Get Updates
Get notified of breaking news, exclusive insights, and must-see stories!

' ശബരിമല അരവണ കൗണ്ടറില്‍ വിസ്പര്‍ വില്‍ക്കും'.. കമന്‍റ് വ്യാജമെന്ന് വെളിപ്പെടുത്തി എസ്എഫ്ഐ നേതാവ്

Recommended Video

cmsvideo
    ശബരിമലയില്‍ പാഡ് വില്‍ക്കുമെന്ന വ്യാജ പ്രചരണത്തിന്റെ സത്യാവസ്ഥ

    ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പത്തനംതിട്ട മണ്ഡലത്തില്‍ നടക്കുന്നത്. ഭരണ തുടര്‍ച്ച ലക്ഷ്യം വെച്ച് യുഡിഎഫും അട്ടിമറിക്കായി എല്‍ഡിഎഫും മണ്ഡലത്തില്‍ പൊരുതുമ്പോള്‍ ശബരിമല വോട്ടാകും എന്ന പ്രതീക്ഷയിലാണ് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍. പുറത്തുവന്ന സര്‍വ്വേകളില്‍ യുഡിഎഫിനാണ് മുന്‍തൂക്കമെങ്കിലും എന്‍ഡിഎ ഇവിടെ മുന്നേറ്റം നേടുമെന്നാണ് പ്രവചിക്കുന്നത്.

    ശബരിമല സ്ത്രീപ്രവേശനം മണ്ഡലത്തില്‍ നിര്‍ണായകമാകുമെന്ന് മൂന്ന് മുന്നണികളും കണക്ക് കൂട്ടുന്നുണ്ട്. അതിനിടെയാണ് പത്തനംതിട്ടയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ്ജും ശബരിമലയുമായും ബന്ധപ്പെടുത്തികൊണ്ടുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ശബരിമലയില്‍ സ്റ്റേ ഫ്രീയും പാഡും വില്‍ക്കുമെന്നടക്കം വീണ പറഞ്ഞിരുന്നതായി എസ്എഫ്ഐസ് ഏരിയാ കമ്മിറ്റിയംഗത്തിന്‍റെ പേരിലാണ് പ്രചരണം കൊഴുക്കുന്നത്. സംഭവത്തില്‍ സത്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് എസ്എഫ്ഐ നേതാവ്.

     ഫേസ്ബുക്കില്‍

    ഫേസ്ബുക്കില്‍

    കഴിഞ്ഞ ദിവസമാണ് എസ്എഫ്ഐ ഏരിയാ കമ്മിറ്റി അംഗം വിഷുണു ജയകുമാറിന്‍റെ ഫേസ്ബുക്ക് പേജില്‍ ശബരിമലയേയും വീണാ ജോര്‍ജ്ജിനേയും ബന്ധപ്പെടുത്തി ഒരു പോസ്റ്റ് പ്രത്യേക്ഷപ്പെട്ടത്.

    സാനിറ്ററി നാപ്കിന്‍

    സാനിറ്ററി നാപ്കിന്‍

    പത്തനംതിട്ടയില്‍ വീണാ ജോര്‍ജ്ജ് ജയിച്ചാല്‍ ശബരിമല നടയില്‍ പതിനെട്ടാം പടിയില്‍ നിര്‍ത്തി സെല്‍ഫി എടുക്കുമെന്നും അരവണ കൗണ്ടറില്‍ സാനിറ്ററി നാപ്കിനുകള്‍ വില്‍ക്കുമെന്നുമായിരുന്നു കമന്‍റ്.

     വീണ സഖാവ്

    വീണ സഖാവ്

    ഇങ്ങനെ ചെയ്യുമെന്ന് വീണ സഖാവ് ഞങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇത് ഞങ്ങളുടെ ഒരു വാശി കൂടിയാണെന്നും വിഷ്ണുവിന്‍റെ കമന്‍റില്‍ പറയുന്നുണ്ട്. ഇതോടെ വിഷ്ണുവിനെതിരെ സോഷ്യല്‍ മീഡിയ രംഗത്തെത്തി.

     വിഷ്മുവിനെതിരെ

    വിഷ്മുവിനെതിരെ

    എന്നാല്‍ ഫേസ്ബുക്കില്‍ ഒരിടത്തുപോലും ഇത്തരത്തില്‍ കമന്‍റ് ചെയ്തിട്ടില്ലെന്ന് വിഷ്ണു പറയുന്നു. തന്‍റെ ഫേസ്ബുക്ക് ആരോ ഹാക്ക് ചെയ്തതാണെന്നും വ്യാജ കമന്‍റ് ഉണ്ടാക്കി തരംതാണ പ്രചരണങ്ങള്‍ നടത്തുകയാണെന്നും വിഷ്ണു തന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍ എഴുതിയ പോസ്റ്റില്‍ പറയുന്നു.

     വിശദീകരണം

    വിശദീകരണം

    പ്രചരിക്കുന്ന കമന്‍റ് പങ്കുവെച്ചാണ് വിഷ്ണുവിന്‍റെ കുറിപ്പ്. പോസ്റ്റ് വായിക്കാം-എന്റെ ഫേസ്ബുക്ക്‌ അക്കൗണ്ട് ഹാക്ക് ചെയ്യുകയും എന്റെ പേരിൽ വ്യാജമായി ശബരിമലയെയും ഇടതുപക്ഷ സ്ഥാനാർത്ഥി വീണാ ജോർജ്ജിനെയും പ്രതിപാദിച്ചുകൊണ്ട് വളരെ മോശമായി ഒരു വ്യാജ കമന്റ് ഉണ്ടാക്കി അതിന്റെ screenshot വ്യാപകമായി നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.

     ചെയ്തിട്ടില്ല

    ചെയ്തിട്ടില്ല

    ഇത്തരമൊരു കമന്റ് ഫേസ്ബുക്കിൽ ഒരിടത്തും ഞാൻ പോസ്റ്റ് ചെയ്തിട്ടില്ല. ഇലക്ഷൻ സമയത്ത് ഇത്തരം തരംതാഴ്ന്ന പ്രവർത്തനങ്ങളുമായി വരുന്നത് ഖേദകരമാണ്.

     നിയമനടപടി

    നിയമനടപടി

    ഇതിനെത്തുടർന്ന് എന്റെ അക്കൗണ്ടിൽ വളരെ മോശമായ കമന്റ്കൾ കുറേപ്പേര് രേഖപ്പെടുത്തുന്നുണ്ട്. എന്റെ പേരിൽ വ്യാജമായ കമന്റ് ഉണ്ടാക്കി പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടികൾക്കായി കറുകച്ചാൽ പോലീസ് സ്റ്റേഷനിലും സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ട്.

     ഇടതുപക്ഷം

    ഇടതുപക്ഷം

    ശബരിമലയുമായി ഇടടതുപക്ഷ നേതാക്കളെ ബന്ധപ്പെടുത്തി നേരത്തേയും പല വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിട്ടുണ്ട്. ഇത് പലപ്പോഴും സോഷ്യല്‍ മീഡിയ പൊളിച്ചടുക്കാറുണ്ട്.

     രഹ്ന ഫാത്തിമ

    രഹ്ന ഫാത്തിമ

    മുന്‍പ് സ്ത്രീപ്രവേശന വിധിയെ തുടര്‍ന്ന് ശബരിമല ദര്‍ശനത്തിന് എത്തിയ രഹ്ന ഫാത്തിമയുടെ ഇരുമുടികെട്ടില്‍ വിസ്പര്‍ ഉണ്ടായിരുന്നതായും വ്യാജ പ്രചരണങ്ങള്‍ നടന്നിരുന്നു.

    ലോക്സഭ തിരഞ്ഞെടുപ്പ് 2019

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+