കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല സ്ത്രീ പ്രവേശം! മധ്യവയസ്കന്‍റെ ആത്മഹത്യ! പ്രചരിക്കുന്ന വാര്‍ത്തയുടെ വസ്തുത ഇതാണ്

  • By
Google Oneindia Malayalam News

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ തുടക്കം മുതല്‍ സംഘപരിവാര്‍ വ്യാപകമായ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു. അയ്യപ്പ ഭക്തരെ സര്‍ക്കാരും പോലീസും ചേര്‍ന്ന് പീഡിപ്പിക്കുകയാണെന്ന തരത്തിലടക്കം സംഘപരിവാര്‍ പ്രചരിപ്പിച്ചു. ഇത്തരം നുണകള്‍ കേരളത്തില്‍ ചെലവായില്ലേങ്കിലും ഉത്തരേന്ത്യയില്‍ ഇവ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു.

ജനവരി ഒന്ന് ശബരിമലയില്‍ യുവതീ പ്രവേശനം സാധ്യമായ പിന്നാലെയും സംഘപരിവാര്‍ പടച്ചുവിട്ട ഒരു വ്യാജ വാര്‍ത്ത ഉത്തരേന്ത്യയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. വളാഞ്ചേരി സ്വദേശിയായ ജയരാജന്‍റെ ആത്മഹത്യ ശബരിമലയില്‍ സ്ത്രീപ്രവേശനം സാധ്യമായതോടെയാണെന്നായിരുന്നു അത്. നിരവധി പേരാണ് ഈ വാര്‍ത്ത ഷെയര്‍ ചെയ്തത്.സംഭവത്തിന്‍റെ സത്യാവസ്ഥ ഇങ്ങനെ

 അയ്യപ്പ ഭക്തന്‍

അയ്യപ്പ ഭക്തന്‍

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ബിജെപി സമരം ശക്തമായ പിന്നാലെ ഉത്തരേന്ത്യയില്‍ ഏറ്റവുമധികം കത്തി പടര്‍ന്ന പോസ്റ്റ് മാന്നര്‍ സ്വദേശിയായ രാജേഷ് കുറുപ്പിന്‍റേതായിരുന്നു. കറുപ്പുടുത്ത് കയ്യില്‍ അയ്യപ്പ വിഗ്രഹം പിടിച്ച് തലയില്‍ ഇരുമുടിക്കെട്ടുമായി നിലത്തിരിക്കുന്ന രാജേഷിനെ പോലീസ് ബീട്ടിട്ട് കാല് കൊണ്ട് ചവിട്ടുന്ന ചിത്രമായിരുന്നു അത്.

കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍

കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍

ചിത്രം സോഷ്യല്‍ മീഡിയയില്‍ കത്തി പടര്‍ന്ന പിന്നാലെ രാജേഷിന്‍റെ പേരില്‍ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ അതിനകം തന്നെ ഉത്തരേന്ത്യന്‍ സംഘപരിവാര്‍ പേജുകള്‍ പോസ്റ്റ് ആഘോഷമാക്കി. വിശ്വാസികളെ വേട്ടയാടുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന തരത്തിലടക്കം സംഘപരിവാര്‍ ഈ പോസ്റ്റും വാര്‍ത്തയും ദേശീയ തലത്തില്‍ ആഘോഷിച്ചു.

 വളാഞ്ചേരി സ്വദേശി

വളാഞ്ചേരി സ്വദേശി

ഇപ്പോള്‍ മറ്റൊരു ചിത്രമാണ് അത്തരത്തില്‍ ഉത്തരേന്ത്യന്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ വ്യാപകമായി ഓടുന്നത്. ജനവരി ഒന്നിന് ആത്മഹത്യ ചെയ്ത വളാഞ്ചേരി സ്വദേശി ജയരാജന്‍റെ ഫോട്ടോയാണ് സംഘപരിവാര്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ വൈറലാവുന്നത്.

 ആത്മഹത്യ ചെയ്തു

ആത്മഹത്യ ചെയ്തു

ജനവരി രണ്ടിന് മലപ്പുറം കോഴിക്കോട് സ്വദേശികളായ ബിന്ദുവും കനക ദുര്‍ഗയും ശബരിമല ദര്‍ശനം നടത്തിയതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്ത അയ്യപ്പ ഭക്തന്‍ എന്ന പേരിലാണ് വളാഞ്ചേരി സ്വദേശിയായ ജയരാജന്‍റെ ചിത്രം സംഘപരിവാര്‍ പേജുകളില്‍ പ്രചരിക്കുന്നത്.

 ജനവരി ഒന്നിന്

ജനവരി ഒന്നിന്

സംഘപരിവാര്‍ പേജുകളായ ശംഖ്നാഥില്‍ പോസ്റ്റ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. നിരവധി പേരാണ് ഇത് ഷെയര്‍ ചെയ്തത്. എന്നാല്‍ സംഭവത്തിന്‍റെ സത്യാവസ്ഥ ഇതായിരുന്നു-പോസ്റ്റല്‍ വകുപ്പില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥനായ ജയരാജന്‍ ജനവരി ഒന്നിനാണ് ആത്മഹത്യ ചെയ്യുന്നത്.

 ബന്ധമില്ല

ബന്ധമില്ല

അതേസമയം ജയരാജന്‍റെ ആത്മഹത്യയ്ക്ക് ശബരിമല വിഷയവുമായി യാതൊരു ബന്ധവുമില്ലെന്ന് ജയരാജന്‍റെ കുടുംബം വ്യക്തമാക്കി രംഗത്തെത്തി. ഇതോടെ മറ്റൊരു വ്യാജ വാര്‍ത്തകൂടിയാണ് പൊളിഞ്ഞിരിക്കുന്നത്.

 ബലിദാനിക്കായി

ബലിദാനിക്കായി

നേരത്തേ ശബരിമലയിലെ പോലീസ് നടപടിക്കിടെ അയ്യപ്പ ഭക്തന്‍ കൊല്ലപ്പെട്ടു എന്ന രീതിയില്‍ ഒരു ബലിദാനിയെ സംഘടിപ്പിക്കാനുള്ള ശ്രമം ബിജെപി നടത്തിയത് വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു.

 ശിവദാസന്‍റെ മരണം

ശിവദാസന്‍റെ മരണം

ശബരിമലയിലെ സംഘര്‍ഷത്തിനിടെ ശിവദാസന്‍ എന്ന വ്യക്തിയെ ളാഹയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതോടെയാണ് പോലീസാണ് ശിവദാസനെ കൊന്നതെന്ന് വരുത്തി തീര്‍ക്കാന്‍ ബിജെപി ശ്രമിച്ചത്.എന്നാല്‍ ശബരിമലയില്‍ പോലീസ് നടപടിയുണ്ടാകുന്ന സമയത്ത് ശിവദാസന്‍ വീട്ടിലായിരുന്നു എന്ന് മക്കളും ബന്ധുക്കളും വെളിപ്പെടുത്തിയതോടെ ആ കള്ളം പൊളിഞ്ഞിരുന്നു.

 പെട്രോള്‍ ഒഴിച്ച്

പെട്രോള്‍ ഒഴിച്ച്

ശബരിമല വിഷയത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ ബിജെപിയുടെ നിരാഹാര സമര പരന്തലിന് സമീപത്ത് വെച്ച് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി മരിച്ച വേണുഗോപാലന്‍ ​എന്നയാളേയും ശബരിമല വിഷയത്തിലെ ബലിദാനിയാക്കി മാറ്റാന്‍ ബിജെപി ശ്രമം നടത്തിരുന്നു.

 മരണമൊഴി

മരണമൊഴി

വേണുഗോപാലിന്‍റെ മരണത്തില്‍ ഹര്‍ത്താലും ബിജെപി പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ കുടുംബ പ്രശ്നമാണ് മരണകാരണമെന്ന വേണുഗോപാലന്‍റെ മരണമൊഴി വന്നതോടെ ബിജെപിയുടെ ആ നീക്കവും പൊളിഞ്ഞു.

English summary
Fake News: Lord Ayyappa devotee commits suicide over entry of women inside Sabarimala temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X