കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഫ്യൂ ദിനത്തിലെ പരാമര്‍ശത്തില്‍ മോഹന്‍ലാലിനെതിരെ കേസെടുത്തോ? വാര്‍ത്തയിലെ സത്യമിതാണ്

Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രധാനമന്ത്രി കഴിഞ്ഞ ഞായറാഴ്ച ജനത കര്‍ഫ്യൂ നടത്താന്‍ ആഹ്വാനം ചെയ്തിരുന്നു. ഇത് വളരെ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനിടെ ജനങ്ങള്‍ ആരും പുറത്തിറങ്ങരുതെന്നും എല്ലാവരും സഹകരിക്കണമെന്നും ആവശ്യപ്പെട്ട് മോഹന്‍ലാലും രംഗത്തെത്തിയിരുന്നു. മഹാവിപത്തിനെ നമ്മള്‍ ഒറ്റക്കെട്ടായി നേരിടണം. ഒരുപാടുപേര്‍ കോവിഡിനെ ഗൗരവത്തോടെ കാണുന്നില്ല എന്നതില്‍ ദുഃഖമുണ്ടെന്ന് പറഞ്ഞ ലാല്‍ വൈകുന്നേരം അഞ്ച് മണിയോടെ എല്ലാവരും കൂടി ക്ലാപ്പ് ചെയ്യുമ്പോള്‍ ഒരുപാട് വൈറസും ബാക്റ്റീരിയയും ചത്തുപോകുമെന്നും പറഞ്ഞിരുന്നു.

എന്നാല്‍ ഇതിനെ തുടര്‍ന്ന് വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമായിരുന്നു താരം നേരിടേണ്ടി വന്നത്. സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തിയ ലാലിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ മോഹന്‍ലാലിനെതിരെ മനുഷ്യാവകാശ കമ്മിഷന്‍ കെസടുത്തെന്ന തരത്തില്‍ പ്രചരണം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചില ഓണ്‍ലൈന്‍ പ്ത്രങ്ങളില്‍ വാര്‍ത്തയും വന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് മനുഷ്യാവകാശ കമ്മിഷന്‍ രംഗത്തെത്തിയിരിക്കുകയാണ്. കെസടുത്തെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അറിയിച്ചു. ഇന്ന് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. വിശദാംശങ്ങളിലേക്ക്.

കേസെടുത്തിട്ടില്ല

കേസെടുത്തിട്ടില്ല

മോഹന്‍ലാലിനെതിരെ കേസെടുത്തെന്ന് തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് മനുഷ്യാവകാശ കമ്മിഷന്‍ അറിയിച്ചു. കൊറോണ സംബന്ധിച്ച പ്രസ്താവനയ്‌ക്കെതിരെ ചൊവ്വാഴ്ച വൈകുന്നേരം മോഹന്‍ലാലിനെതിരെ കെസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഓണ്‍ലൈനില്‍ ഒരു പരാതി ലഭിച്ചിരുന്നു. ആ പരാതിയിന്മേല്‍ നമ്പര്‍ ഇടുക മാത്രമാണ് ചെയ്തത്. പരാതി കമ്മിഷന്‍ കാണുകയോ. ഉത്തരവ് പാസാക്കുകയോ ചെയ്തിട്ടില്ലെന്ന് പത്രക്കുറിപ്പില്‍ പറയുന്നു.

വിമര്‍ശനം

വിമര്‍ശനം

മോഹന്‍ലാലിന്റെ പരാമര്‍ശത്തില്‍ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വലിയ വിമര്‍ശങ്ങളാണ് ഉയര്‍ന്നത്. നമ്മുടെ നാട്ടിലെ ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ കയ്യടിക്കുകയോ പാത്രങ്ങള്‍ കൊട്ടുകയോ മണി അടിക്കുകയോ ചെയ്യാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടത് മോഹന്‍ലാല്‍ പോലും മനസിലാക്കിയത് ഈ വിധത്തില്‍ ആണെങ്കില്‍ നമ്മുടെ കാര്യം കഷ്ടം തന്നൈയെന്നാണ് ബെന്യാമിന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. വ്യാജ പ്രചരണം നടത്തിയ മോഹന്‍ലാലിനെ തുറങ്കിലടക്കണമെന്നാണ് എഴുത്തുകാരനുമായ എന്‍ഇ സുധീര്‍ ആവശ്യപ്പെട്ടത്. ഏറെ ജനസ്വാധീനമുള്ള ഒരാള്‍ അന്ധവിശ്വാസം പ്രചരിപ്പിക്കുമ്പോള്‍ , അതും മാനവരാശി ഇത്രയും ഭയാനകമായ ഒരു ദുരന്ത മുഖത്ത് നില്‍ക്കുമ്പോള്‍ ഭരണകൂടം എന്തു ചെയ്യണം? അയാള്‍ ഇനിയും ഇത്തരം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കില്ലെന്ന് ഉറപ്പാക്കണമെന്ന് എന്‍ഇ സുധീര്‍ പറഞ്ഞു.

കൈയടിയില്‍ വൈറസ് നശിക്കുന്നു

കൈയടിയില്‍ വൈറസ് നശിക്കുന്നു

കൈയ്യടിക്കുന്നത് കൊറോണ വൈറസിനെ നശിപ്പിക്കും എന്നായിരന്നു മോഹന്‍ലാല്‍ പറഞ്ഞത്. വൈകീട്ട് ഒമ്പത് മണി വരെ വീട്ടില്‍ നില്‍ക്കുകയും അഞ്ച് മണിക്ക് നമ്മള്‍ എല്ലാവരും കൂടി ക്ലാപ്പ് ചെയ്യുകയും ചെയ്യുന്നത് വലിയ പ്രോസസാണ്.ആ ശബ്ദം എന്ന് പറയുന്നത് ഒരു വലിയ മന്ത്രം പോലെയാണ്.ഒരുപാട് ബാക്റ്റീരിയയും വൈറസുമൊക്കെ നശിച്ച് പോകാന്‍ സാധ്യതയുണ്ട്. അങ്ങനെ നശിച്ച് പോട്ടെ. എല്ലാവരും സഹകരിക്കണമെന്ന് ഞാന്‍ താഴ്മയായി അപേക്ഷിക്കുന്നു, എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.

 ന്യായീകരിച്ച് ഫേസ്ബുക്ക് പോസ്റ്റ്

ന്യായീകരിച്ച് ഫേസ്ബുക്ക് പോസ്റ്റ്

ചാനലില്‍ പറഞ്ഞ പ്രസ്താവനയെ ന്യായീകരിച്ച് ഫേസ്ബുക്കില്‍ ഒരു പോസ്റ്റുമായി മോഹന്‍ലാല്‍ പിന്നീട് രംഗത്തെത്തി. കൈയ്യടിച്ച് നമ്മള്‍ എല്ലാവരും ചേര്‍ന്ന് ആ പ്രവര്‍ത്തി ചെയ്യുമ്പോള്‍, അതൊരു പ്രാര്‍ത്ഥന പോലെ ആയിത്തീരുന്നു. നമ്മെ എല്ലാവരെയും ഒരുപോലെ ബാധിച്ചിരിക്കുന്ന സര്‍വ്വ അണുക്കളും ആ പ്രാര്‍ത്ഥനയുടെ ശക്തിയില്‍ നശിച്ചു തുടങ്ങട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം... ഈ നിമിഷം പ്രത്യാശ അല്ലാതെ എന്തുണ്ട് നമുക്ക് ബാക്കിയായി....ജീവന് ഭീഷണിയായ കൊറോണ വൈറസിനെ ഫലപ്രദമായി നേരിടാനുള്ള മരുന്ന് എത്രയും വേഗം കണ്ടുപിടിക്കാന്‍ ശാസ്ത്രത്തിനു സാധിക്കട്ടെ. എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയത്.

English summary
Fake News On Case Against Mohanlal Humanrights Commission amid Janata Curfew
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X