കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സെൻകുമാർ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു', ഫോൺകോളിന് പിറകെ നെട്ടോട്ടമോടി പോലീസ്! കണ്ടെത്തിയത്

Google Oneindia Malayalam News

തൃശൂര്‍: ഡിജിപി ആയിരിക്കുമ്പോഴും സ്ഥാനം ഒഴിഞ്ഞതിന് ശേഷവും നിരവധി വിവാദ വാര്‍ത്താ തലക്കെട്ടുകളില്‍ ഇടം പിടിച്ച വ്യക്തിയാണ് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. പല ഘട്ടങ്ങളിലും സ്വീകരിച്ച ബിജെപി അനുകൂല നിലപാടുകളും സോഷ്യല്‍ മീഡിയയ്ക്ക് അകത്തും പുറത്തും ചര്‍ച്ചയായിട്ടുണ്ട്.

ടിപി സെന്‍കുമാര്‍ ആത്മഹത്യയ് ചെയ്യാന്‍ ശ്രമിച്ചു എന്നുളള ഫോണ്‍വിളി അതിനിടെ പോലീസിനെ വട്ടം കറക്കിയിരിക്കുകയാണ്. പുലര്‍ച്ചയ്ക്കാണ് പോലീസിന് ഈ സന്ദേശമെത്തിയത്. പിന്നീട് സംഭവിച്ചത് ഇങ്ങനെ...

പുലർച്ചെ എത്തിയ ഫോൺ വിളി

പുലർച്ചെ എത്തിയ ഫോൺ വിളി

തിങ്കളാഴ്ച പുലര്‍ച്ചയോടെ തിരുവനന്തപുരത്തെ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഒരു ഫോണ്‍ വിളിയെത്തി. മറുതലയ്ക്കല്‍ ഒരു സ്ത്രീ ശബ്ദം ആയിരുന്നു. നടുക്കുന്ന വിവരമാണ് ഫോണ്‍ വിളിച്ച സ്ത്രീ കൈമാറിയത്. മുന്‍ പോലീസ് മേധാവിയായ ടിപി സെന്‍കുമാര്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരിക്കുന്നു എന്നാണ് ഫോണ്‍ വിളിച്ച സ്ത്രീ പോലീസിനോട് പറഞ്ഞത്.

പുലര്‍ച്ചെ പരക്കം പാച്ചിൽ

പുലര്‍ച്ചെ പരക്കം പാച്ചിൽ

സെന്‍കുമാര്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരിക്കുന്നു. ഉടനെ വരണം, രക്ഷിക്കണം എന്നതായിരുന്നു ആ സന്ദേശം. തിരുവനന്തപുരം കണ്‍ട്രോള്‍ റൂമിലെ പോലീസ് ഉടനെ തന്നെ ഈ വിവരം തൃശൂര്‍ കണ്‍ട്രോള്‍ റൂമിന് കൈമാറി. ഇതോടെ സെന്‍കുമാറിനെ രക്ഷപ്പെടുത്താന്‍ പോലീസുകാര്‍ ആ പുലര്‍ച്ചെ പരക്കം പാച്ചിലിലായി.

വിഷം കഴിച്ച് മരിക്കാന്‍ ശ്രമിച്ചെന്ന്

വിഷം കഴിച്ച് മരിക്കാന്‍ ശ്രമിച്ചെന്ന്

കാനാട്ടുകര പ്രദേശത്തുളള ഒരു ഫ്‌ളാറ്റില്‍ വെച്ചാണ് സെന്‍കുമാര്‍ വിഷം കഴിച്ച് മരിക്കാന്‍ ശ്രമിച്ചത് എന്നാണ് പോലീസിന് ലഭിച്ച സൂചന. ഇത് പ്രകാരം പോലീസ് സംഘം കാനാട്ടുകരയിലെ പ്രസ്തുത ഫ്‌ളാറ്റിലേക്ക് തിരിച്ചു. വെസ്റ്റ് പോലീസ് ആണ് സെന്‍കുമാറിന് വേണ്ടി പുലര്‍ച്ചെ തിരച്ചിലിനായി ഇറങ്ങിയത്.

വ്യാപക അന്വേഷണവും

വ്യാപക അന്വേഷണവും

അതിരാവിലെ പോലീസ് സംഘം എത്തിയതോടെ കാനാട്ടുകരയിലെ ഫ്‌ളാറ്റുകളിലാകെ അമ്പരപ്പ് നിറഞ്ഞു. ആളുകളെ ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തി പോലീസുകാര്‍ സെന്‍കുമാറിനെ കുറിച്ച് അന്വേഷിച്ചു. എന്നാല്‍ പലരും കാര്യം എന്താണ് എന്ന് പോലും മനസ്സിലാകാതെ അന്തംവിട്ടു. പോലീസാകാട്ടെ ഫ്‌ളാറ്റുകളില്‍ വ്യാപക അന്വേഷണവും നടത്തി.

ഫോണ്‍ വിളിയുടെ ഉറവിടം

ഫോണ്‍ വിളിയുടെ ഉറവിടം

എന്നാല്‍ ഒരു വിവരവും ലഭിക്കായതോടെ അന്വേഷണത്തിന് ഇറങ്ങിയ പോലീസുകാര്‍ക്ക് സംശയം തോന്നിത്തുടങ്ങി. ഇതോടെ തിരുവനന്തപുരം കണ്‍ട്രോള്‍ റൂമിലേക്ക് വന്ന ഫോണ്‍ വിളിയുടെ ഉറവിടം പോലീസ് അന്വേഷിച്ചു. അന്വേഷണം ചെന്നെത്തിയത് കാനാട്ടുകരയിലെ തന്നെ ഒരു ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന ഒരു സ്ത്രീയിലേക്കാണ്.

Recommended Video

cmsvideo
പൃഥ്വിരാജിന് ഇപ്പോള്‍ ഒരു കാര്യം മനസ്സിലായി... സെന്‍കുമാര്‍
മാനസിക അസ്വാസ്ഥ്യമുണ്ടെന്ന്

മാനസിക അസ്വാസ്ഥ്യമുണ്ടെന്ന്

സെന്‍കുമാര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന ഫോണ്‍ വിളി വന്നത് ഒരു പ്രായം ചെന്ന സ്ത്രീയില്‍ നിന്നാണ് എന്നാണ് അന്വേഷണത്തില്‍ നിന്നും പോലീസ് കണ്ടെത്തിയത്. ആ സന്ദേശം വ്യാജമായിരുന്നുവെന്നും. ഫോണ്‍വിളിച്ച സ്ത്രീ മുന്‍ അധ്യാപിക ആയിരുന്നു. ഇവര്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

English summary
Fake phone call about TP Senkumar's suicide attempt troubled police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X