കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എന്‍റെ വോട്ട് കോണ്‍ഗ്രസിന്" അതൃപ്തിയുമായി മുരളീ മനോഹര്‍ ജോഷി! വാര്‍ത്തയിലെ സത്യം ഇതാണ്

  • By
Google Oneindia Malayalam News

തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പ്രായപരിധി കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മുതിര്‍ന്ന നേതാവായ മുരളീ മനോഹര്‍ ജോഷിക്ക് ബിജെപി സീറ്റ് നിഷേധിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ അതൃപ്തി അദ്ദേഹം പരസ്യമായി തന്നെ പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. തന്നോട് തിരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കണമെന്നാവശ്യപ്പെട്ടിരുന്നെന്ന് വ്യക്തമാക്കി അദ്ദേഹം വോട്ടര്‍മാര്‍ക്ക് കത്തെഴുതുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് 'എന്‍റെ വോട്ട് കോണ്‍ഗ്രസിന്" എന്ന പേരില്‍ ജോഷിയുടേതെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ചില പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. പ്രചരിക്കുന്ന പോസ്റ്റുകള്‍ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്.

 സീറ്റ് നിഷേധിച്ചു

സീറ്റ് നിഷേധിച്ചു

മുതിര്‍ന്ന നേതാവായ തനിക്ക് സീറ്റ് നിഷേധിക്കപ്പെട്ടതിലെ നീരസം മുരളി മനോഹര്‍ ജോഷി പരസ്യമായി തന്നെ പ്രകടിപ്പിച്ചിരുന്നു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാണ്‍പൂരില്‍ നിന്നുമാത്രമല്ല ഒരിടത്തുനിന്നും ഞാന്‍ മത്സരിക്കേണ്ടെന്ന് ബിജെപിയുടെ ജനറല്‍ സെക്രട്ടറി രാം ലാല്‍ ഇന്ന് എന്നെ അറിയിച്ചുവെന്ന് കാണിച്ച് അദ്ദേഹം വോട്ടര്‍മാര്‍ക്ക് കത്തെഴുകയും ചെയ്തു.

 വോട്ട് കോണ്‍ഗ്രസിന്

വോട്ട് കോണ്‍ഗ്രസിന്

ഇതിന് പിന്നാലെയാണ് തന്‍റെ "വോട്ട് കോണ്‍ഗ്രസിനെ"ന്ന പേരില്‍ ജോഷി പറഞ്ഞതായുള്ള പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. അതും മലയാളത്തില്‍.എന്നാല്‍ ഇത് വ്യാജമാണെന്ന് തെളിയാന്‍ അധികം സമയം ഒന്നും വേണ്ടി വന്നില്ല.

 വ്യാജന്‍മാരുടെ കുത്തൊഴുക്ക്

വ്യാജന്‍മാരുടെ കുത്തൊഴുക്ക്

നേതൃത്വത്തോട് നീരസം ഉണ്ടെങ്കിലും ജോഷി അങ്ങനെയൊന്ന് പറഞ്ഞിട്ടേ ഇല്ലെന്ന് സോഷ്യല്‍ മീഡിയ തന്നെ പൊളിച്ചടുക്കി.
എന്നാല്‍ ഇതുകൊണ്ടൊന്നും വ്യാജ വാര്‍ത്തകള്‍ അവസാനിക്കുന്നില്ല.

നാട്ടുകാര്‍ക്ക് പണം നല്‍കുന്നു

നാട്ടുകാര്‍ക്ക് പണം നല്‍കുന്നു

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ചുറ്റിപറ്റിയായിരുന്നു അടുത്തത്. വോട്ടിന് വേണ്ടി യോഗി ആദിത്യനാഥ് നാട്ടുകാര്‍ക്ക് പണം നല്‍കുന്നു എന്ന പേരിലായിരുന്നു മറ്റൊരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

 സത്യാവസ്ഥ ഇങ്ങനെ

സത്യാവസ്ഥ ഇങ്ങനെ

ഇതിന്‍റെ വീഡിയോയും വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. എന്നാല്‍ 2012 ലെ വീഡിയോയാണ് ഇത്തരത്തില്‍ വീണ്ടും പ്രചരിക്കുന്നത്. ഖൊരക്പൂരില്‍ ആദിത്യനാഥ് എംപിയായിരുന്ന സമയത്ത് കാര്‍ഷിക കെടുതിയില്‍ കര്‍ഷകര്‍ക്ക് നഷ്ട പരിഹാരം നല്‍കുന്ന വീഡിയോ ആയിരുന്നു അത്.

 മോദി ആപ്പിള്‍

മോദി ആപ്പിള്‍

തിരഞ്ഞെടുപ്പ് അടുത്തതോടെ നരേന്ദ്ര മോദിയോടുള്ള ആദര സൂചകമായി ഓസ്ട്രേലിയില്‍ മോദിയുടെ പേരില്‍ ആപ്പിള്‍ ഇറക്കിയതായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരണം കൊഴുക്കുന്നുണ്ട്.

 ഓസ്ട്രേലിയന്‍ കലാകാരന്‍

ഓസ്ട്രേലിയന്‍ കലാകാരന്‍

എന്നാല്‍ പ്രചരിക്കുന്നത് മോദി ആപ്പിള്‍ ആണെങ്കിലും ഓസ്ട്രേലിയയില്‍ ഇറക്കിയ ആപ്പിള്‍ മോദിയുടെ പേരില്‍ ഉള്ളതല്ല. മറിച്ച് ഓസ്ട്രേലിയിലെ പ്രമുഖ കലാകാരനും ശില്‍പിയുമായ അമേദിയോ മോദിഗ്ലാനിയുടെ പേരിലാണ് ആപ്പിള്‍ ഇറക്കിയത്.

 ബിജെപി സ്ഥാനാര്‍ത്ഥി

ബിജെപി സ്ഥാനാര്‍ത്ഥി

ഇതാണ് വ്യാജ പേരില്‍ പ്രചരിക്കുന്നത്. മറ്റൊരു വ്യാജ വാര്‍ത്ത പ്രചരിക്കുന്നത് ബെംഗളൂരു സൗത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ തേജസ്വിയെ സൂര്യയെ കുറിച്ചായിരുനന്നു.

 ആയുധങ്ങള്‍ക്ക് മുന്നില്‍

ആയുധങ്ങള്‍ക്ക് മുന്നില്‍

നിരത്തിയിരിക്കുന്ന ആയുധങ്ങള്‍ക്ക് മുന്‍പില്‍ തേജസ്വി സൂര്യ നില്‍ക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി രാഷ്ട്ര നിര്‍മ്മാണത്തിനുള്ള ആയുധങ്ങളുമായി എന്ന തലക്കെട്ടോടെയാണ് ചിത്രം പ്രചരിക്കുന്നത്.

 ആയുധ പൂജയുടെ ചിത്രം

ആയുധ പൂജയുടെ ചിത്രം

എന്നാല്‍ മൂന്ന് വര്‍ഷം മുന്‍പുള്ള ആയുധ പൂജയ്ക്ക് എടുത്ത ചിത്രമാണ് ഇത്. തേജസ്വി സൂര്യ തന്‍റെ എസ്റ്റേറ്റില്‍ പുല്ലുവെട്ടാനുള്ള ആയുധങ്ങള്‍ പൂജയ്ക്ക് വെച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് വ്യാജ പ്രചരണം കടുപ്പിച്ചത്.

 സോണിയാ ഗാന്ധിയുടേയും

സോണിയാ ഗാന്ധിയുടേയും

കഴിഞ്ഞ ദിവസാണ് സംഘപരിവാര്‍ അനുകൂല പേജില്‍ ജയിംസ് ബോണ്ട് ചിത്രത്തിലെ നായികയായ സ്വീഡിഷ് ചലച്ചിത്ര നടിയുടെ ചിത്രങ്ങള്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടേത് എന്ന പേരില്‍ പ്രചരിച്ചത്. എന്നാല്‍ കൈയ്യോടെ തന്നെ ഇത് പിടിക്കപ്പെട്ടിരുന്നു.

English summary
fake news goes viral in social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X