കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളനോട്ടുമായി പിടിക്കപ്പെട്ട ബിജെപി നേതാവ് ചില്ലറക്കാരനല്ല!! അടുപ്പമുള്ളവര്‍ പോലും...

അടുപ്പമുള്ളവര്‍ക്കു പോലും രാകേഷിനെക്കുറിച്ച് കൂടുതല്‍ അറിയില്ല

  • By Sooraj
Google Oneindia Malayalam News

തൃശൂര്‍: കള്ളനോട്ട് അച്ചടിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യപ്പെട്ട യുവ മോര്‍ച്ച പ്രവര്‍ത്തകന്റെ ഇടപാടുകളെക്കുറിച്ച് ദുരൂഹത തുടരുന്നു. മതിലകം സ്വദേശിയായ യുവമോര്‍ച്ചയുടെ പഞ്ചായത്ത് കമ്മിറ്റിയംഗം രാകേഷ് ഏഴാച്ചേരിയാണ് പിടിയിലായത്. കള്ളനോട്ടടിക്കുന്ന യന്ത്രവും പോലീസ് പിടിച്ചെടുത്തിരുന്നു.

Actress attacked: നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു!! പ്രമുഖനും കൂട്ടാളികളും ഉടന്‍ പിടിയിലാവും!!Actress attacked: നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു!! പ്രമുഖനും കൂട്ടാളികളും ഉടന്‍ പിടിയിലാവും!!

ദുരൂഹത തുടരുന്നു

ദുരൂഹത തുടരുന്നു

രാകേഷിന്റെ ഇടപാടുകളെക്കുച്ച് ദുരൂഹതകള്‍ ഏറെയാണ്. ഇയാള്‍ പ്രത്യേകിച്ച് ഒരു ജോലിക്കും പോയിരുന്നില്ല. എങ്കിലും മുഴുവന്‍ സമയവും ഇയാള്‍ക്കു തിരക്കായിരുന്നുവെന്ന് അടുപ്പമുള്ളവര്‍ പറയുന്നു.

കമ്പ്യൂട്ടര്‍ വിദ്ഗധന്‍

കമ്പ്യൂട്ടര്‍ വിദ്ഗധന്‍

കമ്പ്യൂട്ടര്‍ വിദഗ്ധനാണ് രാകേഷ്. ഇടയ്ക്കിടെ നാട്ടില്‍ നിന്നും വിട്ടുനിന്ന ഇയാള്‍ എവിടെയാണ് താമസിച്ചിരുന്നതെന്ന് അടുത്ത സുഹൃത്തുക്കള്‍ക്കു പോലും അറിയില്ലായിരുന്നു. തനിക്കു കേന്ദ്ര സര്‍ക്കാരിലാണ് ജോലിയെന്നാണ് രാകേഷ് പലരോടും പറഞ്ഞിരുന്നത്.

 ബിരുദധാരി

ബിരുദധാരി

ഇക്കണോമിക്‌സ് ബിരുദധാരിയായിരുന്നു രാകേഷ്. കമ്പ്യൂട്ടര്‍ പഠനവുമായി ബന്ധപ്പെട്ട് ഇയാല്‍ മുംബൈ, ദില്ലി തുടങ്ങിയ നഗരങ്ങളിലും വിദേശത്തും നേരത്തേ ജോലി ചെയ്തിരുന്നു.

ബിജെപിയില്‍ എത്തിയത്

ബിജെപിയില്‍ എത്തിയത്

ദില്ലിയില്‍ വച്ച് ഒരു സാമ്പത്തിക തട്ടിപ്പില്‍ രാകേഷ് കുടുങ്ങിയെന്നും ഇതേ തുടര്‍ന്നാണ് നാട്ടിലേക്കു മടങ്ങിയതെന്നുമാണ് അടുപ്പമുള്ളവര്‍ പറയുന്നത്. പല കേന്ദ്രങ്ങൡ നിന്നും ഭീഷണി നേരിട്ടതോടെയാണ് രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് രാകേഷ് ബിജെപിയില്‍ ചേര്‍ന്നതെന്നും സൂചനയുണ്ട്

പണം പലിശയ്ക്ക് നല്‍കി

പണം പലിശയ്ക്ക് നല്‍കി

നാട്ടില്‍ പണം പലിശയ്ക്കു നല്‍കിയിരുന്നു. പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലാതിരുന്ന രാകേഷിന്റെ പക്കല്‍ ഇത്രയും പണം എങ്ങനെ ലഭിച്ചുവെന്നത് അന്നു തന്നെ നാട്ടുകാര്‍ക്കു സംശയം തോന്നിയിരുന്നു.

കള്ളനോട്ടടിക്കെതിരേ നയിച്ചു

കള്ളനോട്ടടിക്കെതിരേ നയിച്ചു

പിടിയിലായ രാകേഷ് നേരത്തേ കള്ളപ്പണ ലോബിക്കെതിരേ ബിജെപി നടത്തിയ പ്രചാരണ ജാഥയുടെ മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ നയിച്ച ജാഥയുടെ പോസ്റ്ററിലും ഇയാളുടെ ഫോട്ടോയുണ്ട്.

പോലീസ് കണ്ടെത്തിയത്

പോലീസ് കണ്ടെത്തിയത്

രാകേഷിന്റെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 2000, 500, 100, 50, 20 രൂപയുടെ കള്ളനോട്ടുകള്‍ പോലീസ് പിടിച്ചെടുത്തിരുന്നു. ഇയാള്‍ പലിശയ്ക്കു പണം കടം കൊടുക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നു വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് കള്ളനോട്ടുകള്‍ കണ്ടെത്തിയത്.

English summary
fake currency note case: People says they don't know more about arrested bjp leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X