സിനിമയെ വെല്ലും സീരിയല്‍ നടിയുടെ കള്ളനോട്ടടി; ബന്ധം സിനിമയിലേക്കും കൂടി? പ്രമുഖര്‍...
കൊല്ലം/ഇടുക്കി: കള്ളനോട്ട് കേസില്‍ പ്രമുഖ സീരിയല്‍ നടിയും കുടുംബവും അറസ്റ്റിലായ വാര്‍ത്ത ഞെ്ട്ടിപ്പിക്കുന്നതായിരുന്നു. ഉന്നത സ്വാധീനം ഇവര്‍ക്കുള്ളതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.
സീരിയല്‍ മേഖലയുമായി മാത്രമല്ല, സിനിമയുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് സൂചനകള്‍. ചില പ്രമുഖ നിര്‍മാതാക്കളുമായും ഇവര്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നത്രെ.
കള്ളപ്പണം വെളിപ്പിക്കുന്നതിനുള്ള പ്രധാന മേഖല ആയിട്ടാണ് പലരും സിനിമ നിര്‍മാണത്തെ കാണുന്നത് എന്നത് പരസ്യമായ ഒരു രഹസ്യമാണ്. എന്നാല്‍ കള്ളനോട്ട് ചെലവാക്കാനും സിനിമയെ ഉപയോഗിക്കുന്നുണ്ടോ എന്നാണ് ഇപ്പോള്‍ ഉയരുന്ന സംശയം. ആരേയും ഞെട്ടിക്കുന്ന സ്വാഭാവികതയോടെ ആയിരുന്നു സീരിയല്‍ നടിയുടെ നേതൃത്വത്തിലുള്ള കള്ളനോട്ട് നിര്‍മാണം എന്നതും ഓര്‍ക്കണം.

ആരേയും വെല്ലുന്ന ഒറിജിനാലിറ്റി
ആന്ധ്രയില്‍ നിന്ന് എത്തിച്ച ഉപകരണം ഉപയോഗിച്ചായിരുന്നു കള്ളനോട്ട് നിര്‍മാണം. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ആയിരുന്നു നോട്ടുകള്‍ തയ്യാറാക്കിയിരുന്നത്. ഇതിന് വേണ്ടി ഗുണമേന്മ കൂടിയ പേപ്പറും ത്രെഡും ഒക്കെ ആണ് ഉപയോഗിച്ചിരുന്നത്.

പെട്ടെന്ന് തിരിച്ചറിയില്ല
ഇവര്‍ തയ്യാറാക്കിയിരുന്ന കള്ളനോട്ടുകള്‍ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാല്‍ പറ്റുന്നതായിരുന്നില്ല എന്നാണ് സൂചന. അതുകൊണ്ട് തന്നെ വ്യാപകമായ രീതിയില്‍ ഇവ ചെലവഴിക്കപ്പെട്ടിരിക്കാം എന്നും ഭയക്കുന്നുണ്ട്.

സിനിമാക്കാര്
സിനിമ മേഖലയിലെ ചില നിര്‍മാതാക്കളുമായി അറസ്റ്റിലായ നടിക്കും അമ്മയ്ക്കും അടുത്ത ബന്ധം ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കള്ളനോട്ട് സിനിമ മേഖലയിലും ചെലവഴിച്ചിട്ടുണ്ടോ എന്നാണ് ഇപ്പോള്‍ ആശങ്ക.

എളുപ്പം ചെയ്യാവുന്നത്
ഒരുപാട് പണച്ചിലവുള്ള മേഖലയാണ് സിനിമ നിര്‍മാണം. ഓരോ ദിവസവും ലക്ഷങ്ങള്‍ ചെലവഴിക്കേണ്ടി വരും. ഇതില്‍ കള്ളനോട്ട് കൂടി ഉള്‍പ്പെടുത്തിയാല്‍ വന്‍ലാഭം ആയിരിക്കും ഉണ്ടാവുക. അതുകൊണ്ട് തന്നെ സീരിയല്‍ നടിയുടെ സിനിമ ബന്ധം സംശയത്തോടെ ആണ് പോലീസ് വീക്ഷിക്കുന്നത്.

ആഡംബര ജീവിതം
ആഡംബര ജീവിതം ആണ് സീരിയല്‍ നടിയും കുടുംബവും നയിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അയല്‍വാസികളുമായും ബന്ധുക്കളുമായും അത്ര അടുപ്പമൊന്നും ഉണ്ടായിരുന്നില്ല. ഒരിടയ്ക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആയിരുന്നു ഇവര്‍ എന്നത് വേറെ കാര്യം.

സീരിയല്‍ മറ
സ്വന്തം വീട് പണയത്തില്‍ വച്ചായിരുന്നു സാമ്പത്തിക പ്രതിസന്ധി മറികടന്നത്. പിന്നീട് ഈ വീട്ടില്‍ തന്നെ ആയിരുന്നു ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. സീരിയലില്‍ സജീവമായതോടെ മറ്റുള്ളവര്‍ക്ക് മുന്നില്‍ വരുമാനം തെളിയിക്കേണ്ട ബാധ്യതയും ഇല്ലാതായി.

ഓപ്പറേഷന് കുബേര
വന്‍ പണമിടപാടുകളും ഇവര്‍ നടത്തിയിരുന്നത്രെ. വന്‍തുക പലിശയ്ക്ക് നല്കുന ഇടപാടുകളും ഇവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഓപ്പറേഷന് കുബേര വന്നതോടെ കടുത്ത പ്രതിസന്ധിയില്‍ ആയി. ഏതാണ് ഒരുകോടി രൂപയോളം ഇവര്‍ക്ക് അക്കാലത്ത് നഷ്ടം സംഭവിച്ചതായും പറയുന്നുണ്ട്.

സ്വാമിയാണ് പിന്നില്‍
വയനാട് സ്വദേശിയായ സ്വാമിയാണ് ഇവരെ കള്ളനോട്ട് നിര്‍മാണത്തിലേക്ക് എത്തിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കടുത്ത സാമ്പത്തിക ബാധ്യത വന്നതോടെ ആയിരുന്നു ഇവര്‍ ആത്മീയതയിലേക്ക് തിരിഞ്ഞത്. അങ്ങനെയാണ് സ്വാമിയുടെ അടുത്തെത്തുന്നത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications