കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാല്‍ കൊറോണ ബാധിച്ച് മരിച്ചെന്ന് വ്യാജ പ്രചരണം നടത്തിയ വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു

Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തില്‍ വ്യാജവാര്‍ത്തകള്‍ നിര്‍മ്മിക്കുകയും പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ ശക്തമായ നടപടികളാണ് കേരള പോലീസ് സ്വകരിച്ച് വരുന്നത്. രണ്ടോ അതിലധികമോ തവണ ഇത്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരുടെ ചിത്രം മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുന്നതാണെന്നും പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നേരത്തെ അറിയിച്ചിരുന്നു.

വ്യാജപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ പോലീസ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ തയ്യാറാക്കി പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ ഡോം, സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ നടപടികളുടെ തുടര്‍ച്ചയെന്നോണമാണ് നടന്‍ മോഹന്‍ലാല്‍ കൊറോണ ബാധിച്ച് മരിച്ചെന്ന് വാര്‍ത്ത പ്രചരിപ്പിച്ച വ്യക്തിെയെ പൊലീസ് അറസ്റ്റ് ചെയ്തത്.

മുഹമ്മദ് ഷാഫി

മുഹമ്മദ് ഷാഫി

കാസർ​ഗോഡ് പാഡി സ്വദേശി മുഹമ്മദ് ഷാഫിയുടെ മകൻ സമീർ ബി എന്നയാളാണ് അറസ്റ്റിലായത്. തിരുവനന്തപുരം റേഞ്ച് ഡി ഐ ജി കെ സഞ്ജയ്കുമാർ ഐ പി എസിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കൊവിഡ് വൈറസുമായി ബന്ധപ്പെട്ട് നിരവധി വിഐപികളെയും സെലിബ്രിറ്റികളെയും ബാധിക്കുന്ന തരത്തിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചതിനും, പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തതിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

വ്യാജവാർത്തകൾ

വ്യാജവാർത്തകൾ

ഒരു സിനിമാതാരം കൊറോണ രോഗം ബാധിച്ചു മരണപ്പെട്ടുവെന്ന വ്യാജവാർത്തകൾ പോലും അറസ്റ്റിലായ യുവാവ് പ്രചരിപ്പിച്ചിരുന്നു. ഐപിസി 469, സിഐടി 66, ദുരന്ത നിവാരണ 54 നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പൊലീസ് പരിശോധനക്കിടയിൽ വ്യാജ വാർത്തകൾ നിർമ്മിക്കാനും, പ്രചരിപ്പിക്കാനും ഉപയോഗിച്ച ഉപകരണങ്ങൾ പിടിച്ചെടുത്തു. വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി തുടരുന്നതാണെന്ന് പോലീസ് അറിയിച്ചു.

സോഷ്യല്‍ മീഡിയയിലൂടെ

സോഷ്യല്‍ മീഡിയയിലൂടെ

നടന്‍ മോഹന്‍ലാല്‍ കൊവിഡ് ബാധിച്ച് മരിച്ചു എന്ന വ്യാജ സന്ദേശമായിരുന്നു ഇയാള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചത്. മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ വെല്‍ഫയര്‍ അസോസിയേഷന്റെ സംസ്ഥാന പ്രസിഡണ്ടായ വിമല്‍ കുമാര്‍ അടക്കമുളള നിരവധിയാളുകള്‍ പോലീസ് പരാതി നല്‍കിയിരുന്നു.

വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ

വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ

വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയായിരുന്നു പ്രചാരണം സജീവമായി നടന്നത്. മോഹന്‍ലാല്‍ ഒരു സിനിമയില്‍ മരിച്ച് കിടക്കുന്ന രംഗത്തിലെ ചിത്രം ഉള്‍പ്പെടുത്തിയായിരുന്നു വ്യാജ പ്രചാരണം. തിരുവനന്തപുരം സ്വദേശി മോഹന്‍ലാല്‍ കൊവിഡ് ബാധിച്ച് മരിച്ചു എന്ന കുറിപ്പിനൊപ്പമാണ് വ്യാജ പ്രചാരണം നടന്നത്. പ്രചാരണം നടത്തിയ സമീറിന്‍റെ ചിത്രവും അടക്കം ഫാന്‍സ് നേരത്തെ പുറത്തു വിട്ടിരുന്നു.

പരാതി

പരാതി

'മലയാള സിനിമയിലെ പ്രിയ നടന്‍ മോഹന്‍ലാല്‍ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് മരിച്ച് കിടക്കുന്ന ഫോട്ടോ ഉള്‍പ്പെടുത്തി "തിരുവനന്തപുരം സ്വദേശി മോഹന്‍ലാല്‍ കോറോണ ബാധിച്ച് മരിച്ചു" എന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചത് ഇയാൾ ആണ്‌. വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ബഹു. മുഖ്യമന്ത്രി പറഞ്ഞ ഈ അവസരത്തില്‍ ഇയാള്‍ക്ക് എതിരെ വേണ്ട നടപടികള്‍ അധികാരികള്‍ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു'- എന്നും വിമല്‍ കുമാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

 കൊറോണക്ക് ശേഷം ട്രംപിനെ കാത്തിരിക്കുന്നത് വന്‍ വെല്ലുവിളി; ജോ ബിഡന്‍ എതിരാളി, സാന്‍ഡേഴ്‌സ് പിന്‍മാറി കൊറോണക്ക് ശേഷം ട്രംപിനെ കാത്തിരിക്കുന്നത് വന്‍ വെല്ലുവിളി; ജോ ബിഡന്‍ എതിരാളി, സാന്‍ഡേഴ്‌സ് പിന്‍മാറി

 വീണ്ടും കേന്ദ്രത്തിന്‍റെ ആശ്വാസ നടപടി: 5 ലക്ഷം വരേയുള്ള ആദായ നികുതി റീഫണ്ടുകള്‍ ഉടന്‍ നല്‍കണം വീണ്ടും കേന്ദ്രത്തിന്‍റെ ആശ്വാസ നടപടി: 5 ലക്ഷം വരേയുള്ള ആദായ നികുതി റീഫണ്ടുകള്‍ ഉടന്‍ നല്‍കണം

English summary
fake news about mohanlal; police arrest one man
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X