വിടി ബല്‍റാം കോണ്‍ഗ്രസ് വിടുന്നോ.... 'ഇച്ചിരി പുളിയ്ക്കും'
തൃത്താല: കോണ്‍ഗ്രസ്സുകാരിലെ സഖാവ് എന്നാണ് പലരും തൃത്താലയിലെ യുവ എംഎല്‍എ വിടി ബല്‍റാമിനെ വിശേഷിപ്പിയ്ക്കാറുള്ളത്. പലപ്പോഴും കോണ്‍ഗ്രസിന്റെ പല നിലപാടുകളോടും വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുള്ള ആളാണ് ബല്‍റാം. അതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് അത്യാവശ്യം ശാസനയൊക്കെ കിട്ടിയിട്ടും ഉണ്ട്.
എന്നാല്‍ ബല്‍റാം കോണ്‍ഗ്രസ് വിട്ടുപോവുകയാണെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിയ്ക്കുമോ... എന്നാല്‍ അങ്ങനെ ഒരു വാര്‍ത്ത ഫേസബുക്കില്‍ കറങ്ങി നടക്കുന്നുണ്ട്. എന്നാല്‍ അതിന് ചുട്ട മറുപടിയുമായി ബല്‍റാം തന്നെ രംഗത്തിറങ്ങി.

പടിയറക്കത്തിന്റെ പടിവാതില്‍ക്കല്‍ എന്ന പേരില്‍ ഒരു പോസ്റ്റ് ആണ് പ്രചരിയ്ക്കുന്നത്. താന്‍ കോണ്‍ഗ്രസിന്റെ പടിയിറങ്ങാനുള്ള ആലോചനയിലാണെന്ന് ബല്‍റാം പറഞ്ഞു എന്നാണ് വാര്‍ത്ത. കൊല്ലം ജില്ലയിലെ അഞ്ചലില്‍ ഉള്ള ഒരു പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തിലാണത്രെ ഇങ്ങനെ പറഞ്ഞത്. ബാര്‍ കോഴ വിവാദത്തില്‍ ആരോപണ വിധേയനായ മന്ത്രി കെ ബാബുവിനെ കുറിച്ച് ചോദി്ചപ്പോഴായിരുന്നത്രെ എംഎല്‍എയുടെ പ്രതികരണം.
ഇച്ചിരി പുളിക്കുംഅങ്ങനെ ഒരു തോന്നലെങ്കിലും മനസ്സിലുണ്ടായിരുന്നെങ്കിൽ അത് മിനിമം ഒരു ദേശീയ ചാനൽ വാർത്തയെങ്കിലുമാക്കാൻ ...
Posted by VT Balram on Saturday, 9 May 2015
കോണ്‍ഗ്രസിനെ ഇപ്പോള്‍ നയിക്കുന്നത് ഒരു കൂട്ടം ധനമോഹികള്‍ മാത്രമാണെന്നും ബല്‍റാം പറഞ്ഞതായിട്ടാണ് വാര്‍ത്ത. സതീഷ് അഞ്ചല്‍ എന്നയാള്‍ക്ക് കടപ്പാടും വച്ചിട്ടുണ്ട് ചിത്രത്തില്‍.
സംഭവം ശ്രദ്ധയില്‍ പെട്ട ബല്‍റാം ഉടന്‍ തന്നെ ഒരു പോസ്റ്റ് ഇറക്കി. 'ഇച്ചിരി പുളിയ്ക്കും' എന്ന തലക്കെട്ടോടെയാണ് കുറിപ്പ്. അങ്ങനെ ഒരു തോന്നലുണ്ടെങ്കില്‍ മിനിമം ഒരു ദേശീയ ചാനല്‍ വാര്‍ത്തയാക്കാനെങ്കിലും തനിക്കറിയാം എന്നാണ് ബല്‍റാം പറയുന്നത്. വാര്‍ത്ത പുറത്ത് വിട്ടു എന്ന് പറയുന്ന പ്രാദേശിക പത്രപ്രവര്‍ത്തകനെ പരിഹസിക്കാനും ബല്‍റാം മറന്നില്ല.












Click it and Unblock the Notifications