കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളനോട്ട് കേസിലെ സീരിയല്‍ നടിയുടെ പിതാവ് മരിച്ചത് അജ്ഞാതന്റെ വെടിയേറ്റ്? ഈ കേസുമായി ബന്ധം?

  • By Desk
Google Oneindia Malayalam News

കൊല്ലം: കള്ളനോട്ട് കേസില്‍ പ്രമുഖ സീരിയല്‍ നടിയും കുടുംബവും അറസ്റ്റിലായി എന്നത് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത തന്നെ ആയിരുന്നു. ഒട്ടേറെ ചാനലുകളില്‍ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന സീരിയലുകളിലെ അഭിനേതാവായ സൂര്യ ശശികുമാറിനേയും അമ്മയേയും സഹോദരിയേയും ആയിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്.

ഇത് സംബന്ധിച്ച അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് സൂര്യയുടെ കുടുംബത്തെ കുറിച്ചുള്ള മറ്റ് ചില വാര്‍ത്തകളും പുറത്ത് വരുന്നത്.

സൂര്യയുടെ പിതാവിന്റെ ദുരൂഹ മരണം സംബന്ധിച്ചാണ് വാര്‍ത്തകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. അജ്ഞാതന്റെ വെടിയേറ്റാണ് ശശികുമാര്‍ കൊല്ലപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇതുണ്ടായത്. ഇപ്പോഴത്തെ കേസുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷണ പരിധിയില്‍ ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സീരിയല്‍ മറ?

സീരിയല്‍ മറ?

സീരിയല്‍ താരം എന്ന പ്രതിച്ഛായ മറയാക്കി ആയിരുന്നു ഇവരുടെ വീട്ടില്‍ കള്ളനോട്ട് നിര്‍മാണം നടന്നിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആര്‍ക്കും ഒരു സംശയവും തോന്നിയിരുന്നില്ല. ഇടുക്കിയിലെ കള്ളനോട്ട് വേട്ടയില്‍ പിടിയിലായവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു സൂര്യയുടെ കൊല്ലത്തെ വീട്ടില്‍ റെയ്ഡ് നടത്തിയത്.

 അത്യാധുനിക സംവിധാനങ്ങള്‍

അത്യാധുനിക സംവിധാനങ്ങള്‍

അത്യാധുനിക സംവിധാനങ്ങളോടെ ഉള്ള കള്ളനോട്ട് നിര്‍മാണം ആണ് റെയ്ഡില്‍ ഇവരുടെ വീട്ടില്‍ നിന്ന് പോലീസ് കണ്ടെത്തിയത്. സൂര്യയുടെ അമ്മ രമാദേവിയേയും സഹോദരി ശ്രുതിയേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കള്ളനോട്ടുകളും ഇവിടെ നിന്ന് പിടിച്ചെടുത്തു.

 പിതാവിന്റെ മരണം

പിതാവിന്റെ മരണം

വിദേശത്തെ ഒരു ജ്വല്ലറിയില്‍ ജീവനക്കാരന്‍ ആയിരുന്നു സൂര്യയുടെ പിതാവ് ശശികുമാര്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് അജ്ഞാതന്റെ വെടിയേറ്റാണ് ഇദ്ദേഹം കൊല്ലപ്പെട്ടത് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അതിന് പിന്നില്‍ എന്തായിരുന്നു കാരണം എന്ന് ഇപ്പോഴും വ്യക്തമല്ല.

കുവൈത്തില്‍ നിന്ന്

കുവൈത്തില്‍ നിന്ന്

കുവൈത്തില്‍ ആയിരുന്നു ശശികുപമാര്‍ ജോലി ചെയ്തിരുന്നത്. രമാദേവിയും അവിടെ തന്നെ ആയിരുന്നു. എന്നാല്‍ ശശികുമാറിന്റെ മരണ ശേഷം കേരളത്തിലേക്ക് മടങ്ങുകയായിരുന്നുവത്രെ, അതിന് ശേഷം സ്വന്തം വീട് വില്‍ക്കുകയും പിന്നീട് അവിടെ തന്നെ വാടകയ്ക്ക് താമസിക്കുക ആയിരുന്നു എന്നും ആണ് റിപ്പോര്‍ട്ടുകള്‍.

ലക്ഷ്യം വച്ചത് ഏഴ് കോടി

ലക്ഷ്യം വച്ചത് ഏഴ് കോടി

ഏഴ് കോടി രൂപയുടെ കള്ളനോട്ട് ഉത്പാദിപ്പിക്കാന്‍ ആയിരുന്നു ഇവര്‍ പദ്ധതിയിട്ടിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 57 ലക്ഷം രൂപയുടെ നോട്ടുകള്‍ ആയിരുന്നു ഇവിടെ നിന്ന് കണ്ടെടുത്തത്.

English summary
Fake note case: Serial Actress' father killed in gun shot years before- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X