ഏലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മരിച്ചെന്ന വ്യാജ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു
കോഴിക്കോട്: ഏലത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചെന്ന വ്യാജ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കിഷന്‍ ചന്ദാണ് വാഹനാപകടത്തില്‍ മരിച്ചെന്ന് പ്രചരിക്കുന്നത്.
കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ കിഷന്‍ ചന്ദിനും ഡ്രൈവര്‍ക്കും പരിക്കേറ്റിരുന്നു. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന വഴിയ്ക്കാണ് അപകടം സംഭവിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ടാങ്കര്‍ ലോറിയില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം സംഭവിച്ചത്.

ഞായറാഴ്ച രാവിലെ 6.30 ന് പുത്തനത്താണിക്കു സമീപം അതിരുമടയിലാണ് അപകടം നടന്നത്. അപകടത്തില്‍ കിഷന്‍ ചന്ദ് ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു. അപകടത്തെ തുടര്‍ന്ന് കിഷന്‍ ചന്ദിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ കോട്ടക്കല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.













Click it and Unblock the Notifications