കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്നസെന്റിനും സലീം കുമാറിനും ശേഷം വീണ്ടും സോഷ്യല്‍ മീഡിയ 'കൊലപാതകം'... ഇത്തവണ ജാനകിയമ്മ

Google Oneindia Malayalam News

Recommended Video

cmsvideo
ജാനകിയമ്മ ഇനി പാടില്ല, മരിച്ചെന്ന് സോഷ്യല്‍ മീഡിയ

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് ഒരു പുതിയ സംഭവം അല്ല. അങ്ങനെ എത്രയോ സെലിബ്രിറ്റികളെ സോഷ്യല്‍ മീഡിയ കൊന്നിരിക്കുന്നു.

മോഹന്‍ലാല്‍ ആശുപത്രിയില്‍... എന്താണ് പ്രശ്‌നം? ആരാധകര്‍ ആശങ്കപ്പെട്ടു...മോഹന്‍ലാല്‍ ആശുപത്രിയില്‍... എന്താണ് പ്രശ്‌നം? ആരാധകര്‍ ആശങ്കപ്പെട്ടു...

അത്തരത്തിലുള്ള വ്യാജ വാര്‍ത്തയുടെ ഒടുവിലത്തെ ഇരയാണ് ഗായിക എസ് ജാനകി. ഗാനാലാപനത്തില്‍ നിന്ന് വിടവാങ്ങുന്നു എന്ന ജാനകിയുടെ പ്രഖ്യാപനം ആണ് ചിലരെ തെറ്റിദ്ധരിപ്പിച്ചത്.

ജയിലിറങ്ങിയ ദിലീപിന് 50-ാം പിറന്നാൾ; മൂന്നാം വിവാഹം, പീഡന കേസ്... ദിലീപിന്റെ ജീവിതത്തിലെ 50 സംഭവങ്ങജയിലിറങ്ങിയ ദിലീപിന് 50-ാം പിറന്നാൾ; മൂന്നാം വിവാഹം, പീഡന കേസ്... ദിലീപിന്റെ ജീവിതത്തിലെ 50 സംഭവങ്ങ

പിന്നെ പറയണോ പൂരം... വാട്‌സ് ആപ്പില്‍ എസ് ജാനകിയ്ക്ക് ആദരാഞ്ജലികള്‍ അര്‍പിച്ച് സന്ദേശങ്ങളുടെ പ്രവാഹം തന്നെ ആയിരുന്നു.

എസ് ജാനകി

എസ് ജാനകി

മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന ഗായികയാണ് എസ് ജാനകി. ഏറെ ഇഷ്ടത്തോടെ ജാനകിയമ്മ എന്ന് ആരാധകര്‍ എസ് ജാനകയി വിളിക്കുന്നു.

മരിച്ചുവെന്ന്

മരിച്ചുവെന്ന്

അങ്ങനെയുള്ള ജാനകിയമ്മ മരിച്ചു എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതിന് പിന്നില്‍ ഒരു തെറ്റിദ്ധാരണ ആയിരുന്നു കാരണം.

പാട്ട് നിര്‍ത്തി

പാട്ട് നിര്‍ത്തി

താന്‍ പാട്ട് നിര്‍ത്തുന്നു എന്ന എസ് ജാനകിയുടെ പ്രഖ്യാപനം ആയിരുന്നു പലരും തെറ്റിദ്ധരിച്ചത്. എസ് ജാനകി പാട്ടില്‍ നിന്ന് വിടവാങ്ങി എന്ന രീതിയില്‍ വന്ന വാര്‍ത്തകള്‍ ചിലര്‍ തെറ്റായി മനസ്സിലാക്കുകയായിരുന്നു.

പാട്ട് പാടി നിര്‍ത്തി

പാട്ട് പാടി നിര്‍ത്തി

മൈസൂരുവില്‍ നടന്ന സംഗീത പരിപാടിയില്‍ ആയിരുന്നു ജാനകിയമ്മ ആ പ്രഖ്യാപനം നടത്തിയത്. സിനിമ സംഗീതത്തില്‍ ചെയ്യാവുന്നതെല്ലാം ചെയ്തു എന്ന തോന്നല്‍ കുറച്ച് കാലമായിട്ടുണ്ട് എന്നും ജാനകിയമ്മ പറഞ്ഞിരുന്നു.

48,000 പാട്ടുകള്‍

48,000 പാട്ടുകള്‍

മലയാളം ഉള്‍പ്പെടെ 17 ഭാഷകളില്‍ പാടിയിട്ടുണ്ട് എസ് ജാനകി. ഏതാണ്ട് 48,000 ല്‍ അധികം പാട്ടുകള്‍ ജാനതി പാടിയിട്ടുണ്ട്.

മലയാളിയല്ല

മലയാളിയല്ല

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണെങ്കിലും മലയാളിയല്ല എസ് ജാനകി. 1938 ല്‍ ആന്ധ്ര പ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ ആയിരുന്നു ജാനകിയുടെ ജനനം.

പുരസ്‌കാരങ്ങള്‍

പുരസ്‌കാരങ്ങള്‍

മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നാല് തവണ നേടിയിട്ടുണ്ട് 14 തവണ കേരളവും സംസ്ഥാന പുരസ്‌കാരം നല്‍കി ജാനകിയെ ആദരിച്ചിട്ടുണ്ട്.

ആദ്യമല്ല ഇങ്ങനെ

ആദ്യമല്ല ഇങ്ങനെ

ജീവനോടെ ഇരിക്കുന്ന സെലിബ്രിറ്റികളെ സോഷ്യല്‍ മീഡിയ 'കൊല്ലുന്നത്' ആദ്മായിട്ടല്ല. മലയാളത്തില്‍ തന്നെ ഒരുപാട് താരങ്ങള്‍ ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ക്ക് ഇരയായിട്ടുണ്ട്.

ഇന്നസെന്റ്

ഇന്നസെന്റ്

അര്‍ബുദ ബാധിതനാണ് നടനും എംപിയും ആയ ഇന്നസെന്റ്. എന്നാല്‍ അദ്ദേഹം ചികിത്സയിലൂടെ തിരിച്ചുവന്നു. പക്ഷേ, അതിനിടയില്‍ ഇന്നസെന്റ് മരിച്ചു എന്ന രീതിയില്‍ പലരും വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു.

സലീം കുമാര്‍

സലീം കുമാര്‍

ദേശീയ പുരസ്‌കാര ജേതാവും ഹാസ്യ താരവും ആയ സലീം കുമാറും ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ക്ക് ഇരയായിട്ടുണ്ട്. എന്നാല്‍ ഇവരെല്ലാം ഇപ്പോഴും ആരോഗ്യത്തോടെ ഇരിക്കുന്നു.

കനകയേയും

കനകയേയും

മലയാളികളുടെ പ്രിയ നായിക ആയിരുന്ന കനകയെ കുറിച്ചും ഇങ്ങനെ വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ അതിന് തുടക്കം കുറിച്ചത് ഒരു മുഖ്യധാരാ മാധ്യമം ആയിരുന്നു എന്നതായിരുന്നു ഏറ്റവും വലിയ ദുരന്തം.

English summary
Fake news spreading on social media that singer S Janaki passed away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X