സീരിയല്‍ നടിയുടെ വീട്ടില്‍ കള്ളനോട്ടുകളും നോട്ടടിയന്ത്രവും; നടിയും അമ്മയും അറസ്റ്റില്‍
ഇടുക്കി: രാജ്യത്ത് നിലവിലുണ്ടായിരുന്ന കള്ളനോട്ടുകളെ ഇല്ലായ്മ ചെയ്യുക എന്നതടക്കമുള്ള മുഖ്യലക്ഷ്യത്തോടെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് നോട്ട് നിരോധനം നടപ്പിലാക്കിയത്. നിരോധനത്തിന് ശേഷം പുറത്തിറക്കിയ പുതിയ നോട്ടുകളുടെ വ്യാജന് നിര്‍മ്മിക്കാന്‍ കഴിയില്ലെന്ന വാദം ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഇത് പൊള്ളയാണെന്ന് തെളിഞ്ഞു.
തൃശൂരിലെ ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാവാടക്കം അനവധി ആളുകളായിരുന്നു നോട്ട് നിരോധനത്തിന് ശേഷവും കള്ളനോട്ടുകളുമായി പിടിയിലായത്. ഇപ്പോള്‍ ഇടുക്കിയില്‍ നിന്ന് കള്ളനോട്ട് വേട്ടയുമായി ബന്ധപ്പെട്ട് സീരിയല്‍ താരമടക്കമുള്ളവരെ അറസ്റ്റ് ചെയ്തിരിക്കുകയാണ് കേരള പോലീസ്.

സീരിയല്‍ നടി
വിവിധ മലയാളം ചാനലുകളിലെ പരമ്പരകളില്‍ അഭിനയിക്കുന്ന നടി സൂര്യ ശശികുമാര്‍, സഹോദരി ശ്രുതി, ഇരുവരുടേയും അമ്മ രമദേവി എന്നവരേയാണ് കള്ളനോട്ടുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരുടെ വീട്ടില്‍ നിന്ന് കള്ളനോട്ടുകളും നിര്‍മാണ യന്ത്രവും പോലീസ് പിടിച്ചെടുത്തു.

അറസ്റ്റ്
കഴിഞ്ഞ ദിവസം ഇടുക്കി അണക്കരയില്‍ നിന്ന് പോലീസ് കള്ളനോട്ടുകള്‍ പിടിച്ചെടുത്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് സീരിയല്‍ നടിയെ അടക്കം അറസ്റ്റ് ചെയ്തതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊല്ലത്ത്
അണക്കരയില്‍ കള്ളനോട്ട് കണ്ടത്തിയതിനെ തുടര്‍ന്ന് കൊല്ലത്ത് നടത്തിയ പരിശോധനയില്‍ കൊല്ലം മനയില്‍ കുളങ്ങര വനിതാ ഐടിഐക്ക് സമീപം താമസിക്കുന്ന രമാദേവിയും വീ്ട്ടില്‍ നിന്നും 57 ലക്ഷം രൂപയുടെ കള്ളനോട്ടുകളും നോട്ടടിക്കുന്ന മെഷീനും പിടിച്ചെടുക്കുവായിരുന്നൊണ് റിപ്പോര്‍ട്ട്.

2,50 ലക്ഷം
500 ന്റെയും 200ന്റേയും നോട്ടുകളാണ് പിടിച്ചെടുത്തത്. കമ്പ്യൂട്ടര്‍, പ്രിന്റര്‍ എന്നിവയും പോലീസ് പിടിച്ചെടുത്തു. വട്ടവടയില്‍ കഴിഞ്ഞ ദിവസം പോലീസ് നടത്തിയ പരിശോധനയില്‍ 2,50 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തിരുന്നു. ഇവരില്‍ നിന്നാണ് കൊല്ലത്തെ കള്ളനോട്ട് അച്ചടിയെക്കുറിച്ച് വിവരം ലഭിച്ചത്.

വ്യാജ സീല്‍
വട്ടവടയിലെ സംഘത്തില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇടുക്കിയില്‍ നി്ന്നുള്ള അന്വേഷണ സംഘം കൊല്ലത്തെത്തി രമാദേവിയുടെ വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു. ഇവിടെ നിന്ന് പോലീസ് പിടിച്ചെടുത്ത വസ്തുക്കളില്‍ റിസര്‍വ് ബാങ്കിന്റെ വ്യാജ സീല്‍ അടക്കം ഉള്‍പ്പെട്ടിട്ടുണ്ട്.

മുകളിലത്തെ നിലയില്‍
അതീവ രഹസ്യമായി പുലര്‍ച്ചെ നാല് മണിക്കായിരുന്നു പോലീസ് കൊല്ലത്തെ വീട്ടില്‍ എത്തിയത്. പുലര്‍ച്ചെ ആരംഭിച്ച പരിശോധന രാവിലെ പത്തുമണിവരെ നീണ്ടു. വീടിന്റെ മുകളിലത്തെ നിലയിലായിരുന്നു കള്ളനോട്ടടി യന്ത്രങ്ങല്‍ സ്ഥാപിച്ചിരുന്നത്.

പോലീസ്
വീട്ടില്‍ ഉണ്ടായിരുന്ന നടിയുടെ അമ്മയെ പോലീസ് സംഭവസ്ഥസത്ത് വെച്ച് തന്നെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആറുമാസമായി ഇവിടം കേന്ദ്രീകരിച്ച് കള്ളനോട്ടടി നടക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. ഇവര്‍ക്ക് പുറമേ മറ്റ് രണ്ടുപേരേക്കൂടി പോലീസ് അറസ്റ്റ് ചെയ്തു.

മറ്റുരണ്ടുപേര്‍
കടിയന്‍കുന്നേല്‍ രവീന്ദ്രന്, വിരമിച്ച സൈനികന് കൃഷ്ണകുമാര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുരണ്ടുപേര്‍. രവീന്ദ്രന് മുന്‍പും കള്ളനോട്ടുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്. രവീന്ദ്രനെ പിന്തുടര്ന്ന് 2016 ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വന്‍ കള്ളനോട്ട് മാഫിയയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

സെെനികന്
14 വര്‍ഷം ബിഎസ്എഫ് ജവാനായി ജോലി ചെയ്ത കൃഷ്ണകുമാര്‍ 2012 ലാണ് സൈന്യത്തില്‍ നിന്ന് വിരമിച്ചത്. 2017 ജൂണില്‍ കൃഷ്ണകുമാറിനെ ബോഡിമെട്ട് ചെക്ക്പോസ്റ്റില്‍ 37.9 ലക്ഷം രൂപയുമായി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications