Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ്-കാവ്യ വിവാഹം കാണാന്‍ ഗുരുവായൂരിലെത്തിയവര്‍ പ്ലിംഗി!!!

ഗുരുവായൂര്‍: ദിലീപിനേയും കാവ്യ മാധവനേയും മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും പല തവണ വിവാഹം കഴിപ്പിച്ചതാണ്. അത് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിയ്ക്കുകയാണെന്നതാണ് തമാശ.

എന്നാല്‍ ഇത്തവണ അത് അല്‍പം കടന്നുപോയി. ഗുരുവായൂരില്‍ വച്ചാണ് വിവാഹം എന്ന് വാര്‍ത്ത പ്രചരിച്ചതോടെ ക്ഷേത്രത്തിലേക്ക് കുതിച്ചത് നിരവധി പേരാണെന്നാണ് വാര്‍ത്ത. പലതവണ കേട്ട് പരിചയിച്ചതുകൊണ്ടാവാം, ദിലീപും കാവ്യയും ഇക്കാര്യത്തില്‍ വലിയ പ്രശ്‌നമൊന്നും ഉണ്ടാക്കിയില്ല. രണ്ട് പേരും വാര്‍ത്ത നിഷേധിക്കുകയും ചെയ്തു.

ഗുരുവായൂര്‍ കല്യാണം

ഗുരുവായൂര്‍ കല്യാണം

ഗുരുവായൂരില്‍ ക്ഷേത്രത്തില്‍ വച്ച് ദിലീപും കാവ്യ മാധവനും വിവാഹിതരാകുന്നു എന്നായിരുന്നു വാര്‍ത്തകള്‍. സോഷ്യല്‍ മീഡിയയിലാണ് വാര്‍ത്ത പ്രചരിച്ചത്.

വിഷുപ്പിറ്റേന്ന്

വിഷുപ്പിറ്റേന്ന്

വിഷുവിന്റെ തൊട്ടുത്ത ദിവസം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം എന്നായിരുന്നു പ്രചരിച്ചിരുന്നത്. തൊട്ടടുത്ത ദിവസം എറണാകുളം ലെ മെറിഡിയന്‍ ഹോട്ടലില്‍ റിസപ്ഷന്‍ എന്നും!

കാവ്യയുടെ അച്ഛന്റെ പത്ര സമ്മേളനം!

കാവ്യയുടെ അച്ഛന്റെ പത്ര സമ്മേളനം!

കാവ്യ മാധവന്റെ പിതാവ് കൊച്ചിയില്‍ പത്ര സമ്മേളനം നടത്തിയാണ് വിവാഹ വാര്‍ത്ത അറിയിച്ചതെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്.

വിളിയോട് വിളി

വിളിയോട് വിളി

ഗുരുവായൂരിലെ ഏത് ഹോട്ടലില്‍ വച്ചാണ് വിവാഹത്തിന്റെ മറ്റ് ചടങ്ങുകള്‍ എന്നായി ആരാധകരുടെ അന്വേഷണം. ഗുരുവായൂരിലെ പ്രധാനപ്പെട്ട മിക്ക ഹോട്ടലുകളിലേക്കും ഫോണ്‍ വിളികളുടെ ബഹളം ആയിരുന്നു.

ക്ഷേത്രത്തിലോക്കും ഫോണ്‍ വിളി

ക്ഷേത്രത്തിലോക്കും ഫോണ്‍ വിളി

വിവാഹം നടത്തണമെങ്കില്‍ ക്ഷേത്രാധികൃതര്‍ അറിയണമല്ലോ... ഇക്കാര്യം അന്വേഷിച്ചും ഫോണ്‍ വിളികളുടെ ബഹളമായിരുന്നത്രെ.

രാവിലെ മുതല്‍ കാത്തിരിപ്പ്

രാവിലെ മുതല്‍ കാത്തിരിപ്പ്

വിവാഹ വാര്‍ത്ത കേട്ട് രാവിലെ തന്നെ എത്തിയവര്‍ ക്ഷേത്ര പരിസരത്ത് ചുറ്റിപ്പറ്റി നിന്നു. വൈകീട്ടുവരെ ഗുരുവായൂരില്‍ തമ്പടിച്ചവരും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

വെറും കുപ്രചാരണം

വെറും കുപ്രചാരണം

ഇപ്പോള്‍ നടക്കുന്നത് വെറും കുപ്രചാരണം മാത്രമാണെന്നാണ് കാവ്യ മാധവന്‍ ഇതിനോട് പ്രതികരിച്ചത്.

കല്യാണമുണ്ടേല്‍ അറിയിക്കും

കല്യാണമുണ്ടേല്‍ അറിയിക്കും

താന്‍ വിവാഹം കഴിയ്ക്കുന്നുണ്ടെങ്കില്‍ അത് ജനങ്ങളെ അറിയിയ്ക്കും എന്നാണ് ദിലീപ് പ്രതികരിച്ചത്.

15 തവണ കല്യാണം കഴിപ്പിച്ചു

15 തവണ കല്യാണം കഴിപ്പിച്ചു

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഒരു 15 തവണയെങ്കിലും തന്നെ വിവാഹം കഴിപ്പിച്ചിട്ടുണ്ടാകും എന്നാണ് ദിലീപ് തമാശ കലര്‍ത്തി പറഞ്ഞത്.

രണ്ട് പേരും വിവാഹ മോചിതര്‍

രണ്ട് പേരും വിവാഹ മോചിതര്‍

ദിലീപും കാവ്യയും വിവാഹ മോചിതരാണ്. ഇരുവരും ഒരുപാട് സിനിമകളിള്‍ ഒരുമിച്ച് അഭിനയിച്ചിട്ടും ഉണ്ട്. പിന്നെ കഥകള്‍ പ്രചരിപ്പിക്കാന്‍ ആര്‍ക്കും ബുദ്ധിമുട്ടില്ലല്ലോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+