ മതം സ്വീകരിച്ചെന്നായിരുന്നു ആ ബ്രേക്കിങ്ങ്. പിന്നാലെ ക്രിസ്ത്യന്‍ മിഷണറികളുമായി തൃപ്തി ദേശായി ബന്ധപ്പെടുന്നുണ്ടെന്നും വാര്‍ത്ത നല്‍കി. അതേസമയം തനിക്കെതിരെ വ്യാജ വാര്‍ത്ത പടച്ച് വിട്ട ജനം ടിവിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തൃപ്തി ദേശായി വ്യക്തമാക്കി.

 തലവേദന

തലവേദന

വാര്‍ത്തയില്‍ ഒരാഴ്ചക്കകം മാപ്പ് പറയണമെന്നും ഇല്ലേങ്കില്‍ ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നുമാണ് തൃപ്തി ദേശായി പറഞ്ഞത്. തൃപ്തി ദേശായി ഏറെ കുറേ ജനം ടിവിക്ക് തലവേദനയായെന്ന് ഉറപ്പായപ്പോഴാണ് മറ്റൊരു വാര്‍ത്ത ജനം ടിവിക്ക് തലവേദന സൃഷ്ടിച്ചിരിക്കുന്നത്.

 ആര്‍ത്തവം

ആര്‍ത്തവം

ജനം ടിവിയുടെ ലോഗോ ഉപയോഗിച്ച് തൃപ്തിയുടെ പേരില്‍ മറ്റൊരു വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. തൃപ്തി ദേശായിക്ക് ഇപ്പോള്‍ ആര്‍ത്തവം എന്ന് ജനം ടിവിയുടെ ലോഗോ ഉപയോഗിച്ചുള്ള വ്യാജ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

 നടപടിയുമായി മുന്നോട്ട്

നടപടിയുമായി മുന്നോട്ട്

'ഇന്നലെ മുതല്‍ തൃപ്തിക്ക് ആര്‍ത്തവം തുടങ്ങിയതായി സൂചന' ജനം ടിവി ബിഗ് ബ്രേക്കിങ്ങ് എന്നിങ്ങനെയുള്ള വാര്‍ത്തകളാണ് ജനം ടിവി സ്‌ക്രീനില്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തത്ത ചിത്രത്തിനൊപ്പം പ്രചരിക്കുന്നത്. സംഭവത്തില്‍ നിയമ നടപടിയുമായി മുന്നോട്ട് നീങ്ങുകയാണ് ചാനല്‍.

 പരാതി നല്‍കി

പരാതി നല്‍കി

വ്യാജ വാര്‍ത്തയ്ക്കെതിരെ ജനം ടിവി സൈബര്‍ സെല്ലിലും വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനിലും പരാതി നല്‍കി. ജനം ടിവി ചീഫ് എഡിറ്റര്‍ ജി.കെ സുരേഷ് ബാബുവാണ് പരാതി നല്‍കിയത്.

 പ്രതിച്ഛായ തകര്‍ക്കാന്‍

പ്രതിച്ഛായ തകര്‍ക്കാന്‍

ചാനല്‍ സംപ്രേഷണം ചെയ്യാത്ത വാര്‍ത്ത ജനം ടിവി ലോഗോയുടെ പേരില്‍ പ്രചരിപ്പിച്ച് മാധ്യമത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി
യാണ് പരാതി നല്‍കിയിരിക്കുന്നത്. .

 ട്രോള്‍ സംഘ്

ട്രോള്‍ സംഘ്

ചാനലിന്റെ സ്‌ക്രീന്‍ ചിത്രം ഉപയോഗിച്ച് എഡിറ്റ് ചെയ്ത് ചേര്‍ത്ത ചിത്രവുമായി ട്രോളുണ്ടാക്കി പ്രചരിപ്പിച്ച ട്രോള്‍ സംഘ് എന്ന പേജിന്റെ ടീം മെംബേഴ്‌സ് ആയ അമല്‍ രാമചന്ദ്രന്‍ , ബിനില്‍ ദിലീപ് എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്.

 ഏറ്റെടുത്തവരും കുടുങ്ങും

ഏറ്റെടുത്തവരും കുടുങ്ങും

റോയി പൊള്ളയില്‍ , ഓം ഭരദ്വാജ് , ജോസ് സാമുവേല്‍ , ജ്യോതിഷ് നായര്‍ , രശ്മി വിജയന്‍ ,സഖാവ് ഫൈസല്‍ മണ്ണാര്‍ക്കാട് , സുനില്‍ കെസി എളയാവൂര്‍, ഷൈന്‍ ദീപു തുടങ്ങിയവര്‍ക്കെതിരേയും പ്രചരണം ഏറ്റെടുത്തവര്‍ക്കെതിരേയും പരാതി നല്‍കിയിട്ടുണ്ടെന്ന് അഴിമുഖം റിപ്പോര്‍ട്ട് ചെയ്തു.

ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടി പ്രമുഖനായ നേതാവിന്‍റെ രാജി.. പാലം വലിക്കാന്‍ ശിവസേനബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടി പ്രമുഖനായ നേതാവിന്‍റെ രാജി.. പാലം വലിക്കാന്‍ ശിവസേന

കാണ് മക്കളേ.. ദിതാണ് ശബരിമലയിലെ യഥാര്‍ത്ഥ പോലീസ്! ചിത്രങ്ങളും വീഡിയോയും ഒടുക്കത്തെ വൈറല്‍കാണ് മക്കളേ.. ദിതാണ് ശബരിമലയിലെ യഥാര്‍ത്ഥ പോലീസ്! ചിത്രങ്ങളും വീഡിയോയും ഒടുക്കത്തെ വൈറല്‍

English summary
fake new janam tv files complaint against troll page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X