കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് വാക്സിന്‍ സ്വീകരിച്ച നഴ്സ് മരിച്ചെന്ന വാര്‍ത്ത വ്യാജം; വീട്ടില്‍ സുഖമായി ഇരിക്കുന്നു

Google Oneindia Malayalam News

ദില്ലി: കൊറോണ വാക്സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ച നഴ്സ് മരിച്ചെന്ന രീതിയിലുള്ള പ്രചാരണം കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നുണ്ട്. നിരവധി വാര്‍ത്താ വെബ്‌സൈറ്റുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഈ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഫൈസർ / ബയോടെക് കോവിഡ് -19 വാക്സിൻ സ്വീകരിച്ച ടിഫാനി ഡോവര്‍ എന്ന നഴ്സ് ആദ്യം ബോധരഹിതനായി എന്നും പിന്നീട് പത്ത് മണിക്കൂറിന് ശേഷം മരിച്ചെന്നുമായിരുന്നു പ്രചാരണം. ' ഈ ഒരു വാര്‍ത്ത മുഖ്യധാര മാധ്യമങ്ങള്‍ നമ്മോട് പറഞ്ഞില്ല, വാക്സിന്‍ കമ്പനിയും ഈ വിവരം പുറത്ത് വിട്ടിട്ടില്ല, ഈത് ഒരു വന്‍ഗൂഡാലോചനയുടെ ഭാഗമാണ്'-എന്നും സാമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ടിരുന്നു.

എന്നാല്‍ ഇത് തീര്‍ത്തും അടിസ്ഥാന രഹിതമായ വാര്‍ത്തായാണ്. കൊവിഡ് വാക്സിന്‍ സ്വീകരിച്ച് വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെ ടിഫാനി ബോധരഹിതനായി എന്നത് മാത്രമാണ് സത്യാവസ്ഥ. ആരോഗ്യകരമായ ചില പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും ടിഫാനി ഇപ്പോഴും ജീവനോടെ തന്നെ ഇരിപ്പിട്ടുണ്ട്. മരിച്ചുവെന്ന തരത്തിലുള്ള വാര്‍ത്ത തീര്‍ത്തും അടിസ്ഥാന രഹിതമാണ്. തനിക്ക് മറ്റ് ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്ന് ടിഫാനിയും വ്യക്തമാക്കുന്നു.

fake-news

നഴ്സ് ബോധരഹിതനായി എന്നുള്ളത് വാക്സിനോടുള്ള പ്രതികൂല പ്രതികരണമല്ല, മറിച്ച് അവളുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ടതാണെന്നാണ് സിഎച്ച്ഐ മെമ്മോറിയൽ ഹോസ്പിറ്റലിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് ഡോക്ടര്‍ ഡോ. ജെസ്സി എൽ ടക്കർ അഭിപ്രായപ്പെട്ടത്. അവര്‍ വീട്ടില്‍ സുഖമായി ഇരിക്കുന്നു. അവൾക്കും കുടുംബത്തിനും സ്വകാര്യത ആവശ്യപ്പെടുന്നുവെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മറ്റ് ആശുപത്രി പ്രവര്‍ത്തകര്‍ക്കൊപ്പം ടിഫാനി നില്‍ക്കുന്ന വീഡിയോ ദൃശ്യങ്ങളും ആശുപത്രി നേരത്തെ പുറത്തു വിട്ടിരുന്നു.

English summary
fake news buster: No nurse who have taken vaccine not died
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X