Get Updates
Get notified of breaking news, exclusive insights, and must-see stories!

കള്ളനോട്ട് സീരിയല്‍ നടിയും രാഷ്ട്രീയ നേതാക്കളും... പിന്നെ, റൈസ് പുള്ളറും ഓപ്പറേഷൻ കുബേരയും സ്വാമിയും

കൊല്ലം: കള്ളനോട്ട് കേസില്‍ അറസ്റ്റിലായ സീരിയല്‍ നടിയുടെ അമ്മയ്ക്ക് രാഷ്ട്രീയ ബന്ധങ്ങളും ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഇവരുടെ സിനിമ ബന്ധങ്ങളും പോലീസ് പരിശോധിച്ച് വരികയാണ്. നടി സൂര്യയും സഹോദരി ശ്രുതിയും അമ്മ രമാദേവിയും ആണ് പോലീസിന്റെ പിടിയില്‍ ആയിട്ടുള്ളത്.

നടിയുടെ അമ്മയായ രമാദേവിയുമായി പല പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്കും ബന്ധമുണ്ടെന്നാണ് ആരോപണം. ഇവരിടെ വീട്ടില്‍ ഇവര്‍ ഇടക്കിടെ സന്ദര്‍ശനം നടത്താറുണ്ടായിരുന്നു എന്നും സൂചനയുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് അയല്‍വാസികള്‍ക്കോ ബന്ധുക്കള്‍ക്കോ കൃത്യമായ വിവരങ്ങള്‍ ഒന്നും ഇല്ല. പക്ഷേ, അന്വേഷണ സംഘം ഈ വിവരങ്ങള്‍ എല്ലാം ശേഖരിച്ചിട്ടുണ്ട് എന്നാണ് വിവരം.

അക്‌സമികതകള്‍ നിറഞ്ഞതാണ് സൂര്യയുടേയും കുടുംബത്തിന്റേയും ജീവിതം. പിതാവിന്റെ പെട്ടെന്നുള്ള മരണം മുതല്‍ ഓപ്പറേഷന്‍ കുബേര വരെ അതില്‍ ഉള്‍പ്പെടും. വയനാട്ടിലെ സ്വാമിയാണ് ഇവരുടെ ജീവിതം ശരിക്കും മാറ്റിമറിച്ചത്.

സ്വാമിയാണ് പിന്നില്‍

സ്വാമിയാണ് പിന്നില്‍

വയനാട്ടിലെ സ്വാമിയാണ് സീരിയല്‍ താരത്തേയും കുടുംബത്തേയും കള്ളനോട്ട് സംഘവുമായി ബന്ധിപ്പിച്ചത്. ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായി സൂചനകളുണ്ട്. പക്ഷേ, പോലീസ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

സീരിയല്‍, സിനിമ മേഖല

സീരിയല്‍, സിനിമ മേഖല

സീരിയല്‍, സിനിമ മേഖലകളില്‍ അറിയപ്പെടുന്ന ആളാണ് ഈ സ്വാമി എന്നാണ് റിപ്പോര്‍ട്ട്. കടുത്ത പ്രതിസന്ധികളില്‍ പെട്ട സമയത്തായിരുന്നു ഇവര്‍ സ്വാമിയെ സമീപിക്കുന്നത്. സ്വാമിയും വലിയ ബന്ധങ്ങള്‍ ഉള്ള ആളാണെന്നാണ് പറയപ്പെടുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടിരുന്ന സമയത്തായിരുന്നു സ്വാമിയുടെ ഉപദേശം.

നല്ല സാമ്പത്തിക നില

നല്ല സാമ്പത്തിക നില

നല്ല സാമ്പത്തിക നിലയില്‍ ആയിരുന്നു സീരിയല്‍ നടിയുടെ കുടുംബം. നടിയുടെ പിതാവ് വിദേശത്തായിരുന്നു. അവിടെ വച്ച് ഒരു അപകടത്തില്‍ ആണ് മരിക്കുന്നത്. അതിന് ശേഷം വലിയ തുക നഷ്ടപരിഹാരം ആയി ലഭിച്ചു എന്നും പറയപ്പെടുന്നുണ്ട്.

പലിശയ്ക്ക് പണം

പലിശയ്ക്ക് പണം

വന്‍ വ്യാപാരികള്‍ക്ക് പലിശയ്ക്ക് പണം കൊടുക്കുന്ന ഇടപാടും സീരിയല്‍ നടിയുടെ കുടുംബത്തിന് ഉണ്ടായിരുന്നത്രെ. അതിനൊപ്പം ആഡംബര ജീവിതവും. ഓപ്പറേഷന്‍ കുബേര വന്നതോടെ ഒരു കോടിയോളം രൂപ ഇവര്‍ക്ക് തിരികെ കിട്ടാതെ നഷ്ടപ്പെട്ടു. ഇതോടെയാണ് സാമ്പത്തിക പ്രതിസന്ധികള്‍ രൂക്ഷമാകുന്നത്.

റൈസ് പുള്ളര്‍

റൈസ് പുള്ളര്‍

റൈസ് പുള്ളര്‍ എന്ന തട്ടിപ്പ് പരിപാടിയുമായും ഇവര്‍ക്ക് ബന്ധം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സാമ്പത്തിക ഉയര്‍ച്ചയുണ്ടാകും എന്ന് പറഞ്ഞാണ് റൈസ് പുള്ളര്‍ വില്‍പന. ഇതിന്റെ ഇടപാടിലും ഇവര്‍ക്ക് ഒരു കോടിയോളം രൂപ നഷ്ടം വന്നിട്ടുണ്ടെന്ന് പറയപ്പെടുന്നു.

വീടും പോയി

വീടും പോയി

ഇതിനിടെ ഒരു സഹകരണ ബാങ്കില്‍ വീട് ഈട് നല്‍കി ഒരു കോടി രൂപയോളം വായ്പയും എടുത്തു. തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കും പ്രശ്‌നമുണ്ടാക്കാന്‍ തുടങ്ങി. തുടര്‍ന്ന് വീട് മറ്റൊരാള്‍ക്ക് വില്‍ക്കാന്‍ ധാരണയായി. അയാള്‍ ബാങ്കിലെ കടം വീട്ടുകയും ചെയ്തു. അതേ വീട്ടില്‍ തന്നെ വാടകയ്ക്കായി പിന്നീട് താമസം.

രക്ഷതേടി സ്വാമിയുടെ അരികില്‍

രക്ഷതേടി സ്വാമിയുടെ അരികില്‍

കടുത്ത പ്രതിസന്ധിയെ തുടര്‍ന്നാണ് ആത്മീയതയില്‍ അഭയം പ്രാപിക്കുന്നത്. വയനാട്ടിലെ സ്വാമി നടിയുടെ വീട്ടില്‍ എത്തി പൂജയും മറ്റും നടത്തുകയും ചെയ്തു. കൂടാതെ കള്ളനോട്ട് വഴി എല്ലാ സാമ്പത്തിക പ്രതിസന്ധികളും പരിഹരിക്കാം എന്ന ഉപദേശവും നല്‍കി. അതിന് വേണ്ട ആളുകളെ പരിചയപ്പെടുത്തുകയും ചെയ്തു.

സീരിയല്‍ ഒരു മറ

സീരിയല്‍ ഒരു മറ

സീരിയല്‍ രംഗത്ത് അറിയപ്പെടുന്ന താരമാണ് നടി സൂര്യ. സൂര്യയുടെ വിവാഹത്തിന് സീരിയല്‍ മേഖലയെ പല പ്രമുഖരും പങ്കെടുക്കുകയും ചെയ്തിരുന്നു. പക്ഷേ, വിവാഹ ബന്ധം അധിക നാള്‍ നീണ്ടുനിന്നില്ല. സീരിയല്‍ നടി എന്ന പ്രതിച്ഛായയും ഇവര്‍ കള്ളനോട്ട് നിര്‍മാണത്തിന് ഒരു മറയായി ഉപയോഗിക്കുകയായിരുന്നു എന്നാണ് ആരോപണം.

യന്ത്രം വാങ്ങിയത് നടി തന്നെ

യന്ത്രം വാങ്ങിയത് നടി തന്നെ

ആന്ധ്രയില്‍ നിന്ന് ആണ് കള്ളനോട്ട് നിര്‍മിക്കാന്‍ ആവശ്യമായ യന്ത്രം വാങ്ങിയത്. യന്ത്രത്തിനും മറ്റ് സാധനങ്ങള്‍ക്കും ആവശ്യമായ ആറ് ലക്ഷത്തോളം രൂപ ചെലവഴിച്ചത് സീരിയല്‍ നടി തന്നെ ആയിരുന്നു എന്നാണ് വിവരം. വാട്ടര്‍മാര്‍ക്കും സെക്യൂരിറ്റ് ത്രെഡും എല്ലാം ഉള്ളതായിരുന്നു ഇവര്‍ നിര്‍മിച്ചിരുന്ന കള്ളനോട്ടുകള്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+