കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഒടിയൻ' റിലീസ് ഡിവൈഎഫ്ഐ തടയുമെന്ന് പ്രചാരണം, സത്യാവസ്ഥ ഇങ്ങനെയാണ്

  • By Anamika Nath
Google Oneindia Malayalam News

തിരുവനന്തപുരം: മോഹന്‍ലാല്‍ ആരാധകരും മലയാള സിനിമാ ലോകവും വന്‍ പ്രതീക്ഷയിയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഈ ബിഗ്ബജറ്റ് ചിത്രം 14ാം തിയ്യതി തിയ്യറ്ററുകളിലേക്ക് എത്തുകയാണ്. അതിനിടെ ഇടത് യുവജന സംഘടനയായ ഡിവൈഎഫ്‌ഐ ഒടിയന്‍ തടയും എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

സംഘപരിവാര്‍ അനുകൂല ഫേസ്ബുക്ക്, വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലാണ് ഈ പ്രചാരണം നടക്കുന്നത്. ഒടിയന്റെ റിലീസ് തടയുമെന്ന് ഡിവൈഎഫ്‌ഐ പ്രഖ്യാപിച്ചിട്ടുണ്ടോ ? സത്യാവസ്ഥ എന്താണ് ?

'ഡിവൈഎഫ്ഐ ഒടിയൻ തടയും'

'ഡിവൈഎഫ്ഐ ഒടിയൻ തടയും'

സംഘപരിവാര്‍ അനുകൂല ഫേസ്ബുക്ക് ട്രോള്‍ പേജായ ഔട്ട്‌സ്‌പോക്കണിലാണ് മോഹന്‍ലാലിന്റെ ഒടിയന്റെ റിലീസ് തടയുമെന്ന് ഡിവൈഎഫ്‌ഐ പ്രഖ്യാപിച്ചിരിക്കുന്നതായും മോഹന്‍ലാല്‍ ഫാന്‍സ് അത് ചെറുക്കുമെന്നുമുളള തരത്തില്‍ പ്രചാരണം നടക്കുന്നത്. തോമസ് ചാണ്ടി കായല്‍ നികത്തിയപ്പോള്‍ അന്തങ്ങളുടെ വായില്‍ പഴം ആയിരുന്നു, തടയാനാണ് ഭാവമെങ്കില്‍ ഓടാന്‍ കണ്ടം പോരാതെ വരും എന്ന് മോഹന്‍ലാല്‍ ഫാന്‍സ് എന്ന കുറിപ്പും ട്രോളിനൊപ്പമുണ്ട്.

സംഘികളുടെ പ്രചാരണം

സംഘികളുടെ പ്രചാരണം

മാത്രമല്ല ഒടിയന്‍ റിലീസ് ചെയ്യാനിരിക്കുന്ന ഒരു തിയറ്ററിന് മുന്നില്‍ നിന്ന് ഡിവൈഎഫ്‌ഐ പതാകയേന്തി ഒരു കൂട്ടം യുവാക്കള്‍ മുദ്രാവാക്യം വിളിക്കുന്ന വീഡിയോയും വന്‍ തോതില്‍ പ്രചരിക്കപ്പെടുന്നു. എന്നാല്‍ ഈ പ്രചാരണങ്ങളുടെ സത്യാവസ്ഥ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. ഒടിയന്റെ റിലീസ് തടയുമെന്ന് ഡിവൈഎഫ്‌ഐ പ്രഖ്യാപിക്കുകയോ പ്രതിഷേധം സംഘടിപ്പിക്കുകയോ ചെയ്തിട്ടില്ല.

വീഡിയോ പ്രചരിക്കുന്നു

വീഡിയോ പ്രചരിക്കുന്നു

വിഷയം മറ്റൊന്നാണ്. ആലപ്പുഴ ഹരിപ്പാടുളള ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുളള എം ലാല്‍ സിനി പ്ലസ് തിയറ്റര്‍ സമുച്ചയത്തിലെ അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെയാണ് ഡിവൈഎഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചിരുന്നത്. തിയറ്റര്‍ സമുച്ചയത്തിനായി നിര്‍മ്മിച്ച മതിലും ക്യാബിനും നിയമം ലംഘിച്ചാണ് നിര്‍മ്മിച്ചത് എന്ന് ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നഗരസഭ നിര്‍മ്മാണം നിര്‍ത്താന്‍ നോട്ടീസ് നല്‍കി.

അനധികൃത നിർമ്മാണത്തിനെതിരെ

അനധികൃത നിർമ്മാണത്തിനെതിരെ

എന്നാല്‍ നോട്ടീസ് അവഗണിച്ചും നിര്‍മ്മാണം തുടര്‍ന്നു. തുടര്‍ന്ന് നിയമം ലംഘിച്ച് നിര്‍മ്മിച്ച ഭാഗങ്ങള്‍ പൊളിച്ച് നീക്കാന്‍ നഗരസഭ ഉത്തരവിട്ടു. നിയമം ലംഘിച്ചുളള നിര്‍മ്മാണ പ്രവര്‍ത്തനം ഡിവൈഎഫ്‌ഐ തടഞ്ഞിരുന്നു. പൊളിച്ച് നീക്കാനുളള നോട്ടീസ് പ്രതിഷേധക്കാരെ കാണിച്ചതിന് ശേഷമാണ് അവര്‍ പിരിഞ്ഞ് പോയത്. ഈ സംഭവത്തിന്റെ വീഡിയോ ആണ് ഒടിയന്‍ റിലീസ് തടയാന്‍ ഡിവൈഎഫ്‌ഐ ശ്രമിക്കുന്നു എന്ന തരത്തില്‍ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത്.

പരാതി നൽകാൻ ഡിവൈഎഫ്ഐ

പരാതി നൽകാൻ ഡിവൈഎഫ്ഐ

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: ശ്രീ മോഹൻലാൽ നായകനായ ചലച്ചിത്രം “ഒടിയൻ”ഡിവൈഎഫ്ഐ തടയാൻ പോകുന്നു എന്ന് നവമാധ്യമങ്ങളിൽ ചിലർ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് അടിസ്ഥാന രഹിതമാണ്‌.യാഥാർഥ്യത്തിന്റെ കണിക പോലുമില്ലാത്ത ഇത്തരം നുണ പ്രചാരണങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ ഉണ്ടാകണം. വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ ഡിവൈഎഫ്ഐ നിയമ നടപടി സ്വീകരിക്കും. ഇത് സംബന്ധിച്ച് ഡിജിപിക്ക് ഡിവൈഎഫ്ഐ പരാതി നൽകും.

ഫേസ്ബുക്ക് പോസ്റ്റ്

എഎ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

മധ്യപ്രദേശിൽ കോൺഗ്രസ് സ്വപ്നം പൊലിയും, ബിജെപിക്ക് 126 സീറ്റുകൾ വരെയെന്ന് റിപ്പബ്ലിക്- ജന്‍ കി ബാത്ത്മധ്യപ്രദേശിൽ കോൺഗ്രസ് സ്വപ്നം പൊലിയും, ബിജെപിക്ക് 126 സീറ്റുകൾ വരെയെന്ന് റിപ്പബ്ലിക്- ജന്‍ കി ബാത്ത്

English summary
Fake news spreads that DYFI will stop Odiyan Movie release
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X