• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മതംമാറാന്‍ സമ്മര്‍ദ്ദമോ? തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റിന്റെ ആത്മഹത്യാ ശ്രമത്തില്‍ വ്യാജ പ്രചാരണം

മലപ്പുറം: തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വിജിത്ത് സത്യപ്രതിജ്ഞ കഴിഞ്ഞ രാത്രി ആത്മഹത്യയ്ക്ക് ശ്രമിച്ചത് വലിയ വാര്‍ത്തയായിരുന്നു. അയല്‍വാസികളും വീട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയും അദ്ദേഹം അപകടനില തരണം ചെയ്യുകയുമുണ്ടായി. എന്താണ് ആത്മഹത്യാ ശ്രമത്തിന് കാരണം എന്ന് അറിയാന്‍ പോലീസ് അദ്ദേഹത്തിന്റെ മൊഴി എടുക്കുമെന്ന് പറഞ്ഞിരുന്നു. അപ്രതീക്ഷിതമായി ലഭിച്ച പ്രസിഡന്റ് പദവി കൈകാര്യം ചെയ്യുന്നതിലെ സമ്മര്‍ദ്ദവും അമ്പരപ്പുമാണ് വിജിത്തിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് എന്നായിരുന്നു സൂചനകള്‍.

എന്നാല്‍ ഇതൊന്നുമല്ല ഉത്തരേന്ത്യയില്‍ പ്രചരിക്കുന്നത്. ഇസ്ലാമിലേക്ക് മതം മാറാനുള്ള സമ്മര്‍ദ്ദം സഹിക്കവയ്യാതെ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നാണത്രെ ഉത്തരേന്ത്യന്‍ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത്. ഇതിന്റെ നിജസ്ഥിതി അറിയാന്‍ ദില്ലിയിലെ ഒരു മാധ്യമപ്രവര്‍ത്തകന്‍ തന്നെ വിളിച്ചുവെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെപി നൗഷാദ് അലി പറയുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ....

രാവിലെ ഡല്‍ഹിയിലെ ഒരു പത്രപ്രവര്‍ത്തക സുഹൃത്തിന്റെ ഫോണ്‍ വിളി വരികയുണ്ടായി. തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡണ്ടായ വിജിത് ഇസ്ലാമിലേക്ക് മതം മാറാനുള്ള സമ്മര്‍ദം സഹിക്കാനാകാതെ ആത്മഹത്യക്ക് ശ്രമിച്ചുവെന്ന വിഷം പുരട്ടിയ വാര്‍ത്ത ഉത്തരേന്ത്യയിലെ പതിനായിരക്കണക്കിന് വാട്‌സ് അപ്പ് ഗ്രൂപ്പുകളില്‍ ആളിപ്പടരുന്നു. ഇതിന്റെ നിജസ്ഥിതി അറിയാനാണ് അദ്ദേഹം വിളിച്ചത്.

തേഞ്ഞിപ്പലം പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡായ പാണമ്പ്രയില്‍ നിന്നാണ് 'കണക്ക' സമുദായാംഗമായ വിജിത് ജയിച്ചത്. യൂത്ത് കോണ്‍.പ്രവര്‍ത്തകനായ അദ്ദേഹം ലീഗിനനുവദിച്ച സീറ്റിലാണ് മത്സരിച്ചത്. അപ്രതീക്ഷിതമായി കൈവന്ന പഞ്ചായത്ത് പ്രസിഡണ്ട് പദവി തീര്‍ത്ത സമ്മര്‍ദ്ദവും, അമ്പരപ്പുമാണ് ഈ യുവാവിനെ കടുംകൈയ്ക്ക് പ്രേരിപ്പിച്ചത്. സുഖം പ്രാപിച്ചു വരുന്നുണ്ട്.

cmsvideo
  Kerala is expecting next wave of Covid 19 | Oneindia Malayalam

  വര്‍ഗ്ഗീയതയുടെ ബലികുടീരത്തില്‍ ഇന്ധനം പകരാന്‍ തക്കം പാര്‍ത്തവര്‍ രംഗം കൈയ്യടക്കിയിരിക്കുന്നു. ശൂന്യാവസരങ്ങളില്‍ നിന്നു പോലും വിഷം പുരട്ടിയ വാര്‍ത്തകള്‍ സൃഷ്ടിച്ച് അധികാരമേറിയവര്‍ ഇന്ത്യ ഭരിക്കുമ്പോള്‍ നിയമ നടപടികള്‍ അസ്ഥാനത്താണ്. പക്ഷെ, ലൗ ജിഹാദ്, ഫുഡ് ജിഹാദ്, ഡ്രസ്സ് ജിഹാദ്...തുടങ്ങി ഇസ്ലാമോഫോബിയ തീര്‍ത്ത് ആഘോഷിക്കുന്നവരില്‍ ഒട്ടും പ്രതീക്ഷിക്കാത്ത മുഖങ്ങളും, പ്രസ്ഥാനങ്ങളും കടന്നു വരുമ്പോള്‍ വലിയ ദു:ഖം തോന്നുന്നു. മത വെറി പൂണ്ട് വിഷപ്പുക തുപ്പുന്ന അല്‍പ്പന്‍മാരില്‍ നിന്നും ഭാരതാംബയെ ദൈവം കാത്തുരക്ഷിക്കട്ടെ.

  സുരേഷ് ഗോപിയുടെ പ്രചാരണം കഴിഞ്ഞിട്ട് രണ്ട് വര്‍ഷത്തോടടുക്കുന്നു; പണം കിട്ടിയില്ലെന്ന് കരാറുകാര്‍

  English summary
  Fake News in North Indian Whatsapp Groups about Thenhipalam Panchayath President Suicide Attempt
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X