കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

' പി ജയരാജൻ ബിജെപിയിലേക്ക്'; വ്യാജ പ്രചാരണം, ഒരാളെ കസ്റ്റഡിയിലെടുത്തു!!

Google Oneindia Malayalam News

കണ്ണൂർ: സിപിഎം സംസ്ഥാന സമിതി അംഗവും മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ പി ജയരാജൻ ബിജെപിയിലേക്ക് എന്ന വ്യാജ വാർത്ത സോഷ്യൽ മീഡിയ വഴി വ്യാപകമായ പ്രചരിച്ചിരുന്നു. ഇതിന് വിശദീകരണവുമായി പി ജയരാജൻ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. ജവാർത്ത പ്രചാരണത്തിന് പിന്നിൽ സംഘപരിവാറും മുസ്ലിം തീവ്രവാദി ഗ്രൂപ്പുകളും ആണെന്ന് വ്യക്തമായ സാഹചര്യത്തിൽ ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു പി ജയരാജൻ അന്ന് പറഞ്ഞത്.

എന്നെ സംബന്ധിച്ച ഒരു വ്യാജവാർത്ത ഇന്നലെ മുതൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ടിരുന്നു. എന്നാൽ ആ സമയത്ത് അത് ഞാൻ അവഗണിക്കുകയായിരുന്നു.
എന്നാൽ ഇന്ന് ആർഎസ്എസ് ചാനലായ ജനം ടിവിയുടെ ലോഗോ വെച്ച പോസ്റ്ററുകളാണ് കാണുന്നത്. പ്രചരിപ്പിക്കുന്നതോ സംഘികളും മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളും. ഇതോടെ ഈ വ്യാജവാർത്ത പ്രചാരണത്തിന് പിന്നിൽ സംഘപരിപാരവും മുസ്ലിം തീവ്രവാദി ഗ്രൂപ്പുകളും ആണെന്ന് വ്യക്തമായിരിക്കുകയാണ്.
ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നായിരുന്നു പി ജയരാജൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയിരുന്നത്.

പിന്നിൽ സംഘ ശക്തികളും ലീഗും

പിന്നിൽ സംഘ ശക്തികളും ലീഗും

പിതൃശൂന്യ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ നല്ല കഴിവുള്ളവരാണ് സംഘികൾ. അച്ചടി പത്രങ്ങൾ പ്രസിദ്ധീകരിക്കാത്തതിന്റെ തലേ ദിവസം ഭീകരമായ കൊലപാതകങ്ങളും അക്രമണങ്ങളുമാണ് അവർ നടത്താറുള്ളത്. റിപ്പബ്ലിക് ദിനത്തിൽ സ:കെ വി സുധീഷിനെ വീട്ടിൽ കയറി അച്ഛന്റെയും അമ്മയുടെയും മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയതും
20 വര്ഷം മുൻപൊരു തിരുവോണ നാളിൽ എന്നെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതും ഈ അവസരത്തിൽ ഓർക്കേണ്ടതാണെന്ന് അദ്ദേഹം അന്ന് പ്രതികരച്ചിരുന്നു.

ഇതൊന്നും വിലപ്പോവില്ല...

ഈ തിരുവോണ നാളിൽ തന്നെയാണ് ബിജെപിയിൽ ചേരുന്നുവെന്ന നെറികെട്ട നുണയും സംഘപരിവാരം പ്രചരിപ്പിക്കുന്നത്. സംഘപരിവാര ശക്തികൾക്കെതിരായി രാഷ്ട്രീയ ജീവിതത്തിന്റെ പ്രധാനപ്പെട്ട ഭാഗവും സിപിഐഎം പ്രവർത്തകൻ എന്ന നിലയ്ക്ക് പോരാടിയ ആളാണ് ഞാൻ.അത് ഇപ്പോളും തുടർന്ന് കൊണ്ടിരിക്കുകയാണ്.അതിനാൽ തന്നെ ഈ വ്യാജ വാർത്തകൾ ജനങ്ങൾക്കിടയിൽ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ചിലർക്ക് ഹാലിളകി...

ചിലർക്ക് ഹാലിളകി...


വ്യാജ വാർത്തകൾക്കെതിരെ പ്രതികരിച്ചതിന് തൊട്ടു പിന്നാലെ പി ജയരാജൻ വീണ്ടും ഫേസ്ബുക്കിൽ മറ്റൊരു പോസ്റ്റ് കൂടി ഇട്ടിരുന്നു. എനിക്കെതിരായ വ്യാജപ്രചാരണത്തെ കുറിച്ച് കഴിഞ്ഞ ദിവസം ഞാൻ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിൽ ഈ പ്രചാരണത്തിന് പിന്നിൽ സംഘപരിവാറും മുസ്ലിം തീവ്രവാദികളും ആണെന്ന് പറഞ്ഞിരുന്നു. ഇത് കേട്ടതോട് കൂടി ചിലർക്ക് ഹാലിളകിയിരിക്കുകയാണ്. ഹിന്ദു ജനവിഭാഗത്തിനിടയിലെ തീവ്രവാദികളാണ് സംഘപരിവാർ. ഹിന്ദുത്വ തീവ്രവാദമാണ് രാജ്യത്തിലെ ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും സാമൂഹ്യനീതിക്കും ഏറ്റവും വലിയ വിപത്തെന്ന് സിപിഐഎം നേരത്തെ വ്യക്തമാക്കിയതാണ്. ഫേസ്ബുക്ക് പോസ്റ്റിൽ ആ കാര്യം ആവർത്തിച്ചില്ലെന്ന് മാത്രം.
മുസ്ലിം തീവ്രവാദികൾക്കെതിരായി പറഞ്ഞാൽ അത് സാധാരണ മുസ്ലിം മതവിശ്വാസിക്കെതിരല്ല.
ഇത് തിരിച്ചറിയാൻ തയ്യാറാവണമെന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.

തീവ്രവാദത്തെ ഏതിർക്കുന്നയാൾ

തീവ്രവാദത്തെ ഏതിർക്കുന്നയാൾ

ഒരു സിപിഎം പ്രവർത്തകൻ എന്ന നിലയ്ക്ക് ഏത് തീവ്രവാദത്തെയും ശക്തമായി എതിർക്കുന്ന ആളാണ് ഞാൻ. അത് ഇനിയും തുടരും. ഉള്ളിന്റെ ഉള്ളിൽ തീവ്രവാദ ചിന്തയുള്ളവർക്കാണ് ഇത് കേൾക്കുമ്പോൾ പൊള്ളുന്നത്. അവർ ആത്മപരിശോധന നടത്തുക. യഥാർത്ഥ മതവിശ്വാസികൾ എല്ലായ്പ്പോഴും ഇത്തരം തീവ്രവാദങ്ങൾക്ക് എതിരാണ്.

ആർഎസ്എസിന്റെ മറുപതിപ്പ്

ആർഎസ്എസിന്റെ മറുപതിപ്പ്

ഇന്ന് സമൂഹമാധ്യമങ്ങൾ നിരീക്ഷിച്ചാൽ ഒരു കാര്യം വ്യക്തമാണ്. ആർഎസ്എസ് നേതൃത്വത്തിൽ നടത്തുന്ന വ്യാജപ്രപ്രചാരണങ്ങളുടെ മറുപതിപ്പാണ് ഒരുവിഭാഗം മുസ്ലിം ലീഗ് അണികളും നടത്തുന്നത്. രാജ്യം ഇന്ന് നേരിടുന്ന പ്രതിസന്ധികളെ കുറിച്ചോ ബിജെപി/ആർഎസ്എസ് സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയോ ഒരു വാക്ക് പോലും ഇക്കൂട്ടർ മിണ്ടില്ല. രാജ്യത്താകമാനം സംഘപരിവാർ നടത്തുന്ന ആൾക്കൂട്ട ആക്രമണങ്ങളും കൊലകളും കാണില്ല.

പൊട്ടക്കിണറ്റിലെ തവളകൾ

പൊട്ടക്കിണറ്റിലെ തവളകളായി സിപിഐഎമ്മിനെതിരെ എന്തെങ്കിലും നുണ പ്രചരിപ്പിക്കാൻ റെഡിയായി നിൽക്കുകയാണ്.
പലപ്പോളും സിപിഎമ്മിനെതിരായി ആർഎസ്എസ് ഉണ്ടാക്കി വിടുന്ന വ്യാജ പോസ്റ്ററുകളുടെ പ്രചാരണം ഏറ്റെടുക്കുന്നത് ഇത്തരം മുസ്ലിം തീവ്രവാദി ഗ്രൂപ്പുകളാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഏറ്റവും അവസാനം എനിക്കെതിരെ ആർഎസ്എസ് തുടങ്ങിയ വ്യാജപ്രചരണം പോലും സമൂഹമാധ്യമങ്ങളിൽ ഏറ്റെടുത്തത് ഈ പറഞ്ഞ വിഭാഗമാണെന്നും പി ജയരാജൻ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചിരുന്നു.

ശാരീരിക അവശതകള്‍ ഉള്ള വ്യക്തി അറസ്റ്റിൽ

ശാരീരിക അവശതകള്‍ ഉള്ള വ്യക്തി അറസ്റ്റിൽ

ഇതിന് പിന്നാലെ കേസുമായി ബന്ധപ്പെട്ട ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ശാരീരിക അവശതകള്‍ ഉള്ള കെ നൗഷാദിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എഫ്ബി പേജ് അഡ്മിനായ ഇയാളെ കണ്ണൂര്‍ പൊലീസ് മലപ്പുറത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. നേരത്തെ പി ജയരാജന്‍ ബിജെപിയില്‍ ചേരുന്നു എന്ന പ്രചരണത്തിന് പിന്നില്‍ മലപ്പുറത്ത് നിന്നുള്ള രണ്ട് ഫേസ്ബുക്ക് കൂട്ടായ്മകളാണെന്ന് പോലീസ് അറിയിച്ചിരുന്നു.

English summary
Fake news against P Jayarajan; Man arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X