വീട്ടില്‍ കള്ളനോട്ടടി, മാതൃകയാകേണ്ടിടത്ത്, ബിജെപി നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി!

  • Posted By:
Subscribe to Oneindia Malayalam

തൃശൂര്‍: കള്ളനോട്ടും നോട്ടടി യന്ത്രവും പിടികൂടിയ കേസിലെ പ്രതികളായ ബിജെപി നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ബിജെപി ജില്ലാ നേതൃത്വം അറിയിച്ചു.മതിലകം സ്വദേശിയായ യുവമോര്‍ച്ചയുടെ പഞ്ചായത്ത് കമ്മിറ്റി അംഗവുമായ രാഗേഷ് ഏഴാച്ചേരിയുടെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് കള്ളനോട്ട് കണ്ടെത്തിയത്.

വീട്ടില്‍ ഇരുന്ന രാത്രിയില്‍ കള്ളപ്പണം സ്വന്തമായി അടിച്ചിറക്കുന്ന ഇയാള്‍ കള്ളപ്പണത്തിനെതിരെയുള്ള പ്രചരണപരിപാടികളില്‍ പങ്കെടുക്കാറുമുണ്ട്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ നയിച്ച പ്രചരണജാഥയുടെ പോസ്റ്ററുകളില്‍ രാഗേഷിന്റെ ഫോട്ടോയും നേരത്തെ വന്നിട്ടുണ്ട്.

bjp

2000, 500, 100, 50, 20 രൂപകളുടെ നോട്ടാണ് പോലീസ് ഇയാളുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത്. പെട്രോള്‍ പമ്പിലും ബാങ്കുകളിലുമായിരുന്നു ഇയാള്‍ പണം കൈമാറിയിരുന്നത്.

English summary
Fake note bjp Trissur
Please Wait while comments are loading...