Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് നിപ്പയെന്ന് വ്യാജ പ്രചരണം: യുവാവിനെതിരെ കേസെടുത്തു

പാലക്കാട‌്: ജില്ലയിൽ നിപ്പ സ്ഥിരീകരിച്ചെന്ന് വ്യാജ പ്രചരണം. സമൂഹമാധ്യമങ്ങളിലൂടെ വ്യാപക പ്രചരണമാണ് നടക്കുന്നത്. യുവാവിന് നിപ്പ വൈറസ് ബാധിയെന്ന് വ്യാജ പ്രചരണം നടത്തിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു. മണ്ണാർക്കാട് ചങ്ങലീരി ഞെട്ടരക്കടവ് കരുണാകുറുർശ്ശി സ്വദേശി മുഹമ്മദ് ഷഹീൻ (21) എതിരെയാണ് കേസെടുത്തത്. ഈ മാസം ഒന്നിനു പരാതിക്കാരനും മുഹമ്മദ് ഷഹീനും അംഗങ്ങളായ '' കിണർ മുക്ക് " എന്ന വാട്സ് അപ്പ് ഗ്രൂപ്പിൽ പരാതിക്കാരന്റെ ഫോട്ടോ എടുത്ത് നിപ്പ വൈറസ് ബാധിച്ചെന് വ്യാജ സന്ദേശം അയച്ചതിനാണ് കേസ്. പരാതി ലഭിച്ചയുടൻ പൊലീസ് ഷഹീനെ വിളിച്ചു. തുടർന്നാണ് കേസ് എടുത്തത്.

ARREST

നിപ്പയില്ലെങ്കിലും ജില്ലയിൽ ഡെങ്കിപ്പനി പടരുന്നുണ്ട്. ഇതോടെ ജില്ലയിൽ ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കാൻ ആരോഗ്യവകുപ്പിന്റെ കർശന നിർദേശം നൽകി. ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾക്കൊപ്പം തദ്ദേശസ്ഥാപനങ്ങ‌ളും ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കണം.

അലനല്ലൂർ, പുതുശേരി ഭാഗങ്ങളിലാണ‌് ഡെങ്കി കൂടുതലും റിപ്പോർട്ട‌് ചെയ‌്തിട്ടുള്ളത‌്. ഇതിനിടെ നഗരത്തിലെ ട്രഞ്ചിങ് ഗ്രൗണ്ടിന‌് സമീപത്തുള്ളവർ ഡെങ്കിപ്പനി ഭീതിയിലാണ‌്. ട്രഞ്ചിങ് ഗ്രൗണ്ടിൽനിന്നുള്ള മാലിന്യം പുറത്തേക്ക‌് ചോർന്നൊലിക്കുന്നതും ദുർഗന്ധവും കൊതുകുകളും സമീപവാസികളെ ദുരിതത്തിലാക്കുന്നു. കഴിഞ്ഞവർഷം ഇവിടെ ഏറെ പേർക്ക‌് ഡെങ്കിപ്പനി ബാധിച്ചിരുന്നു. എന്നാൽ മുന്നറിയിപ്പുകളിൽ കുലുങ്ങാതെ നഗരസഭ ഒരു നടപടിക്കും തയ്യാറായിട്ടില്ല.

Recommended Video

cmsvideo
    നിപാ ബാധിച്ച ആ കുടുംബത്തെക്കുറിച്ചു ഡോക്ടര്‍ പറയുന്നു | Oneindia Malayalam


    ജില്ലയിൽ ഞായറാഴ‌്ച 355 പേർ പനിബാധിച്ച‌് ചികിത്സതേടി. 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 77 പേർ വയറിള‌ക്കരോഗങ്ങൾ ബാധിച്ച‌് ചികിത്സതേടി. എട്ടുപേർ ആശുപത്രികളിൽ ചികിത്സയിലാണ‌്. നാകലശേരിയിലാണ‌് ഞായറാ‌ഴ‌്ച ഒരു ഡെങ്കിപ്പനി റിപ്പോർട്ട‌് ചെയ‌്തിട്ടുള്ളത‌്. വീടും പരിസരവും ശുചിയാക്കി സൂക്ഷിക്കണമെന്ന‌് ആരോഗ്യവകുപ്പ‌് ജാഗ്രതാ നിർദേശം നൽകി. പനി വന്നാൽ സ്വയം ചികിത്സ ചെയ്യാതെ ചികിത്സതേടണം. 'നിപാ’ ജില്ലയി‌ൽ ഇതുവരെ റിപ്പോർട്ട‌് ചെയ‌്തിട്ടില്ല. എങ്കിലും ജാഗ്രത തുടരുകയാണ‌്. ജില്ലാ ആശുപത്രിയിൽ പ്രത്യേകം സെല്ലും തയ്യാറാക്കിയിട്ടുണ്ട‌്. 'നിപാ’ വൈറസ‌് കണ്ടെത്തിയ സ്ഥലങ്ങളിൽ പോയവരെയും പ്രത്യേകം നിരീക്ഷിക്കുന്നതായി ആരോഗ്യവകുപ്പ‌് അറിയിച്ചു. ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും പേടിക്കേണ്ട സാഹചര്യമില്ലെന്നും ജില്ലാ മെഡിക്കൽ ഓഫിസർ കെ.പി. റീത്ത പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+