കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

25 കാരന് 48 കാരി വധു: നെറികേട് പ്രചരിപ്പിച്ചവരെ പോലീസ് പൂട്ടി!

  • By
Google Oneindia Malayalam News

സമൂഹമാധ്യത്തിലൂടെ വധുവിനേയും വരനേയും അപമാനിച്ച സംഭവത്തില്‍ വിവിധ വാട്സ് ആപ് ഗ്രൂപ്പ് അഡ്മിന്‍മാരടക്കം 11 പേരെ പോലീസ് പൂൂട്ടി. ആലക്കോട് ജോസ്ഗിരിയില്‍ കല്ലുകെട്ടാംകുഴി റോബിന്‍ ജോസഫ് അടക്കമുള്ളവരെ വധുവിന്‍റെ പരാതിയിലാണ് അറസ്റ്റ് ചെയ്തത്. വിവിധ വാട്സ് ആപ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാരാണ് അറസ്റ്റിലായവര്‍.

 marriagekannur-1550118942.jpg -Properties

25 കാരന്‍ 48കാരിയെ വിവാഹം കഴിച്ചെന്ന രീതിയിലായിരുന്നു കണ്ണൂരിലെ ചെറുപുഴയിലെ അനൂപ് ജൂബി ദമ്പതികള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം നടന്നത്. പണം മോഹിച്ചാണ് സുന്ദരനായ വരന്‍ പ്രായം കൂടിയ പെണ്ണിനെ വിവാഹം കഴിച്ചതെന്നായിരുന്നു അധിക്ഷേപം. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. പത്രത്തില്‍ വന്ന ഫോട്ടോ സഹിതമായിരുന്നു അധിക്ഷേപിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരണം നടന്നത്.

റോബിന്‍ ജോസഫിനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ തനിക്ക് ലഭിചച്ച ചിത്രത്തില്‍ കമന്‍റിടുക മാത്രമാണ് ചെയ്തതെന്ന് റോബിന്‍ പറഞ്ഞു. റോബിന്‍റെ മൊഴിയോടെ ഒന്നാം പ്രതി മറ്റൊരാളാണെന്ന നിഗമനത്തിലാണ് പോലീസ്. ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി. വിദേശത്ത് നിന്നുളളവരടക്കം ചിത്രങ്ങള്‍ പ്രചരിപ്പിച്ചിട്ടുണ്ട്. ഇവരേയും ഉടന്‍ തന്നെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് വിവരം.ഇവര്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്.

English summary
fake news against couple 11 arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X