കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി ജയരാജന്‍ ബിജെപിയിലേക്കെന്ന പ്രചരണം; പിന്നില്‍ മലപ്പുറത്തെ 'പച്ചപ്പട, നിലപാട്' ഗ്രൂപ്പുകള്‍

Google Oneindia Malayalam News

മലപ്പുറം: സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്ന വ്യാജ പ്രചരണത്തിന് പിന്നില്‍ മലപ്പുറത്ത് നിന്നുള്ള ഫേസ്ബുക്ക് ഗ്രൂപ്പുകളാണെന്ന് പോലീസ്. പച്ചപ്പട, നിലപാട് ഫേസ്ബുക്ക് കൂട്ടായ്മകളാണ് വാര്‍ത്ത പ്രചരിപ്പിച്ചതെന്നും പോലീസ് കണ്ടെത്തി.

 jayarajanpost

നിലപാട് എന്ന പേജിലൂടെ ഹമീദ് കൊണ്ടോട്ടിയെന്ന ആളായിരുന്നു ആദ്യം ഇക്കാര്യം പോസ്റ്റ് ചെയ്തതെന്നും പിന്നീട് ഇത് പച്ചപ്പട എന്ന ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യപ്പെടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. അമിത് ഷായ്ക്ക് പf ജയരാജൻ ബൊക്കെ നൽകി സ്വീകരിക്കുന്നതരത്തിൽ ചിത്രം മോർഫ് ചെയ്താണ് പോസ്റ്റ് പ്രചരിപ്പിച്ചത്.

യെഡിയെ ശ്വാസം മുട്ടിച്ച് വിമതര്‍; അധികനാള്‍ മിണ്ടാതിരിക്കില്ല, ഭീഷണി, മുന്നറിയിപ്പ്യെഡിയെ ശ്വാസം മുട്ടിച്ച് വിമതര്‍; അധികനാള്‍ മിണ്ടാതിരിക്കില്ല, ഭീഷണി, മുന്നറിയിപ്പ്

ബിജെപി നേതാക്കളുമായി ജയരാജന്‍ ചര്‍ച്ച നടത്തിയെന്നും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരിലോ തലശ്ശേരിയിലോ മത്സരിക്കാന്‍ സാധ്യതയുണ്ട് എന്നുമായിരുന്നു സോഷ്യല്‍ മീഡിയ വഴി പ്രചരണം നടന്നത്. അതേസമയം പ്രചരണം തള്ളി പി ജയരാജന്‍ രംഗത്തെത്തിയിരുന്നു. സംഘികളും മുസ്ലീം തീവ്രവാദികളുമാണ് പ്രചാരണത്തിന് പിന്നിലെന്ന് പി ജയരാജന്‍ ആരോപിച്ചിരുന്നു.

പത്രങ്ങൾ പ്രസിദ്ധീകരിക്കാത്തതിന്‍റെ തലേദിവസം ഭീകരമായ കൊലപാതകങ്ങൾ നടത്തുന്നതുപോലെയാണ് ഇത്തരത്തിലൊരു പ്രചാരണം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതെന്നും ജയരാജൻ പറഞ്ഞിരുന്നു.വ്യാജ പ്രചാരണത്തിന് എതിരെ കണ്ണൂര്‍ ഡിവൈഎസ്പിക്ക് ജയരാജന്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

 സൗദി അരാംകോ ആക്രമണം; ക്രൂഡ് ഓയില്‍ വില കുത്തനെ ഉയരും!! ഉത്തരവാദിത്തം ഏറ്റെടുത്ത് ഹൂതി വിമതര്‍ സൗദി അരാംകോ ആക്രമണം; ക്രൂഡ് ഓയില്‍ വില കുത്തനെ ഉയരും!! ഉത്തരവാദിത്തം ഏറ്റെടുത്ത് ഹൂതി വിമതര്‍

English summary
fake news against p jayarajan joining bjp, police identifies the groups
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X