Get Updates
Get notified of breaking news, exclusive insights, and must-see stories!

കോക്കോനാട് വെളിച്ചെണ്ണയ്ക്ക് എതിരെ ഞെട്ടിയ്ക്കുന്ന വ്യാജ പ്രചാരണം, കുടുങ്ങാന്‍ പോകുന്നത്....

തിരുവനന്തപുരം: കോക്കോനാട് വെളിച്ചെണ്ണയ്‌ക്കെതിരെ ഫേസ്ബുക്കിലും മറ്റും വ്യാപകമായി നടന്ന പ്രചാരണത്തിനെതിരെ കമ്പനി രംഗത്ത്. വെളിച്ചെണ്ണയില്‍ മെഴുകിന്റെ അംശം കണ്ടെത്തിയെന്ന വ്യാജ പ്രചാരണത്തിനെതിരെയാണ് കെഎല്‍എഫ് കമ്പനി അധികൃതര്‍ രംഗത്ത് എത്തിയത്. പരാതിയുമായി ഇവര്‍ സൈബര്‍ സെല്ലിനെ സമീപിച്ചിരിയ്ക്കുകയാണ്.

കോക്കോനാട് വെളിച്ചെണ്ണ അരിച്ചപ്പോള്‍ മെഴുകിന്റെ ചെറിയ കഷ്ണങ്ങള്‍ കിട്ടിയെന്ന പേരിലാണ് ദൃശ്യങ്ങള്‍ പ്രചരിയ്ക്കുന്നത്. ഈ സാഹചര്യത്തിലാണ് തെറ്റിദ്ധാരണ മാറ്റാന്‍ വിശദീകരണവുമായി കമ്പനി തന്നെ രംഗത്ത് എത്തിയത്.

വ്യാജപ്രചാരണം

വ്യാജപ്രചാരണം

കോക്കോനാട് വെളിച്ചെണ്ണയില്‍ മെഴുക് കഷ്ണങ്ങള്‍ കണ്ടെത്തിയെന്ന പേരില്‍ നടക്കുന്ന പ്രചാരണം വ്യാജമാണെന്ന് കെഎല്‍എഫ് കമ്പനി അധികൃതര്‍

തകര്‍ക്കാന്‍

തകര്‍ക്കാന്‍

കമ്പനിയെ തകര്‍ക്കാനുള്ള ശ്രമമാണ് പ്രചാരണത്തിന് പിന്നിലെന്നാണ് അധ്കൃതര്‍ പറയുന്നത്

കാലാവസ്ഥാ...

കാലാവസ്ഥാ...

കാലാവസ്ഥാ വ്യതിയാനം മൂലം വെളിച്ചെണ്ണയില്‍ സ്വാഭാവികമായി ഉണ്ടാവുന്ന ഗ്രാന്യൂള്‍സാണ് മെഴുകായി തെറ്റിദ്ധരിച്ചിരിയ്ക്കുന്നത്. ഈ ഗ്രാന്യൂള്‍സ് പരിശോധിച്ച് നോക്കിയാലും രുചിച്ച് നോക്കിയാലും വെളിച്ചെണ്ണ തന്നെയാണെന്ന് മനസിലാകും

കുടുങ്ങും

കുടുങ്ങും

ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നവര്‍ സൈബര്‍ സെല്ലിന്റെ പിടിയിലാകാനാണ് സാധ്യത.

സൈബര്‍ സെല്ലില്‍

സൈബര്‍ സെല്ലില്‍

വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ കേരളത്തിലും വിദേശ രാജ്യങ്ങളിലുമുള്ള സൈബര്‍ സെല്ലുകളില്‍ കമ്പനി പരാതി നല്‍കിയിട്ടുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+