കള്ളനോട്ട് കേസിലെ സീരിയല്‍ നടിയുടെ പിതാവ് മരിച്ചത് അജ്ഞാതന്റെ വെടിയേറ്റ്? ഈ കേസുമായി ബന്ധം?
കൊല്ലം: കള്ളനോട്ട് കേസില്‍ പ്രമുഖ സീരിയല്‍ നടിയും കുടുംബവും അറസ്റ്റിലായി എന്നത് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത തന്നെ ആയിരുന്നു. ഒട്ടേറെ ചാനലുകളില്‍ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന സീരിയലുകളിലെ അഭിനേതാവായ സൂര്യ ശശികുമാറിനേയും അമ്മയേയും സഹോദരിയേയും ആയിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്.
ഇത് സംബന്ധിച്ച അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് സൂര്യയുടെ കുടുംബത്തെ കുറിച്ചുള്ള മറ്റ് ചില വാര്‍ത്തകളും പുറത്ത് വരുന്നത്.
സൂര്യയുടെ പിതാവിന്റെ ദുരൂഹ മരണം സംബന്ധിച്ചാണ് വാര്‍ത്തകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. അജ്ഞാതന്റെ വെടിയേറ്റാണ് ശശികുമാര്‍ കൊല്ലപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇതുണ്ടായത്. ഇപ്പോഴത്തെ കേസുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷണ പരിധിയില്‍ ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സീരിയല്‍ മറ?
സീരിയല്‍ താരം എന്ന പ്രതിച്ഛായ മറയാക്കി ആയിരുന്നു ഇവരുടെ വീട്ടില്‍ കള്ളനോട്ട് നിര്‍മാണം നടന്നിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആര്‍ക്കും ഒരു സംശയവും തോന്നിയിരുന്നില്ല. ഇടുക്കിയിലെ കള്ളനോട്ട് വേട്ടയില്‍ പിടിയിലായവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു സൂര്യയുടെ കൊല്ലത്തെ വീട്ടില്‍ റെയ്ഡ് നടത്തിയത്.

അത്യാധുനിക സംവിധാനങ്ങള്‍
അത്യാധുനിക സംവിധാനങ്ങളോടെ ഉള്ള കള്ളനോട്ട് നിര്‍മാണം ആണ് റെയ്ഡില്‍ ഇവരുടെ വീട്ടില്‍ നിന്ന് പോലീസ് കണ്ടെത്തിയത്. സൂര്യയുടെ അമ്മ രമാദേവിയേയും സഹോദരി ശ്രുതിയേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കള്ളനോട്ടുകളും ഇവിടെ നിന്ന് പിടിച്ചെടുത്തു.

പിതാവിന്റെ മരണം
വിദേശത്തെ ഒരു ജ്വല്ലറിയില്‍ ജീവനക്കാരന് ആയിരുന്നു സൂര്യയുടെ പിതാവ് ശശികുമാര്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് അജ്ഞാതന്റെ വെടിയേറ്റാണ് ഇദ്ദേഹം കൊല്ലപ്പെട്ടത് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അതിന് പിന്നില്‍ എന്തായിരുന്നു കാരണം എന്ന് ഇപ്പോഴും വ്യക്തമല്ല.

കുവൈത്തില്‍ നിന്ന്
കുവൈത്തില്‍ ആയിരുന്നു ശശികുപമാര് ജോലി ചെയ്തിരുന്നത്. രമാദേവിയും അവിടെ തന്നെ ആയിരുന്നു. എന്നാല്‍ ശശികുമാറിന്റെ മരണ ശേഷം കേരളത്തിലേക്ക് മടങ്ങുകയായിരുന്നുവത്രെ, അതിന് ശേഷം സ്വന്തം വീട് വില്‍ക്കുകയും പിന്നീട് അവിടെ തന്നെ വാടകയ്ക്ക് താമസിക്കുക ആയിരുന്നു എന്നും ആണ് റിപ്പോര്‍ട്ടുകള്‍.

ലക്ഷ്യം വച്ചത് ഏഴ് കോടി
ഏഴ് കോടി രൂപയുടെ കള്ളനോട്ട് ഉത്പാദിപ്പിക്കാന്‍ ആയിരുന്നു ഇവര്‍ പദ്ധതിയിട്ടിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 57 ലക്ഷം രൂപയുടെ നോട്ടുകള്‍ ആയിരുന്നു ഇവിടെ നിന്ന് കണ്ടെടുത്തത്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications